ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം യാത്രയാണ്, യാത്ര മാത്രം; വെറുതെയല്ല, ശാസ്ത്രം പറയുന്ന 9 കാര്യങ്ങള്‍

April 2, 2017, 7:31 pm


ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം യാത്രയാണ്, യാത്ര മാത്രം; വെറുതെയല്ല, ശാസ്ത്രം പറയുന്ന 9 കാര്യങ്ങള്‍
Story Plus
Story Plus


ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം യാത്രയാണ്, യാത്ര മാത്രം; വെറുതെയല്ല, ശാസ്ത്രം പറയുന്ന 9 കാര്യങ്ങള്‍

ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം യാത്രയാണ്, യാത്ര മാത്രം; വെറുതെയല്ല, ശാസ്ത്രം പറയുന്ന 9 കാര്യങ്ങള്‍

മനസിനെ ഉന്മേഷവും പ്രസരിപ്പുള്ളതുമായി നിലനിര്‍ത്താന്‍ യാത്രകളെ പോലെ സാധ്യമാകുന്ന മറ്റൊന്നില്ല. നെഗറ്റീവ് ചിന്തകളെ മായിച്ച് കളഞ്ഞ് ജീവിതത്തെ സുന്ദരമാക്കാന്‍ യാത്രകള്‍ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ കാരണങ്ങള്‍ ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടതാണ്. യാത്ര നിങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റം എന്തെല്ലാമാണെന്ന് നോക്കാം..

1. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും

സഞ്ചാരികളുടെ ഇടയില്‍ നടത്തിയ ഒരു സര്‍വേയില്‍, പത്തു ലക്ഷം ആളുകള്‍ പ്രതികരിച്ചത്, യാത്രകള്‍ ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്. അനാരോഗ്യകരമായ ശീലങ്ങള്‍ ഇല്ലാതാക്കി ഇഷ്ടപ്പെട്ട ഇടങ്ങളിലേക്ക് യാത്ര ആരംഭിക്കാം..

2. പോസിറ്റീവ് ചിന്താഗതി വളര്‍ത്തും

"I'm just there. Flying like a bird. Like electricity." ✨

A post shared by Tara Milk Tea (@taramilktea) on

യാത്രക്ക് ശരീരത്തിലെ സ്ട്രേസ് ഹോര്‍മോണ്‍ കോര്‍ടിസോളിന്റെ നിരക്ക് കുറയ്ക്കാന്‍ സാധിക്കും. ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയുമ്പോള്‍ തന്നെ സന്തോഷം നിറഞ്ഞ മാനസികാവസ്ഥ സംജാതമാകും.

3. യാത്രകള്‍ സന്തോഷം പ്രദാനം ചെയ്യും

യാത്രകള്‍ അത്യധികം ആനന്ദം പകരുന്ന ഒന്നാണ്. മനസിന് സന്തോഷം നല്‍കാന്‍ ഈ ട്രിപ്പുകള്‍ക്ക് കഴിയും. കൂടുതല്‍ പേരെ പരിചയപ്പെടാനും യാത്ര ഉപകരിക്കും

4. ബുദ്ധിക്കും യാത്ര ഏറെ നല്ലത്

മനസിനെ ഉദ്ദീപിപ്പിക്കുമെന്ന് മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും കാണുന്നതും ബ്രെയിന്‍ ഷാര്‍പ് ആകാന്‍ വഴി തെളിയിക്കും.

5. സര്‍ഗാത്മകത വളര്‍ത്താന്‍

ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ യാത്ര ചെയ്യുന്നവരുടെ സര്‍ഗ്ഗാത്മകതാ നിരക്ക് വളരെ ഉയരെയാണ്. ഇവരുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ സര്‍ഗാത്മകത തുലോം കുറവാണ്.

6. ജീവിത ദൈര്‍ഘ്യ നിരക്കും വര്‍ധിപ്പിക്കും

Cr. @charcharmym #tothesea #totheseareort #beachresort #kohkood #relaxing #instasea #travelling #sea #kohkood

A post shared by Totheseakohkood (@totheseakohkood) on

ലൈഫ് എക്സ്പെക്ടന്‍സി നിരക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതലാണ്

7. സൗഹൃദങ്ങള്‍ വര്‍ദ്ധിപ്പിക്കും

ഓരോ യാത്രകളും ഒരോ പുതു സൗഹൃദങ്ങള്‍ എങ്കിലും സമ്മാനിക്കാതെ കടന്നു പോവില്ലെന്നാണ് സഞ്ചാരികള്‍ പറയുന്നത്. പഠനങ്ങളും ഇത് തെളിയിക്കുന്നു.

8. ശരീരം ഫിറ്റായി സൂക്ഷിക്കാന്‍ സഹായിക്കും

അമിത വണ്ണം, ഭാരകൂടുതല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്നവര്‍ക്ക് ഉണ്ടാവില്ല.

9. യാത്രക്ക് നിങ്ങളെ സന്തുഷ്ടനാക്കാനും

STAIRWAY TO HEAVEN - Tag someone you want to hike these stairs with ✌🏽️

A post shared by SOLO TRAVEL BLOGGER 🚶🏽 (@jackson.groves) on

ബുദ്ധിവൈഭവമുള്ള വ്യക്തിയാക്കി തൂര്‍ക്കാനും കഴിയും.

യാത്രയ്ക്ക് ഇത്രയും കാര്യങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ എന്താ ഒരു യാത്രയ്ക്ക് ഒരുങ്ങുകയല്ലേ!