‘എനിക്ക് ഒരു ജോലി തരുമോ?’; ഗൂഗിള്‍ സിഇഒക്ക് കത്തയച്ച ഏഴുവയസുകാരിക്ക് ജോലി കിട്ടി!

April 26, 2017, 7:07 pm
‘എനിക്ക് ഒരു ജോലി തരുമോ?’; ഗൂഗിള്‍ സിഇഒക്ക് കത്തയച്ച ഏഴുവയസുകാരിക്ക് ജോലി കിട്ടി!
Story Plus
Story Plus
‘എനിക്ക് ഒരു ജോലി തരുമോ?’; ഗൂഗിള്‍ സിഇഒക്ക് കത്തയച്ച ഏഴുവയസുകാരിക്ക് ജോലി കിട്ടി!

‘എനിക്ക് ഒരു ജോലി തരുമോ?’; ഗൂഗിള്‍ സിഇഒക്ക് കത്തയച്ച ഏഴുവയസുകാരിക്ക് ജോലി കിട്ടി!

ഗൂഗിളില്‍ ജോലിക്ക് അപേക്ഷിച്ചു കത്തയച്ച ഏഴു വയസുകാരിയെ ഓര്‍മയില്ലേ? യുകെയില്‍ നിന്ന് ക്ലോ ബ്രിഡ്ജ്വാട്ടര്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈക്ക് കത്തെഴുതിയത്. ഇത്ര ചെറു പ്രായത്തിലെ ജോലി ലഭിച്ച ആഹ്ലാദത്തിലാണ് ക്ലോ ഇപ്പോള്‍.. ഗൂഗിളിലല്ല, പേരുകേട്ട ടെക് കമ്പനിയിലാണ് ജോലി ലഭിച്ചിരിക്കുന്നത്.

കുട്ടികള്‍ക്ക് വേണ്ടിയുള്ള ഡിവൈസുകളും ടെക് പഠന സഹായികളും നിര്‍മിക്കുന്ന കാനോ എന്ന കമ്പനിയിലാണ് ബ്രിട്ടീഷ് സ്വദേശിയായ ക്ലോ ബ്രിഡ്ജ്വേയ്ക്കും സഹോദരി ഹോലിയ്ക്കും (അഞ്ചു വയസ്സ്) ജോലി ലഭിച്ചിരിക്കുന്നത്. കാനോ പുറത്തിറക്കുന്ന ഓരോ ഉല്‍പന്നവും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയാണ് കുഞ്ഞു സഹോദരിമാര്‍ക്കുള്ള ജോലി. വിപണിയില്‍ ഇറക്കുന്നതിനു മുന്‍പ് എല്ലാ പ്രോഡക്ടുകളും ക്ലോ ബ്രിഡ്ജ്വേയും സഹോദരിയും പരിശോധിച്ച് വിലയിരുത്തുമെന്ന് കാനോ വക്താവ് അറിയിച്ചു. എന്തായാലും കുഞ്ഞിലെ രസകരമായ ഒരു ജോലി കിട്ടിയ സന്തോഷത്തിലാണ് ക്ലോ ബ്രിഡ്ജ്വേയും സഹോദരിയും.

സ്വന്തം കൈപ്പടയിലാണ് 'ഡിയര്‍ ഗൂഗിള്‍ ബോസ്' എന്ന് തുടങ്ങുന്ന കത്ത് ഈ കൊച്ചുമിടുക്കി എഴുതിയിരിക്കുന്നത്. അച്ഛനാണ് ഗൂഗിളിന് കത്തെഴുതാന്‍ ക്ലോയെ പ്രേരിപ്പിച്ചത്. അച്ഛന്‍ ആന്‍ഡി ബ്രിഡ്ജ് വാട്ടറോട് ജോലി ചെയ്യാന്‍ ഏറ്റവും നല്ല ഇടമേതാണ് കൊച്ചു ക്ലോ ചോദിച്ചു. ഗൂഗിള്‍ എന്ന് അച്ഛന്‍ മറുപടിയും നല്‍കി. ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതും ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും ഗൂഗിളാണെന്നു കൂടി അച്ഛന്‍ പറഞ്ഞു. അതോടെ ക്ലോ ഗൂഗിളിനെക്കുറിച്ച് തന്റെ ടാബില്‍ അന്വേഷണമാരംഭിച്ചു. ഗൂഗിള്‍ ഓഫീസില്‍ ബീന്‍ ബാഗുകളും, കുഞ്ഞു വണ്ടികളും ഉണ്ടെന്നറിഞ്ഞതോടെ കുഞ്ഞു ക്ലോയ്ക്ക് താല്‍പര്യം കൂടി. വലുതാകുമ്പോള്‍ ഗൂഗിളില്‍ ജോലിചെയ്യണമെന്ന് പറഞ്ഞ ക്ലോയോട് ഇപ്പോള്‍ തന്നെ ശ്രമിച്ചു തുടങ്ങാന്‍ അച്ഛന്‍ പറഞ്ഞു. കത്തെഴുതി നോക്കാന്‍ അച്ഛന്‍ പറഞ്ഞതോടെ അവള്‍ സ്വന്തം ശൈലിയില്‍ ഒരു കത്തെഴുതി. താന്‍ സ്‌കൂളിലെ നല്ലൊരു വിദ്യാര്‍ത്ഥിയാണെന്നും കംപ്യൂട്ടറുകളും റോബോട്ടുകളേയും ടാബ്ലറ്റുമെല്ലാം ഇഷ്ടമാണെന്നും ഈ കൊച്ചു മിടുക്കി പറയുന്നു. ഗൂഗിളില്‍ ജോലി ചെയ്യണമെന്ന ആഗ്രത്തിന് പുറമെ രണ്ട് ആഗ്രഹങ്ങളും കത്തിലുണ്ട്. ചോക്ലേറ്റ് ഫാക്ടറിയില്‍ ജോലി ചെയ്യണമെന്നും ഒളിംപിക്സില്‍ നീന്തണമെന്നും.

കത്തിന് നന്ദി പറഞ്ഞു കൊണ്ടും ക്ലോയെ പ്രോത്സാഹിപ്പിച്ചു കൊണ്ടുമാണ് സുന്ദര്‍ പിച്ചെ മറുപടി കത്തയച്ചത്. കഠിനമായി പ്രയത്നിക്കുകയും സ്വപ്നങ്ങളെ പിന്തുടരുകയും ചെയ്താല്‍ ഗൂഗിളില്‍ ജോലി ചെയ്യുന്നതും, ഒളിംപിക്സിന് നീന്തുന്നതും അടക്കമുള്ള ക്ലോയുടെ ആഗ്രഹങ്ങള്‍ എല്ലാം സാധിക്കുമെന്നും പിച്ചെ മറുപടി കത്തില്‍ പറഞ്ഞു.

Also Read: ‘എനിക്ക് ഗൂഗിളില്‍ ജോലി തരുമോ?’; ഏഴു വയസുകാരിയുടെ ചോദ്യത്തിന് സുന്ദര്‍ പിച്ചൈ നല്‍കിയ മറുപടി ഇങ്ങനെ