മനുഷ്യവാസമില്ലാത്ത ദ്വീപില്‍ പ്രതിദിനം അടിഞ്ഞ് കൂടുന്നത് 3,500ല്‍ അധികം മാലിന്യങ്ങള്‍; നശിച്ച് കൊണ്ടിരിക്കുന്ന ഹെന്‍ഡേഴ്‌സന്‍ ദ്വീപിനെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

May 17, 2017, 3:29 pm
മനുഷ്യവാസമില്ലാത്ത ദ്വീപില്‍ പ്രതിദിനം അടിഞ്ഞ് കൂടുന്നത് 3,500ല്‍ അധികം മാലിന്യങ്ങള്‍; നശിച്ച് കൊണ്ടിരിക്കുന്ന ഹെന്‍ഡേഴ്‌സന്‍  ദ്വീപിനെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍
Story Plus
Story Plus
മനുഷ്യവാസമില്ലാത്ത ദ്വീപില്‍ പ്രതിദിനം അടിഞ്ഞ് കൂടുന്നത് 3,500ല്‍ അധികം മാലിന്യങ്ങള്‍; നശിച്ച് കൊണ്ടിരിക്കുന്ന ഹെന്‍ഡേഴ്‌സന്‍  ദ്വീപിനെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

മനുഷ്യവാസമില്ലാത്ത ദ്വീപില്‍ പ്രതിദിനം അടിഞ്ഞ് കൂടുന്നത് 3,500ല്‍ അധികം മാലിന്യങ്ങള്‍; നശിച്ച് കൊണ്ടിരിക്കുന്ന ഹെന്‍ഡേഴ്‌സന്‍ ദ്വീപിനെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

മനുഷ്യന്റെ സ്പര്‍ശനം പോലും ഏറ്റിട്ടില്ലാത്ത പ്രകൃതിയിലെ ചുരുക്കം ചില പ്രദേശങ്ങളിലൊന്നാണ് തെക്കന്‍ പസഫിക്ക് സമുദ്ര മേഖലയിലെ ഹെന്‍ഡേഴ്‌സന്‍ പവിഴ ദ്വീപ്. മനുഷ്യന്റെ ചെയ്തികളാല്‍ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം ഒന്നും സംഭവിച്ചിട്ടില്ലാത്ത അപൂര്‍വ്വം പ്രദേശങ്ങളില്‍ ഒന്നായാണ് ശാസ്ത്രജ്ഞമാര്‍ ഹെന്‍ഡേഴ്‌സന്‍ ദ്വീപിനെ കരുതുന്നത്. ദ്വീപിനെ സംരക്ഷിക്കേണ്ട ആവശ്യകതയെ കരുതി 1988ല്‍ പൈതൃക പ്രദേശമായി യുനെസ്‌കോ പ്രഖ്യാപിച്ച ഹെന്‍ഡേഴ്‌സന്‍ തുറമുഖം ഇന്ന് മാലിന്യങ്ങളുടെ കൂമ്പാരമാണ്. ഏകദേശം 3.8 കോടിയിലധികം മാലിന്യം ഈ ദ്വീപിന്റെ തീരത്തടിഞ്ഞെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ടിരിക്കുന്നത് യുഎന്നാണ് ഗവേഷക സംഘമാണ്. ഒരോ ദിവസവും ദ്വീപില് അടിയുന്നത് 3,500ല്‍ അധികം മാലിന്യമാണെന്നാണ് സംഘം കണ്ടെത്തിയിരിക്കുന്നത്.

പസഫിക് സമുദ്ര തീരത്ത് അധികം ആര്‍ക്കും എത്തിപ്പെടാനാകാത്ത പ്രദേശമായതിനാല്‍ സംരക്ഷിക്കപ്പെട്ട് പോന്നിരുന്ന ദ്വീപാണ് മാലിന്യക്കൂമ്പാരമായിരിക്കുന്നത്. 2015 മുതലുള്ള കാലഘട്ടത്തില്‍ നടത്തിയ പഠനമനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ സാന്ദ്രതയുള്ള പ്രദേശവും ഇത് തന്നെ.ഹെന്‍ഡേഴ്‌സന്‍ പവിഴ ദ്വീപില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങള്‍
ഹെന്‍ഡേഴ്‌സന്‍ പവിഴ ദ്വീപില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങള്‍

2015ല്‍ ഗവേഷണത്തിനായി ദ്വീപിലെത്തിയ യുഎന്നിന്റെ സംഘമാണ് ദ്വീപിന്റെ ഇപ്പോഴത്തെ അവസ്ഥ പുറം ലോകത്തെ അറിയിച്ചത്. ദ്വീപിലെ വെള്ളമണലാല്‍ നിറഞ്ഞ കടല്‍ തീരമെല്ലാം മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. . യുഎസിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് പ്രസിദ്ധീകരിച്ച പഠനത്തിലാണ് വെളിപ്പെടുത്തലുള്ളത്. പഠനമനുസരിച്ച് ഒരോ ദിവസവും 3,500 മാലിന്യമെങ്കിലും ഹെന്‍ഡേഴ്‌സന്‍ ദ്വീപന്റെ തീരത്തണയുന്നുണ്ട് വെള്ള കുപ്പികള്‍, പ്ലാസ്റ്റിക്ക് ഹെല്‍മെറ്റുകള്‍ തുടങ്ങി പലതരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് തീരത്തടിയുന്നത്.

