‘ഇന്നീ കയ്യിലാത്ത അച്ഛന്‍ ഭിക്ഷക്കാരനല്ല, രാജാവാണ്; മകള്‍ രാജകുമാരിയും’; കുഞ്ഞുടുപ്പ് വാങ്ങാന്‍ രണ്ട് വര്‍ഷം പണം സ്വരുകൂട്ടിയ ഭിക്ഷക്കാരന്റെ കഥ ഹൃദയത്തോട് ചേര്‍ത്ത് നവമാധ്യമങ്ങള്‍

April 8, 2017, 3:29 pm


‘ഇന്നീ കയ്യിലാത്ത അച്ഛന്‍ ഭിക്ഷക്കാരനല്ല, രാജാവാണ്; മകള്‍ രാജകുമാരിയും’;  കുഞ്ഞുടുപ്പ് വാങ്ങാന്‍ രണ്ട് വര്‍ഷം പണം സ്വരുകൂട്ടിയ  ഭിക്ഷക്കാരന്റെ കഥ ഹൃദയത്തോട് ചേര്‍ത്ത് നവമാധ്യമങ്ങള്‍
Story Plus
Story Plus


‘ഇന്നീ കയ്യിലാത്ത അച്ഛന്‍ ഭിക്ഷക്കാരനല്ല, രാജാവാണ്; മകള്‍ രാജകുമാരിയും’;  കുഞ്ഞുടുപ്പ് വാങ്ങാന്‍ രണ്ട് വര്‍ഷം പണം സ്വരുകൂട്ടിയ  ഭിക്ഷക്കാരന്റെ കഥ ഹൃദയത്തോട് ചേര്‍ത്ത് നവമാധ്യമങ്ങള്‍

‘ഇന്നീ കയ്യിലാത്ത അച്ഛന്‍ ഭിക്ഷക്കാരനല്ല, രാജാവാണ്; മകള്‍ രാജകുമാരിയും’; കുഞ്ഞുടുപ്പ് വാങ്ങാന്‍ രണ്ട് വര്‍ഷം പണം സ്വരുകൂട്ടിയ ഭിക്ഷക്കാരന്റെ കഥ ഹൃദയത്തോട് ചേര്‍ത്ത് നവമാധ്യമങ്ങള്‍

ഒഴിവുദിനത്തില്‍ എവിടേക്കെങ്കിലും പോകാനായി തയ്യാറെടുക്കുമ്പോള്‍ ആയിരിക്കും നമുക്ക് തോന്നുക വസ്ത്രമെല്ലാം പഴയതാണല്ലോ എന്ന്. ഉടന്‍ ഷോപ്പിങ്ങിനുള്ള പ്ലാനിടും. പിന്നെ കാറെടുത്ത് അടുത്തുള്ള മാളിലേക്ക് പുറപ്പെടുകയായി. ഷോപ്പിങ്ങ് അടിച്ചുപൊളിക്കാന്‍ കൂട്ടുകാരേയും കൂടെകൂട്ടും. ആഗ്രഹിച്ചതെല്ലാം ഇന്ന് നമ്മുടെ വിരല്‍ തുമ്പിലുമുണ്ട്.

എന്നാല്‍ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ആളുകള്‍ മേല്‍പ്പറഞ്ഞ അടിച്ചുപൊളി ജീവിതത്തിന് പുറത്താണ്. ഒരു നേരത്തെ അന്നത്തിനായി പാടുപെടുന്നവര്‍. സ്വന്തം മക്കള്‍ക്ക് ഒരു കളിപ്പാട്ടം പോലും വാങ്ങികൊടുക്കാന്‍ ശേഷിയില്ലാത്തവര്‍. അങ്ങനെ സമൂഹത്തില്‍ അരികുവത്കരിക്കപ്പെട്ടവരിലേക്ക് താന്റെ ക്യാമറയുടെ ഫ്രെയിം തിരിച്ചുവച്ചിരിക്കുകയാണ് ജിഎംബി ആകാശ് എന്ന ഫോട്ടോഗ്രാഫര്‍. ആരുടേയും ഹൃദയം കീഴടക്കുന്ന ഒരു ചിത്രം. ചിത്രത്തിനൊപ്പം മകള്‍ക്ക് കുഞ്ഞുടുപ്പ് വാങ്ങാന്‍ രണ്ട് വര്‍ഷക്കാലം പണം സ്വരുകൂട്ടിയ ഭിക്ഷാടകനായ എംജി കാവസാര്‍ ഹൊസൈന്‍ എന്ന ഒരച്ഛന്റെ ഹൃദയഭേദകമായ വാക്കുകള്‍ അടികുറിപ്പാക്കി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റും. ആരുടേയും ഉള്ളുലയ്ക്കുന്ന വരികള്‍.

