500 കിലോയില്‍ നിന്ന് രണ്ട് മാസം കൊണ്ട് 262 കിലോയിലേക്ക്; ഈജിപ്ത്യല്‍ നിന്നെത്തിയ ഏറ്റവും വണ്ണമുള്ള സ്ത്രീ തിരിച്ചുപറക്കുക മറ്റൊരാളായി

April 12, 2017, 11:06 am


500 കിലോയില്‍ നിന്ന് രണ്ട് മാസം കൊണ്ട് 262 കിലോയിലേക്ക്; ഈജിപ്ത്യല്‍ നിന്നെത്തിയ ഏറ്റവും വണ്ണമുള്ള സ്ത്രീ തിരിച്ചുപറക്കുക മറ്റൊരാളായി
Story Plus
Story Plus


500 കിലോയില്‍ നിന്ന് രണ്ട് മാസം കൊണ്ട് 262 കിലോയിലേക്ക്; ഈജിപ്ത്യല്‍ നിന്നെത്തിയ ഏറ്റവും വണ്ണമുള്ള സ്ത്രീ തിരിച്ചുപറക്കുക മറ്റൊരാളായി

500 കിലോയില്‍ നിന്ന് രണ്ട് മാസം കൊണ്ട് 262 കിലോയിലേക്ക്; ഈജിപ്ത്യല്‍ നിന്നെത്തിയ ഏറ്റവും വണ്ണമുള്ള സ്ത്രീ തിരിച്ചുപറക്കുക മറ്റൊരാളായി

മുബൈ: ലോകത്തിലെ തന്നെ ഏറ്റവും ഭാരമുള്ള ഇമാന്‍ അഹമ്മദ് എന്ന പെണ്‍കുട്ടിയെ ഓര്‍മയില്ലേ? അമിതഭാരം കൊണ്ട് ദുരിതമനുഭവിക്കുന്ന ഈജിപ്ഷ്യന്‍ വനിത ഇമാന്‍ വണ്ണം കുറയ്ക്കല്‍ ചികിത്സയ്ക്കായിട്ടാണ് ഇന്ത്യയിലേക്കു പറന്നത്. ഫെബ്രുവരിയില്‍ ഈജിപ്റ്റില്‍ നിന്ന് മുംബൈയിലെ ആശുപത്രിയില്‍ എത്തിയപ്പോള്‍ 504 കിലോയായിരുന്നു മുപ്പത്തിയാറുകാരിയായ ഇമാന്റെ ശരീര ഭാരം. രണ്ട് മാസം കൊണ്ട് 242 കിലോ തൂക്കം അതായത്, ഏകദേശം പകുതി ശരീര ഭാരം കുറച്ചുവെന്നാണ് സെയ്ഫി ഹോസ്പിറ്റലില്‍ ഇമാന്റെ ശസ്ത്രക്രിയക്ക് നേതൃത്വം കൊടുത്ത ഡോക്ടര്‍ മുഫാസല്‍ ലക്ഡാവാല പറയന്നത്.

ഒരു മാസത്തെ പ്രത്യേക ഡയറ്റിനും മാര്‍ച്ച് 7 ന് നടന്ന ശസ്ത്രക്രിയയ്ക്കും പിന്നാലെ ഇമാന്റെ ഭാരം ഇപ്പോള്‍ 262 കിലോയില്‍ എത്തിരിക്കുന്നു. ഭാരത്താല്‍ ജീവിതം തന്നെ ഇരുട്ടിലായ ഇമാന്റെ അവയവങ്ങളുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിരിക്കുന്നവെന്നാണ് ചികിത്സയ്ക്ക് നേതൃത്വം ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്ര വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സാധിച്ചത് അത്ഭുതകരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ദിവസവും രണ്ടു കിലോ വെച്ച് 25 ദിവസത്തിനുള്ളില്‍ 50 കിലോ കുറക്കാനായിരുന്നു ആദ്യം ലഭ്യമിട്ടിരുന്നത്. എന്നാല്‍, ലഭ്യമിട്ടതിനേക്കാളും ഇരിട്ടിയിലധികം ഭാരം ഇമാന്‍ അഹമ്മദിന് കുറയ്ക്കാനായി. ഇമാന്റെ ആരോഗ്യ പുരോഗതിയില്‍ ഏറെ സന്തോഷമുണ്ട്.
ഡോ. മുഫസല്‍ ലക്ഡാവാല, സെയ്ഫി ആശുപത്രിയിലെ ഡോക്ടര്‍
‘’ഇമാന്‍ അഹമ്മദിന്റെ ശരീരത്തില്‍ ജലത്തിന്റെ അളവായിരുന്നു. ഫിസിയോതെറാപ്പിയിലൂടെ ഇത് കുറച്ചു. തുടര്‍ന്നായിരുന്നു താക്കോല്‍ദ്വാര ശസ്ത്രക്രിയ. എല്ലാം സുഖപ്പെട്ടാല്‍ ഇമാന് കുറഞ്ഞ ദിവസത്തിനുള്ളില്‍ സ്വരാജ്യമായ ഈജിപ്തിലേക്ക് മടങ്ങാം.’’ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ലക്ഡാവാല