ആയിരക്കണക്കിന് കിലോ മീറ്റര്‍ ദൂരത്തുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് ഹെന്‍ഡേഴ്‌സണ്‍ തീരത്തടിയുന്നത്. ദ്വീപിന് ഏറ്റവും അടുത്തുള്ള മനുഷ്യ വാസസ്ഥലത്ത് ആകെ താമസിക്കുന്നത് 40 പേരാണ്. ജനസാന്ദ്രതയുള്ള മറ്റൊരു പ്രദേശം 3000 കിലോ മീറ്റര്‍ അകലെയാണ്. എന്നാല്‍ ദ്വീപ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെയും ജലപ്രവാഹത്തിന്റെ പ്രത്യേകതയാണ് ലോകമെമ്പാടും മനുഷ്യര്‍ കടലില്‍ തള്ളുന്ന മാലിന്യം ഹെന്‍ഡേഴ്‌സന്‍ ദ്വീപിന്റെ തീരത്തേക്ക് എത്തിക്കുന്നത്. ചൈന, ജപ്പാന്‍, അമേരിക്ക, യൂറോപ്പ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യം ഗവേഷകര്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയ മാലിന്യങ്ങളില്‍ ഒന്ന് പോലും ദ്വീപില്‍ നിന്നുള്ളതല്ല, എല്ലാം മറ്റ് രാജ്യങ്ങളില്‍ നിന്നും ഒഴുകി വന്നവയാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇത് കൊണ്ട് ഏറ്റവും അധികം ഭീഷണി നേരിടുന്നത് ദ്വീപില്‍ അധിവസിക്കുന്ന കടലാമ്മ കൂട്ടമാണ്. തീരത്തിന്റെ പലഭാഗത്തും പെണ്‍ കടലാമ്മകള്‍ കൂട്ടത്തോടെ ചത്ത് കിടക്കുന്നത് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. നിവൃത്തിയില്ലാതെ ഞണ്ടുകള്‍ പ്ലാസ്റ്റിക് കൂട് വാസസ്ഥലമാക്കിയെന്നും കണ്ടെത്തിയിരുന്നു. വിഷമയമായ പ്ലാസ്റ്റിക്കിനിടയിലെ വാസം ഞണ്ടുകളെ ഇല്ലാതാകുമെന്ന് ഗവേഷകരില്‍ ഒരാളായ ജനീഫര്‍ ലാവേഴ്‌സ് മാധ്യമങ്ങളോട് പറഞ്ഞു. ഹെന്‍ഡേഴ്‌സന്‍ തീരത്ത് അടിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യക്കൂമ്പാരം എത്ര മാത്രം മാലിന്യം സമുദ്രത്തില്‍ ഒഴുകി നടക്കുന്നുണ്ടാകുമെന്നതിന്റെ സൂചനയാണെന്നും ലാവേഴ്‌സ് പറയുന്നു.

പ്ലാസ്റ്റിക് കൂടുകളെ ആശ്രയിക്കുന്ന ഞണ്ട്
പ്ലാസ്റ്റിക് കൂടുകളെ ആശ്രയിക്കുന്ന ഞണ്ട്

ഹെന്‍ഡേഴ്‌സ് ദ്വീപ് വൃത്തിയാക്കുന്നത് ഒരിക്കലും നടക്കാന്‍ സാധിക്കാത്ത കാര്യമാണെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മനുഷ്യവാസമില്ലാത്ത തീരങ്ങളിലാണ് അടിഞ്ഞ് കൂടുന്നതെന്ന് ശാസ്ത്രജ്ഞര്‍ ഇതിന് മുമ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആര്‍ട്ടിക്ക് സമുദ്രത്തിന്റെ തീരത്ത് വന്‍തോതില്‍ പ്ലാസ്റ്റിക്ക് മാലിന്യം അടിയുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വലിച്ചെറിഞ്ഞാലും പ്ലാസ്റ്റിക് കൊണ്ടുള്ള അപകടങ്ങള്‍ അവസാനിക്കില്ലെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ശാസ്ത്രജ്ഞര്‍.

(ചിത്രങ്ങള്‍ക്ക് കടപ്പാട് : ജെനിഫര്‍ ലോറന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ ആന്റ് അന്റാര്‍ട്ടിക്ക് സയന്‍സ്, യൂണിവേഴ്സിറ്റി ഓഫ് താസ്മാനിയ) (imas.utas.edu.au)