തൈറോയ്ഡ് ചികിത്സയ്ക്ക് മരുന്നുകള്‍ക്കൊപ്പം ഭക്ഷണ നിയന്ത്രണവും പ്രധാനം! മികച്ച ഫലത്തിന് ഇവ ശ്രദ്ധിക്കണം

December 30, 2016, 4:33 pm
തൈറോയ്ഡ് ചികിത്സയ്ക്ക് മരുന്നുകള്‍ക്കൊപ്പം ഭക്ഷണ നിയന്ത്രണവും പ്രധാനം! മികച്ച ഫലത്തിന് ഇവ ശ്രദ്ധിക്കണം
Your Health
Your Health
തൈറോയ്ഡ് ചികിത്സയ്ക്ക് മരുന്നുകള്‍ക്കൊപ്പം ഭക്ഷണ നിയന്ത്രണവും പ്രധാനം! മികച്ച ഫലത്തിന് ഇവ ശ്രദ്ധിക്കണം

തൈറോയ്ഡ് ചികിത്സയ്ക്ക് മരുന്നുകള്‍ക്കൊപ്പം ഭക്ഷണ നിയന്ത്രണവും പ്രധാനം! മികച്ച ഫലത്തിന് ഇവ ശ്രദ്ധിക്കണം

തൈറോയ്ഡ് ഇക്കാലത്ത് പലരെയും ബാധിക്കുന്ന അസുഖമാണെന്നു പറയാം. പ്രാധാനമായും രണ്ടു തരത്തിലുള്ള തൈറോയ്ഡ് തകരാറുകളാണ് കണ്ടു വരുന്നത്. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥായാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ധി ആവശ്യമായതിലും അധികം ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന അവസ്ഥായാണ് ഹൈപ്പര്‍ തൈറോയ്ഡിസം.

തൈറോയ്ഡ് ചികിത്സയ്ക്ക് മരുന്നുകളോടൊപ്പം ഭക്ഷണ നിയന്ത്രണത്തിനും പ്രാധാന്യമുണ്ട്. തൈറോയിഡ് ഹോര്‍മോണ്‍ ശരിയായ അളവില്‍ ഉല്പാദിപ്പിക്കപ്പെടണമെങ്കില്‍ ഭക്ഷണത്തില്‍ അയഡിന്‍, കാത്സ്യം, നിയാസിന്‍, സിങ്ക് ജീവകങ്ങളായ ബി12, ബി6, സി, ഇ തുടങ്ങിയവയൊക്കെ അടങ്ങിയിരിക്കണം. തവിടുകളയാത്ത അരിയില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്പാദനത്തിനാവശ്യമായ നിയാസിന്‍ ധാരാളമടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.

1. പച്ചക്കറികള്‍

അയഡിന്‍ സമൃദ്ധമായ ബ്രൊക്കോളി, ചീര തുടങ്ങിയ മണ്ണില്‍ വളരുന്ന പച്ചക്കറികള്‍ തിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ഈ ഭക്ഷണങ്ങള്‍ മഗ്‌നീഷ്യത്തിന്റെയും ധാതുകളുടെയും ഒരു വലിയ സ്രോതസ്സാണ്.

2. നട്ട്‌സ്

തൈറോയ്ഡ് ആരോഗ്യത്തിന് ആധാരമായ ഇരുമ്പ്, സെലീനിയം എന്നീ ഘടകങ്ങളുടെ മികച്ച ഉറവിടങ്ങളാണ് അണ്ടിപ്പരിപ്പ്, ബദാം, തുടങ്ങിയ നട്ട്‌സ് വിഭവങ്ങള്‍.

3. കടല്‍ വിഭവങ്ങള്‍

കടലില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ തൈറോയ്ഡ് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവയാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമപ്രവര്‍ത്തനത്തിന് അയഡിന്‍ ആവശ്യമാണ്. വിവിധ ആഹാരപദാര്‍ഥങ്ങളിലൂടെ അയഡിന്‍ ലഭിക്കും. കടല്‍ വിഭവങ്ങള്‍ അയഡിന്റെ ഉത്തമസ്രോതസ്സാണ്. ഫിഷ്, കൊഞ്ച്, ചെമ്മീന്‍, ഓയസ്റ്റര്‍, ഞണ്ട് എന്നിവ അയഡിന്റെ വലിയ ഉറവിടങ്ങളാണ്. തൈറോയ്ഡ് രോഗങ്ങളുള്ളവരും തൈറോയ്ഡ് രോഗങ്ങള്‍ തടയാന്‍ ആഗ്രഹിക്കുന്നവരും ദിവസവും കഴിക്കുന്ന ആഹാരത്തില്‍ അയഡിന്റെ സാന്നിധ്യം ഉറപ്പാക്കണം. ആഴ്ചയില്‍ മൂന്നു ദിവസം കടല്‍ മത്സ്യം ആഹാരത്തിലുള്‍പ്പെടുത്തുന്നതിലൂടെ ശരീരത്തിന് ആവശ്യമായ അയഡിന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ കഴിയും.

Also Read: വ്യായാമത്തിന് ശേഷവും കുറയാത്ത വണ്ണത്തിന് പിന്നിലെ പ്രശ്‌നക്കാരന്‍ തൈറോയിഡാണോ!

4. ഉപ്പ്

തൈറോയ്ഡ് രോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ അയഡിന്‍ ഉപ്പിനു കഴിയും. തൈറോയിഡ് ഹോര്‍മോണ്‍ ശരിയായ അളവില്‍ ഉല്പാദിപ്പിക്കപ്പെടണമെങ്കില്‍ അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ആവശ്യമാണ്. അയഡിന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ പ്രത്യേകിച്ച് മത്സ്യവും കടല്‍ വിഭവങ്ങളും കഴിക്കാത്തവര്‍ ആയഡിന്‍ ഉപ്പ് നിര്‍ബന്ധമായും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. വീട്ടില്‍ തന്നെയുള്ള അയഡിന്‍ ടാബ്ലെറ്റായ ഉപ്പ് മതിയായ രീതിയില്‍ ഉപയോഗിക്കുന്നുവെന്നത് ഉറപ്പാക്കുക.

5. മുട്ട

മുട്ട തൈറോയ്ഡിനെ നിയന്ത്രിക്കാന്‍ ഏറെ സഹായിക്കും. ഇവയില്‍ വൈറ്റമിന്‍ ഡി, അയേണ്‍, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്. അയേണ്‍ ഈ രോഗമുള്ളവര്‍ക്ക് അവശ്യം വേണ്ട ഒരു ഘടകമാണ്.