ജംഗിള്‍ ബുക്ക് കഥയല്ല; എട്ടുവയസുകാരിയെ സംരക്ഷിച്ചത് വന്യ ജീവി സങ്കേതത്തിലെ കുരങ്ങുകള്‍

April 8, 2017, 9:08 am
ജംഗിള്‍ ബുക്ക് കഥയല്ല; എട്ടുവയസുകാരിയെ സംരക്ഷിച്ചത്  വന്യ ജീവി സങ്കേതത്തിലെ കുരങ്ങുകള്‍
Story Plus
Story Plus
ജംഗിള്‍ ബുക്ക് കഥയല്ല; എട്ടുവയസുകാരിയെ സംരക്ഷിച്ചത്  വന്യ ജീവി സങ്കേതത്തിലെ കുരങ്ങുകള്‍

ജംഗിള്‍ ബുക്ക് കഥയല്ല; എട്ടുവയസുകാരിയെ സംരക്ഷിച്ചത് വന്യ ജീവി സങ്കേതത്തിലെ കുരങ്ങുകള്‍

കുരങ്ങുകളോടൊപ്പം ആദിമമനുഷ്യരെ പോലെ ഒരു സങ്കോചവും ഇല്ലാതെ കളിക്കുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒന്നു ഞെട്ടി. ഉത്തര്‍പ്രേദേശിലെ കാതരിയങ്കാട് വന്യജീവി സങ്കേതത്തിലാണ് സംഭവം. പാട്രോളിങ്ങിനിറങ്ങിയ വനം വകുപ്പ് ജീവനക്കാരാണ് കുട്ടിയെ ആദ്യം കണ്ടത്. ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷിക്കാനെത്തിയപ്പോള്‍ കുരങ്ങുകള്‍ അവള്‍ക്ക് സുരക്ഷയൊരുക്കി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാഴ്ച്ചയ്ക്കാണ് കാതരിയങ്കാട് വന്യജീവി സങ്കേതത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.

പെണ്‍കുട്ടി വര്‍ഷങ്ങളായി കുരങ്ങുകളോടൊപ്പമാണ് ജീവിക്കുന്നതെന്ന നിഗമനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഇതുകൊണ്ടാകാം തന്നെ കണ്ടപ്പോള്‍ കുട്ടി ഭയന്നു മാറിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ സുരേഷ് യാദവ് പറഞ്ഞു.

കാട്ടില്‍ നിന്ന് പൊലീസ് കുട്ടിയെ അടുത്തുള്ള ജില്ലാ ആശുപത്രിയിലെത്തിച്ചു. കാട്ടില്‍ ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടിയെ ഏറെക്കാലമായി കുരങ്ങുകളാകാം സംരക്ഷിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടി നടക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം മൃഗങ്ങള്‍ക്ക് സമാനമായാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡി കെ സിങ്ങ് പറഞ്ഞു. എട്ടു വയസിനടുത്ത് പ്രായമുള്ള പെണ്‍കുട്ടി വളരെക്കാലം മൃഗങ്ങളോടൊത്തു ജീവിച്ചതിനാലാകാം ഇങ്ങനെ പെരുമാറുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തരത്തിലുള്ള സംഭവം വളരെ അപൂര്‍വ്വമായി മാത്രമേ നടക്കാറുള്ളുവെങ്കിലും മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയുടെ വിവരങ്ങള്‍ അന്വേഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.