ഇതൊക്കെ എന്ത്! ന്യൂസ് റൂമില്‍ ചോദിക്കാതെ കയറിയാല്‍ പാമ്പായാലും ‘കടക്ക് പുറത്ത്’ 

August 1, 2017, 3:32 pm
ഇതൊക്കെ എന്ത്! ന്യൂസ് റൂമില്‍ ചോദിക്കാതെ കയറിയാല്‍ പാമ്പായാലും ‘കടക്ക് പുറത്ത്’ 
Story Plus
Story Plus
ഇതൊക്കെ എന്ത്! ന്യൂസ് റൂമില്‍ ചോദിക്കാതെ കയറിയാല്‍ പാമ്പായാലും ‘കടക്ക് പുറത്ത്’ 

ഇതൊക്കെ എന്ത്! ന്യൂസ് റൂമില്‍ ചോദിക്കാതെ കയറിയാല്‍ പാമ്പായാലും ‘കടക്ക് പുറത്ത്’ 

വീ്ട്ടില്‍ ഒരു പാമ്പിനെ കണ്ടാല്‍ എത്ര ധൈര്യമുള്ളയാളാണെങ്കിലും ഒന്ന് പേടിക്കും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ന്യൂസ് റുമില്‍ മേശയ്ക്കുമുകളില്‍ ഒളിച്ചിരുന്ന പാമ്പിനെ അസാധാരണ ധൈര്യത്തോടെ എടുത്ത് മാറ്റുന്ന ഓസ്‌ട്രേലിയക്കാരിയുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

നയണ്‍ ന്യൂസ് ഡാര്‍വിനാണ് വീഡിയോ ഇന്റര്‍നെറ്റില്‍ ഇട്ടത്. തിങ്കളാഴ്ച്ച ഓഫീസിലെ മേശയുടെ മുകളില്‍ കംപ്യൂട്ടറുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന പാമ്പിനെ ആര് കൈകാര്യം ചെയ്യുമെന്ന ആശയക്കുഴപ്പത്തിലിരിക്കുമ്പോഴാണ് ഓഫീസിലെ വനിതാ ജീവനക്കാരി അസാമാന്യ ധൈര്യത്തോടെ പാമ്പിനെ എടുത്ത് കവറിലാക്കി മറ്റ് ജീവനക്കാരില്‍ കൗതുകവും അതിശയവും ഉണര്‍ത്തിയത്. പാമ്പുകളെ കെെകാര്യം ചെയ്യുന്നതില്‍ പരിചയ സമ്പന്നയാണ് ചാനലിലെ ജീവനക്കാരിയായ യുവതി.

വീഡിയോ കാണാം

വീഡിയോയില്‍ ഏറെ വിദ്ഗ്ധമായി യുവതി പാമ്പിനെ കൈകാര്യം ചെയ്യുന്നത് കാണാം. രണ്ട് മീറ്റര്‍ നീളമുള്ള പാമ്പിനെ സുരക്ഷിതമായി ഓഫീസില്‍ നിന്നും മാറ്റിയതും ഇവര്‍ തന്നെയാണ്. ഇതിനോടകം ലക്ഷക്കണക്കിനാളുകളാണ് ഇന്റര്‍നെറ്റിലൂടെ വീഡിയോ കണ്ടത്. പലരും യുവതിയെ പുകഴ്ത്തിയും പ്രകീര്‍ത്തിച്ചും രംഗത്തെത്തി.