Also Read: ശസ്ത്രക്രിയക്ക് മുമ്പ് തന്നെ 120 കിലോ ഭാരം കുറച്ചു; 500 കിലോ ഭാരവുമായി ഈജിപ്തില്‍ നിന്നെത്തിയ അമീന് ആശ്വാസമായി മുംബൈ ആശുപത്രി

സെയ്ഫി ഹോസ്പിറ്റലില്‍ ഡോക്ടര്‍ മുഫാസല്‍ ലക്ഡാവാലയുടെ നേതൃത്വത്തിലാണ് ഇമാന് ചികിത്സ നല്‍കുന്നത്. സ്ലീപ് അപ്നിയ, ഹേപോതൈറോയ്ഡ്, ഡയബറ്റിസ്, ഹൈപ്പര്‍ടെന്‍ഷന്‍, വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍,പൊണ്ണത്തടി എന്നിവയ്‌ക്കെല്ലാമാണ് ഇമാനു ചികിത്സ നല്‍കുന്നത്. ഒപ്പം പ്രോട്ടീന്‍ ഡയറ്റുമുണ്ട്. അമിതവണ്ണക്കാരെ ചികിത്സിച്ചു ഭേദമാക്കിയതില്‍ മുന്‍പന്തിയിലാണ് ഡോക്ടര്‍ ലക്ഡാവാലയുടെ സ്ഥാനം.ഇമാന്‍ അഹമ്മദ് അബ്ദുലാതിയും കുടുംബവും
ഇമാന്‍ അഹമ്മദ് അബ്ദുലാതിയും കുടുംബവും

കെയറോ സ്വദേശിയായ ഇവര്‍ക്ക് വേണ്ടി മുംബൈയില്‍ പ്രത്യേകമായി ഒരുക്കിയ ആസ്പത്രിക്കെട്ടിടത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. 500 കിലോ ശരീര ഭാരമുള്ള കെയ്‌റോ സ്വദേശിനി ഇമാന്‍ അഹമ്മദിനായാണ് ചര്‍ണി റോഡിലെ സൈഫി ആസ്പത്രിവളപ്പില്‍ 3000 ചതുരശ്രഅടി വിസ്തൃതിയില്‍ താത്കാലികകെട്ടിടം പണി കഴിപ്പിച്ചത്. മുപ്പത്തിയാറുകാരിയായ ഇമാന്റെ ഭാരം 100 കിലോഗ്രാം ആക്കുകയാണു ലക്ഷ്യം. 500 കിലോ ഭാരം മൂലം കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു ഇമാന്റേത്. ഡിസംബര്‍ അഞ്ചിന് ഡോക്ടര്‍ ലക്ഡാവാല പോസ്റ്റു ചെയ്ത ട്വീറ്റ് ആണ് ഇമാനു തുണയായത്. ഇന്ത്യന്‍ എംബസിയുടെ ചില നിബന്ധനകള്‍ മൂലം ഇമാനു സാധാരണ വീസ വൈകുകയാണെന്നും മെഡിക്കല്‍ വീസ അനുവദിക്കണമെന്നുമായിരുന്നു ഡോക്ടറുടെ ട്വീറ്റ്.

ഡോക്ടറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇമാനെ സഹായിക്കണമെന്ന അറിയിച്ചുകൊണ്ട്‌ സുഷമ ട്വീറ്റ് ചെയ്തു. ‘എന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നതിന് നന്ദി. തീര്‍ച്ചയായും ഇവര്‍ക്ക് വേണ്ട സഹായം നല്‍കുമെന്ന്’ സുഷമ സ്വരാജ് ട്വീറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടര്‍ സുഷമയ്ക്കു നന്ദി പറഞ്ഞുകൊണ്ടുള്ള ട്വീറ്റും പോസ്റ്റു ചെയ്തു.

500 കിലോ, അമിതവണ്ണം കാരണം നിഷേധിക്കപ്പെട്ട വിസ ലഭിക്കാന്‍ സുഷമ ഇടപ്പെട്ടു; യുവതിയ്ക്ക് ഇനി ഇന്ത്യയിലേക്ക് പറക്കാം