2030 ഓടെ രാജ്യത്തെ മുഴുവന്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങള്‍; പദ്ധതിയ്ക്ക് പിന്തുണയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 

July 2, 2017, 6:13 pm

2030 ഓടെ രാജ്യത്തെ മുഴുവന്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങള്‍; പദ്ധതിയ്ക്ക് പിന്തുണയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 
Story Plus

മാരുതി 800 മുതല്‍ 2.62 കോടിയുടെ ബിഎംഡബ്ല്യു ഐ8 വരെ സ്വന്തമാക്കിയ ആളാണ് സച്ചിന്‍. ക്രിക്കറ്റു പോലെത്തന്നെ വാഹനങ്ങളോടും ഏറെ പ്രിയം. 2030 ആവുന്നതോടെ ഇന്ത്യയിലെ മുഴുവന്‍ വാഹനങ്ങളും ഇലക്ട്രിക് ആക്കി മാറ്റുക എന്ന ഗവണ്മെന്റിന്റെ പദ്ധതിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സച്ചിന്‍ ഇപ്പോള്‍. വരുന്ന തലമുറയ്ക്കായി ഭൂമി നന്നായിത്തന്നെ കാത്തുവയ്ക്കുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്ന് സച്ചിന്‍ പറഞ്ഞു.

2030 ഓടെ രാജ്യം മുഴുവന്‍ ഇലക്ട്രിക് കാറുകള്‍ ആക്കി മാറ്റുന്നതിനുള്ള പദ്ധതി ശരിയായ രീതിയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നത്. ഒറ്റ രാത്രി കൊണ്ട് വരുത്താവുന്ന മാറ്റമല്ല ഇത്. തുടക്കം എപ്പോഴെങ്കിലും സംഭവിക്കേണ്ടത് തന്നെയാണ്. സംശയമേതുമില്ലാതെ മുന്നോട്ടു നീങ്ങിയാല്‍ അതിനുള്ള ഫലം തീര്‍ച്ചയായും ലഭിക്കും.
സച്ചിന്‍

മലിനീകരണം കൂടിവരുന്ന സാഹചര്യത്തില്‍ പുതിയ ഇന്ധനങ്ങളെക്കുറിച്ചും പരിസ്ഥിതി സൗഹൃദപരമായ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചോദിക്കവേയാണ് സച്ചിന്‍ ഈ മറുപടി പറഞ്ഞത്. ലോകം മുഴുവന്‍ ആ ദിശയിലേയ്ക്ക് തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു. ടെസ്റ്റ് മാച്ചിലെ ലോങ്ങ് ഇന്നിംഗ്‌സ് പോലെയാണ് ഈ ലക്ഷ്യത്തിലേയ്ക്കുള്ള യാത്ര. പരിസ്ഥിതിസൗഹൃദപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ഇവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ നടപ്പില്‍ വരുത്താനേ സാധിക്കൂയെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

സമ്പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ രാജ്യമാവുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രസ്താവിച്ചിരുന്നു. 2030ഓടെ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നത്. ഇതോടെ ഇന്ധന ഇറക്കുമതിയും വാഹനങ്ങളുടെ പ്രവര്‍ത്തന ചെലവും കുറയ്ക്കാനാകും. 2030 ഓടെ രാജ്യത്ത് പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.