വൈവിധ്യം അതുക്കും മേലേ! കൗതുകമുണര്‍ത്തി പാലത്തിനടിയില്‍ തൂങ്ങും ഓഫീസ് 

September 9, 2017, 6:54 pm
വൈവിധ്യം അതുക്കും മേലേ! കൗതുകമുണര്‍ത്തി പാലത്തിനടിയില്‍ തൂങ്ങും ഓഫീസ് 
Story Plus
Story Plus
വൈവിധ്യം അതുക്കും മേലേ! കൗതുകമുണര്‍ത്തി പാലത്തിനടിയില്‍ തൂങ്ങും ഓഫീസ് 

വൈവിധ്യം അതുക്കും മേലേ! കൗതുകമുണര്‍ത്തി പാലത്തിനടിയില്‍ തൂങ്ങും ഓഫീസ് 

ലോകമെമ്പാടും നഗരമധ്യത്തിലായി വീടുകളും ഓഫീസുകളും ഒരുക്കുകയെന്നത് അല്‍പം ശ്രമകരമാണ്. ഇതിനെ നേരിടാന്‍ ചിലര്‍ ആഢംബരം തീരെ ഉപേക്ഷിച്ചും വാഹനങ്ങളില്‍ വീട് ഒരുക്കിയും വൈവിധ്യം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ സ്പെയിനില്‍ പ്ലംബര്‍ ആയി ജോലി ചെയ്യുന്ന ഫെര്‍ണാണ്ടോ എബെല്ലന്‍സ് സ്വന്തം ഓഫീസ് സജ്ജീകരിച്ചിരിക്കുന്നതിലെ പുതുമയും വ്യത്യസ്തതയും ഒരു പടികൂടി ഉയര്‍ന്നതാണ്. നഗരത്തിലെ കോണ്‍ക്രീറ്റ് പാലത്തിനടിയിലാണ് എബെല്ലനസ് തന്റെ ലളിതമായ ഓഫീസ് സജ്ജീകരിക്കുന്നത്.

പാലത്തിനു താഴെ രണ്ട് മേല്‍ക്കൂരയ്ക്കിടയില്‍ നിര്‍മ്മിച്ച ചെറിയ ഓഫീസ് ചെറുതല്ലാത്ത വ്യത്യസ്തതയാണ് കാഴ്ചക്കാര്‍ക്കും നല്‍കുന്നത്. ഒരു ഒാഫീസില്‍ വേണ്ട എല്ലാം സൗകര്യങ്ങളും ഈ തൂങ്ങും ഓഫീസില്‍ സജ്ജമാക്കിയിട്ടുണ്ട്. നഗരക്കാഴ്ചകള്‍ക്കിടയില്‍ എന്നും അവഗണിക്കപ്പെട്ട് കിടന്നിരുന്ന സ്ഥലം മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് എബെല്ലനസ്.

നഗരത്തിന്റെ ശബ്ദകോലാഹലങ്ങള്‍ക്കും തിരക്കുകള്‍ക്കിടയില്‍ നിന്നും മാറി എന്നാല്‍ നഗരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലത്ത് ഓഫീസ് നിര്‍മ്മിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.
എബെല്ലനസ്

ഓഫീസിനുള്ളില്‍ കൈപ്പിടിയുടെ സഹായത്തോടെ പാലത്തിന്റെ പല ഭാഗങ്ങളിലേക്ക് നീങ്ങാനും സാധിക്കും. കുട്ടിക്കാലത്ത് ടേബിളിനുള്ളില്‍ ഒളിച്ചിരിക്കുന്ന കുട്ടിക്കുസൃതികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പാലത്തിനടിയില്‍ ഓഫീസ് നിര്‍മ്മിച്ചതെന്നും എബെല്ലനസ് പറയുന്നു. എന്നാല്‍ പാലത്തിനടിയില്‍ നിര്‍മ്മിച്ച ഓഫീസ് എവിടെയാണെന്ന് കൃത്യമായി വെളിപ്പെടുത്തില്ലെന്നും അനുമതിയില്ലാതെ നിര്‍മ്മിച്ച ഓഫീസ് അധികൃതര്‍ കണ്ടെത്തുന്നതു വരെ പാലത്തിനടിയില്‍ തുടരുമെന്നും എബെല്ലനസ് പറയുന്നു.