പ്ലാസ്റ്ററിട്ട കാലിലെ വേദന മാറ്റാന്‍ എണ്ണയിട്ട് തിരുമ്മി; യുവാവ് മരിച്ചതിന്റെ കാരണം ചൂണ്ടിക്കാട്ടി മെഡിക്കല്‍ റിപ്പോര്‍ട്ട്

May 2, 2017, 5:34 pm
പ്ലാസ്റ്ററിട്ട കാലിലെ വേദന മാറ്റാന്‍ എണ്ണയിട്ട് തിരുമ്മി; യുവാവ് മരിച്ചതിന്റെ കാരണം ചൂണ്ടിക്കാട്ടി മെഡിക്കല്‍ റിപ്പോര്‍ട്ട്
Story Plus
Story Plus
പ്ലാസ്റ്ററിട്ട കാലിലെ വേദന മാറ്റാന്‍ എണ്ണയിട്ട് തിരുമ്മി; യുവാവ് മരിച്ചതിന്റെ കാരണം ചൂണ്ടിക്കാട്ടി മെഡിക്കല്‍ റിപ്പോര്‍ട്ട്

പ്ലാസ്റ്ററിട്ട കാലിലെ വേദന മാറ്റാന്‍ എണ്ണയിട്ട് തിരുമ്മി; യുവാവ് മരിച്ചതിന്റെ കാരണം ചൂണ്ടിക്കാട്ടി മെഡിക്കല്‍ റിപ്പോര്‍ട്ട്

തെറ്റായ സ്വയം ചികിത്സകള്‍ മരണത്തിലേക്ക് വരെ നയിക്കാമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കുകയാണ് ഡല്‍ഹി ഏയിംസിലെ ഡോക്ടര്‍മാര്‍. കാലില്‍ മുറിവുമായെത്തിയ 23 വയസുകാരാനാണ് തിരുമ്മല്‍ മൂലം കഴിഞ്ഞ വര്‍ഷം മരണപ്പെട്ടത്. മെഡിക്കോ-ലീഗല്‍ എന്ന ഒരു മെഡിക്കല്‍ ജേര്‍ണലില്‍ ഇത് വിശദീകരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

കഴിഞ്ഞ സെപ്തംബറിലാണ് ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ ഡല്‍ഹി സ്വദേശിയായ 23 വയസ്സുകാരന്‍റെ ഇടത് കാലിന്‍റെ കണ്ണങ്കാല്‍ ഭാഗത്ത് ഒടിവ് സംഭവിച്ചത്. ചികിത്സയ്ക്കിടെ കാലിന്റെ ചലനം നിയന്ത്രിക്കുന്നതിന് കാലില്‍ പ്ലാസ്റ്ററിട്ടു. ഇതിനിടയിലാണ് യുവാവിന്റെ കാലില്‍ രക്തം കട്ടപിടിച്ചത്. പ്ലാസ്റ്റര്‍ അഴിച്ചിട്ടും യുവാവിന് വേദനയും നീരും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ വൈദ്യ സഹായം തേടാതെ തിരുമ്മല്‍ തുടര്‍ന്നതാണ് ഒടുവില്‍ യുവാവിന്റെ മരണത്തിന് കാരണമായത്.

കഴിഞ്ഞ ഒക്ടോബര്‍ 31നാണ് ബോധരഹിതനായ നിലയില്‍ യുവാവിനെ ഏയിംസില്‍ പ്രവേശിപ്പിക്കുന്നത്. മരണപ്പെട്ട യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇടത് കാലില്‍ 5*1 വ്യാസത്തില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിരുന്നു.വേദനയെ തുടര്‍ന്ന് യുവാവിന്റെ കാല്‍ അമ്മ എണ്ണ തേച്ച് തിരുമ്മിയിരുന്നു. ഇത് മൂലം കാലിന്റെ ഞരമ്പരില്‍ നിന്നും രക്തക്കട്ട തെന്നിമാറി ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന പള്‍മിനറി ആര്‍ട്ടറിയിലേക്ക് എത്തിയതാണ് മരണ കാരണമെന്നാണ് നിഗമനം.

പ്ലാസ്റ്റര്‍ ചെയ്യുന്ന സമയത്ത് രക്തം കട്ട പിടിക്കുന്ന ഡീപ് വെയിന്‍ ത്രോംബോസിസാണ് യുവാവിന് സംഭവിച്ചതെന്ന് ജേര്‍ണലില്‍ പറയുന്നു. പതിനായിരം രോഗികളില്‍ 70 പേര്‍ക്ക് മാത്രം സംഭവിക്കാവുന്ന ഒന്നാണിത്. പ്ലാസ്റ്റര്‍ നീക്കിയിട്ടും വേദനയും നീരും തുടരുകയാണെങ്കില്‍ ഉടനെ തന്നെ വൈദ്യ സഹായം തേടേണ്ടത് അനിവാര്യമാണെന്ന് ഏയിംസിലെ ഫോഫന്‍സിക് മെഡിസിന്‍ വിഭാഗ തലവന്‍ ഡോ. സുദീപ് ഗുപ്ത മുന്നറിയിപ്പ് നല്‍കുന്നു.

മുറിവുള്ള ശരീര ഭാഗങ്ങളില്‍ തിരുമുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിപ്പാണിത്. അത്തരം ഭാഗങ്ങളില്‍ മുറിവെണ്ണ ഒഴിക്കുന്നതും നീര് കുറയാനുള്ള മരുന്നിടതും കെണ്ട് കുഴപ്പമില്ല. എന്നാല്‍ മര്‍ദ്ദം ചെലുത്തുന്നത് അപകടരമാണ്.
ഡോ. സുദീപ് ഗുപ്ത, ഫോഫന്‍സിക് മെഡിസിന്‍ വിഭാഗ തലവന്‍, ഏയിംസ്

ആര്യോഗ സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മെഡിക്കോ-ലീഗല്‍ ജേര്‍ണലിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ സംഭവം ഉള്‍പ്പെടുത്തിയിരിക്കുന്നത്. എണ്ണ തേച്ച് തിരുമ്മുന്നത് മൂലമുള്ള ഗുരുതരമായ ആര്യോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ആശുപത്രി അധികൃതരും അറിയിച്ചിരുന്നില്ല.