ജീവിതത്തോട് പടപൊരുതി പൊന്നോമനകള്‍ക്കായി ജീവിക്കുന്ന ആ അച്ഛന്റെ കഥ നവമാധ്യമ യൂസര്‍മാര്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചാണ് വായിച്ചിരിക്കുന്നത്. പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴെ കമന്റ് ബോക്‌സിലുള്ള വരികള്‍ തന്നെ അതിന് സാക്ഷ്യം. ഏപ്രില്‍ അഞ്ചിന് ഫെയ്്‌സ്ബുക്കിലിട്ട പോസ്റ്റ് ഈ വാര്‍ത്ത തയ്യാറാക്കുന്നത് വരെ 16,000ത്തിലധികം പേര്‍ ഷെയര്‍ ചെയ്തു. വായിച്ചത് അരലക്ഷത്തിലധികം പേര്‍.

ആ ഹൃദയഭേദക പോസ്റ്റിലെ ഉള്ളുലയ്ക്കും വരികളിതാ.

രണ്ട് വര്‍ഷത്തിന് ശേഷം ഇന്നലെ എന്റെ മകള്‍ക്ക് പുതിയ ഉടുപ്പ് വാങ്ങി കൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. അറുപത് അഞ്ച് രൂപാ നോട്ടുകള്‍ നല്‍കി ഉടുപ്പ് ചോദിച്ചപ്പോള്‍ നിങ്ങള്‍ പിച്ചക്കാരനാണോ എന്ന് ചോദിച്ച് ആക്രോശിക്കുകയായിരുന്നു കടയുടമ. തനിക്ക് ഉടുപ്പ് വേണ്ടെന്നും നമുക്ക് പോകാമെന്നും പറഞ്ഞ് കരച്ചില്‍ ആരംഭിച്ച മകള്‍ എന്റെ കൈ മുറുകെ പിടിച്ചു. ഒരു കൈ കൊണ്ട് ഞാനവളുടെ കണ്ണീര്‍ തുടച്ചുനീക്കി. അതെ, ഞാനൊരു ഭിക്ഷക്കാരനാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വപ്‌നത്തില്‍ പോലും ഞാന്‍ വിചാരിച്ചിട്ടില്ല ജീവിക്കാന്‍ എനിക്ക് ഭിക്ഷയെടുക്കേണ്ടി വരുമെന്ന്. ഒരപകടത്തില്‍ വലതു കൈ നഷ്ടപ്പെട്ട ആളാണ് ഞാന്‍. എന്റെ ഇളയ മകന്‍ ഇടക്കിടെ ചോദിക്കും എവിടെയാണ് ഒരു കൈ എന്ന്. ഒരു കയ്യാല്‍ എല്ലാ കാര്യങ്ങള്‍ ചെയ്യുന്നതിന്റെ പ്രയാസം തനിക്കറിയാമെന്ന് പറഞ്ഞ് എന്റെ മകള്‍ സുമയ്യയാണ് എന്നെ എല്ലാ ദിവസവും ഊട്ടുന്നത്.

