ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകന്‍റെ മേശയില്‍ കുരുന്നുകളുടെ കളി; സ്റ്റുഡിയോ പ്ലേ ഗ്രൗണ്ടായപ്പോള്‍ അമ്പരന്ന് അവതാരകന്‍ 

August 24, 2017, 12:49 pm
ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകന്‍റെ മേശയില്‍ കുരുന്നുകളുടെ കളി; സ്റ്റുഡിയോ  പ്ലേ ഗ്രൗണ്ടായപ്പോള്‍ അമ്പരന്ന് അവതാരകന്‍ 
Story Plus

ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകന്റെ മേശ കീഴടക്കി കുരുന്നുകളുടെ കളി. ലണ്ടനിലെ ഐടിവി ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് കുരുന്നുകള്‍ അവതാരകന്റെ മേശ കൈയ്യടക്കിയത്. ആരോഗ്യ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യവേ അതിഥിയായി എത്തിയ യുവതിയുടെ മക്കളാണ് ലൈവ് പരിപാടിക്കിടയില്‍ മേശയില്‍ കയറി ഇരുന്നത്.

അമ്മയും അവതാരകനും തമ്മിലുള്ള സൂദീര്‍ഘമായ ചര്‍ച്ച മുഴുവന്‍ കേട്ടിരിക്കാന്‍ ക്ഷമയില്ലാത്ത കുട്ടികള്‍ രണ്ടും കല്‍പ്പിച്ച് മേശയില്‍ ഇടിച്ചു കയറുകയായിരുന്നു. ലണ്ടന്‍ സ്വദേശിയായ ലൂസി റോങ്കയെന്ന സ്ത്രീയാണ് അഞ്ച് വയസ്സും, രണ്ട് വയസ്സും പ്രായമുള്ള വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്‌ക്കെത്തിയത്. ചാനല്‍ പരിപാടി നിര്‍ത്തിവെയ്ക്കാതെ കുഞ്ഞിന്റെ കുസൃതി ഐടിവി ന്യൂസ് ലൈവായി തന്നെ പ്രതികരിച്ചു. കുഞ്ഞുങ്ങളുടെ കുസൃതിയില്‍ ആദ്യം ഒന്ന് അമ്പരന്നു പോയെങ്കിലും അവതാരകന്‍ പെട്ടെന്നു തന്നെ സാഹചര്യം അനായാസമായി കൈകാര്യം ചെയ്തു.

സാഹചര്യം മനസിലാക്കി പെരുമാറിയതില്‍ ലൂസി മാധ്യമ പ്രവര്‍ത്തകനു നന്ദി പറഞ്ഞു.