രാത്രിയില്‍ വിയര്‍പ്പ് നാറ്റം അലോസരപ്പെടുത്തുന്നുണ്ടോ? ജാഗ്രത വേണം; ഈ പത്ത് രോഗങ്ങളുടെ സൂചനയായിരിക്കാം 

April 15, 2017, 5:32 pm
രാത്രിയില്‍ വിയര്‍പ്പ് നാറ്റം അലോസരപ്പെടുത്തുന്നുണ്ടോ? ജാഗ്രത വേണം; ഈ പത്ത് രോഗങ്ങളുടെ സൂചനയായിരിക്കാം 
Your Health
Your Health
രാത്രിയില്‍ വിയര്‍പ്പ് നാറ്റം അലോസരപ്പെടുത്തുന്നുണ്ടോ? ജാഗ്രത വേണം; ഈ പത്ത് രോഗങ്ങളുടെ സൂചനയായിരിക്കാം 

രാത്രിയില്‍ വിയര്‍പ്പ് നാറ്റം അലോസരപ്പെടുത്തുന്നുണ്ടോ? ജാഗ്രത വേണം; ഈ പത്ത് രോഗങ്ങളുടെ സൂചനയായിരിക്കാം 

വിയര്‍പ്പ് ഏത് സമയത്ത് ആയാലും അലോസരം ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍, രാത്രിയിലെ അമിത വിയര്‍പ്പ് ചില രോഗ ലക്ഷണമായും കാണാം. തൈറോയിഡിന്റെ അമിത പ്രവര്‍ത്തനം, ഹൃദ്രോഗം, അര്‍ബുദം, അമിത വണ്ണം തുടങ്ങിയവ ഉള്ളവര്‍ക്ക് അമിതമായി വിയര്‍ക്കുന്ന അവസ്ഥയുണ്ടാവാം. അതിനാല്‍ ഡോക്ടറെ കാണുന്നത് ആവശ്യമായി വരികയാണെങ്കില്‍ അത് ചെയ്യുക.

1. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

പൊണ്ണത്തടിയുള്ള ആളുകളിൽ, രാത്രിയിലുള്ള വിയർപ്പ് ഒരു പക്ഷേ ഹൃദയ പ്രശ്നങ്ങൾ, പ്രമേഹം, രക്ത സമ്മർദ്ദം എന്നിവയുടെ ലക്ഷണമായിരിക്കാം.

2. ഓട്ടോഇമ്യൂണ്‍ തകരാറുകള്‍

രാത്രിയിലുള്ള അമിത വിയര്‍പ്പ് ചിലപ്പോള്‍ ല്യൂപ്പസ് പോലുള്ള ഓട്ടോഇമ്യൂണ്‍ രോഗങ്ങളുടെ അടയാളമായിരിക്കാം.

3. ഹോർമോൺ തകരാറുകൾ

ഹൈപ്പർ തൈറോയിഡ് പോലുള്ള ഹോർമോൺ രോഗങ്ങൾ പലപ്പോഴും രാത്രി വിയർപ്പ് അനുഭവപ്പെടാന്‍ കാരണമാകുന്നു.

4. ക്യാൻസർ

വളരെ സാധാരണമായ ലിംഫോമ പോലുള്ള ക്യാൻസർ രാത്രി വിയർക്കൽ ഉണ്ടാവാന്‍ കാരണമാകാറുണ്ട്.

5. അണുബാധ

ക്ഷയം, എച്ച്‌ഐവി പോലുള്ള ഗുരുതര അണുബാധകള്‍ ശരീരത്തെ കീഴ്‌പ്പെടുത്തിയാല്‍ സാധാരണയായി വിയര്‍ക്കല്‍ അനുഭവപെടാറുണ്ട്. ഇതല്ലാതെ എംദൊചര്‍ദിതിസ് അണുബാധ (ഹൃദയം വാല്‍വുകളുടെ വീക്കം), അബ്‌സ്‌ചെഷെസ് പോലെ ബാക്ടീരിയകളെ അനുബന്ധിച്ചും രാത്രി വിയര്‍ക്കല്‍ ഉണ്ടാവാറുണ്ട്.

6. ഹൈപ്പോഗ്ലൈസീമിയ

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ എന്നു പറയുന്നത്. രാത്രി വിയര്‍ക്കല്‍ ഹൈപ്പോഗ്ലൈസീമിയത്തിന്റെ ലക്ഷണമാകാറുണ്ട്. പ്രമേഹം ഇന്‍സുലിന്‍ എടുക്കുന്നവര്‍ക്കും ലിപിഡ് തകറാറുകള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ക്കും രാത്രി വിയര്‍ക്കല്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

7. ചികിത്സകൾ

എല്ലാ രോഗങ്ങൾക്കും മരുന്ന് കഴിക്കുന്നവരില്‍ അല്ല, എന്നാൽ ചില പ്രമേഹം, ഹോർമോൺ തകരാര്‍ പോലുള്ള പ്രത്യേക രോഗങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നവരില്‍ രാത്രി വിയർപ്പ് ഉണ്ടാവാറുണ്ട്.

8. വിഷാദരോഗത്തിനെതിരെയുള്ള മരുന്ന്

വിഷാദരോഗത്തിനെതിരെയുള്ള മരുന്നും രാത്രി വിയര്‍പ്പിന്് കാരണമാകാവുന്ന മരുന്നുള്ളില്‍ ഒന്നാണ്. ഇത്തരം മരുന്നുകള്‍ ശരീര താപനില, ഉപാപചയ പ്രവര്‍ത്തനങ്ങള്‍, ശരീരത്തിന്റെ ഹോര്‍മോണ്‍ പ്രവര്‍ത്തനം പോലുള്ള കാര്യങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ ഇടയുള്ളതാണ്.

9. ആര്‍ത്തവവിരാമം

ആര്‍ത്തവമുണ്ടാവുന്നതിനും ആര്‍ത്തവവിരാമത്തിനും മുമ്പ് രാത്രിയില്‍ അമിതമായി വിയര്‍ക്കാന്‍ ഇടയുണ്ട്.

10. ന്യൂറോളജി സംബന്ധമായ രോഗങ്ങള്‍

സ്‌ട്രോക്ക് പോലുള്ള നാഡീവ്യൂഹങ്ങള്‍ സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിച്ചു രാത്രി വിയര്‍ക്കലിന് കാരണമാകും.