രണ്ട് വര്‍ഷത്തിന് ശേഷം എന്റെ മകള്‍ പുതിയ വസ്ത്രം ധരിച്ചു. അതുകൊണ്ടാണ് ഞാനവളുമൊത്ത് ഇന്നിവിടെ എത്തിയത്. ചിലപ്പോള്‍ ഇന്നെനിക്ക് ഒന്നും സമ്പാദിക്കാന്‍ കഴിഞ്ഞേക്കില്ല. പക്ഷെ ഞാന്‍ എന്റെ കുഞ്ഞു മകള്‍ക്കൊപ്പം കുറച്ചു സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. ഭാര്യയെ അറിയിക്കാതെ രഹസ്യമായി അയല്‍ക്കാരന്റെ കയ്യില്‍ നിന്നും വാങ്ങിയതാണ് ഈ മൊബൈല്‍. എന്റെ മകളുടെ ഒരു ചിത്രം പോലുമില്ല. അതിനാല്‍ അവളുടെ ഈ ദിനം എനിക്ക് അവിസ്മരണീയമാക്കണം. സ്വന്തമായി ഒരു ഫോണ്‍ കിട്ടുന്ന ദിനം മക്കളുടെ കുറേ ചിത്രങ്ങള്‍ ഞാനെടുക്കും. നല്ല ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുട്ടികളെ പഠിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും അവര്‍ക്ക് എന്നാല്‍ കഴിയും വിധം വിദ്യാഭ്യാസം നല്‍കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ചിലപ്പോള്‍ അവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാറില്ല. കാരണം പരീക്ഷ ഫീസ് നല്‍കാന്‍ പലപ്പോഴും എനിക്ക് കഴിയാറില്ല. പരീക്ഷ എഴുതാന്‍ കഴിയാത്തതിന്റെ വിഷമത്തില്‍ മക്കള്‍ ഇരിക്കുമ്പോള്‍ ഞാന്‍ അവരോട് പറയും ഓരോ ദിവസത്തേയും നമ്മുടെ ജീവിതമാണ് ഏറ്റവും വലിയ പരീക്ഷയെന്ന്.

ഭിക്ഷക്കായി പോകുമ്പോള്‍ മകളെ സിഗ്നനില്‍ നിര്‍ത്തും. അവിടെ അവള്‍ എന്നെ കാത്തിരിക്കും. ഭിക്ഷയ്ക്കിടെ ദുരെ നിന്നും ഞാനവളെ നോക്കും. മറ്റുള്ളവര്‍ക്ക് മുന്നില്‍ ഞാന്‍ കൈ നീട്ടുന്നത് മകള്‍ കാണുമ്പോള്‍ എനിക്ക് ലജ്ജ തോന്നാറുണ്ട്. പക്ഷെ അവളൊരിക്കലും എന്നെ ഒറ്റയ്ക്കാക്കി പോയിട്ടില്ല. കാരണം റോഡിലൂടെ ഓടുന്ന കാറുകള്‍ എനിക്കെന്തെങ്കിലും അപകടമുണ്ടാക്കുമെന്ന ഭയമാണ് അവള്‍ക്ക്. എപ്പോഴാണോ കുറച്ചു പണം കിട്ടുന്നത് അപ്പോള്‍ മകളുടെ കൈ പിടിച്ച് ഞാന്‍ വീട്ടിലേക്ക് മടങ്ങും. പോകുന്ന വഴിയില്‍ വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങും. മഴ പെയ്യുമ്പോള്‍ നനയാനും സ്വപ്‌നങ്ങളെ കുറിച്ച് സംസാരിക്കാനും ഞങ്ങളേറെ ഇഷ്ടപ്പെടുന്നു. ചില ദിവസങ്ങളില്‍ പണമൊന്നും കിട്ടാറില്ല. അന്ന് ഒന്നും മിണ്ടാതെയാണ് ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങാറുള്ളത്. ആ ദിനങ്ങളില്‍ എനിക്ക് മരിക്കണമെന്ന് തോന്നാറുണ്ട്. പക്ഷെ രാത്രിയില്‍ മക്കള്‍ എന്നെ കെട്ടിപിടിച്ച് ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ ജീവിച്ചിരിക്കുന്നത് അത്ര മോശം കാര്യമല്ലെന്ന് തോന്നും. പക്ഷെ ഇന്നത്തെ ദിനം വ്യത്യസ്തമാണ്. കാരണം ഇന്നെന്റെ മകള്‍ ഏറെ സന്തോഷവതിയാണ്. ഇന്നീ അച്ഛന്‍ ഭിക്ഷക്കാരനല്ല. ഇന്ന് ഈ അച്ഛന്‍ രാജാവാണ്. ഈ മകള്‍ രാജകുമാരിയും.