സിംഹം സിംഗിളായി മാത്രമല്ല കൂട്ടമായും വരും!; ഗുജറാത്തില്‍ രാത്രിയില്‍ റോഡ് തടയാന്‍ ഇറങ്ങിയവരെ കണ്ട് ഞെട്ടിത്തരിച്ച് യാത്രികര്‍ 

April 17, 2017, 4:55 pm
സിംഹം സിംഗിളായി മാത്രമല്ല കൂട്ടമായും വരും!; ഗുജറാത്തില്‍ രാത്രിയില്‍ റോഡ് തടയാന്‍ ഇറങ്ങിയവരെ കണ്ട് ഞെട്ടിത്തരിച്ച് യാത്രികര്‍ 
Story Plus

അഹമ്മദാബാദ്: കാടിന്റെ വന്യതയില്‍ സിംഹത്തെ കാണാന്‍ ജീപ്പ് സവാരിക്ക് ഇറങ്ങുന്നവര്‍ ഏറെയാണെങ്കിലും റോഡില്‍ സിംഹത്തെ കണ്ട് ഞെട്ടുന്നവര്‍ അധികം ഉണ്ടാവില്ല. അതും കൂട്ടമായി ഒര ഡസന്‍ സിംഹങ്ങള്‍ റോഡിലേക്ക് ഇറങ്ങിയാല്‍. ഗുജറാത്തിലെ ദേശീയപാതയിലാണ് രാത്രിയില്‍ സവാരിക്ക് 11 സിംഹങ്ങള്‍ ഇറങ്ങിയത്. പിപാവാവ്- രജൗല ദേശീയപാതയില്‍ അംരേലിക്ക് സമീപമാണ് റോഡ് മുറിച്ചു കടക്കുന്ന സിംഹക്കൂട്ടം യാത്രക്കാരെ ഭയത്തിലാക്കിയത്.

ശനിയാഴ്ച രാത്രിയിലെ അപൂര്‍വ്വ കാഴ്ച ക്യാമറയിലാക്കിയത് ഒരു ഡ്രൈവറാണ്. നാട്ടിലിറങ്ങിയെങ്കിലും റോഡ് മുറിച്ചുകടക്കുന്നതില്‍ മനുഷ്യരുടെ അലംഭാവമൊന്നും സിംഹക്കൂട്ടത്തിന് ഇല്ല. അപ്പുറത്തെ നിരയിലൂടെ ട്രാഫിക് കൂടിയതിനാല്‍ വാഹനങ്ങള്‍ ഒഴിയാന്‍ നിരത്തില്‍ കാത്തുനില്‍ക്കുന്ന സംഘത്തെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. വീഡിയോ എടുക്കാന്‍ സിംഹങ്ങള്‍ക്ക് തൊട്ടരികില്‍ ബൈക്ക് നിര്‍ത്തുന്ന യാത്രികരേയും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

15 മിനിട്ട് നേരത്തെ കാത്തിരിപ്പിനൊടുവിലാണ് സിംഹക്കൂട്ടത്തിന് ട്രാഫിക് ഒഴിഞ്ഞ് റോഡ് മുറിച്ചു കടക്കാനായത്. ദേശീയപാതകളില്‍ വന്യമൃഗങ്ങള്‍ റോഡ് മുറിച്ചു കടക്കുന്നതിന് ഇടയില്‍ ഈ പ്രദേശത്ത് അപകടങ്ങള്‍ സാധാരണയാണ്.