ആ അധിക കിലോയും അരക്കെട്ടിലെ കൊഴുപ്പും ഇല്ലാതെയാക്കാന്‍; രാവിലെ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

April 5, 2017, 6:03 pm
ആ അധിക കിലോയും അരക്കെട്ടിലെ കൊഴുപ്പും ഇല്ലാതെയാക്കാന്‍; രാവിലെ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
Your Health
Your Health
ആ അധിക കിലോയും അരക്കെട്ടിലെ കൊഴുപ്പും ഇല്ലാതെയാക്കാന്‍; രാവിലെ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ആ അധിക കിലോയും അരക്കെട്ടിലെ കൊഴുപ്പും ഇല്ലാതെയാക്കാന്‍; രാവിലെ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ശരീരഭാരം കുറയ്ക്കാന്‍ കൃത്യമായ ഭക്ഷണക്രമവും വ്യായാമങ്ങളും എല്ലാം പ്ലാന്‍ ചെയ്യുകയും അത് നീട്ടി കൊണ്ട് പോകുന്നവരും ഏറെയാണ്. വ്യായാമം ചെയ്യുന്നത് സങ്കല്‍പ്പത്തില്‍ മാത്രമാവുന്നതോടെ ഇത്തരകാര്‍ക്ക് ഭാരം കുറയുന്നില്ലെന്ന സങ്കടം മാത്രം ബാക്കിയാവുന്നു. ഭാരം കുറക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഏറ്റവും നല്ല സമയം രാവിലെയാണ്. ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ഈ അഞ്ച് കാര്യങ്ങള്‍ ശീലമാക്കൂ..

1. ഇളം ചൂടുവെള്ളം കുടിക്കുക

രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു ഗ്ലാസ് ചെറുചൂടുള്ള കുടിച്ചു കൊണ്ട് ദിവസം തുടങ്ങുക. ആയുര്‍വേദ-ജപ്പാന്‍ ചികിത്സാ രീതികളുടെ അടിസ്ഥാനത്തില്‍, ഈ ശീലം ദഹനവ്യവസ്ഥ സംവിധാനത്തെ ശുദ്ധീകരിക്കുകയും ശരീരപോഷണത്തിന് സഹായിക്കുകയും ചെയ്യും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതോടൊപ്പം അമിത ഭാരം ഇല്ലാതാക്കാനും ഈ ശീലം സഹായിക്കും. വെള്ളത്തിന് ചൂട് കൂടരുത്. തണുപ്പുവിട്ട അവസ്ഥ മാത്രമേ ഉണ്ടാകാവൂ. ആദ്യം ഇളം ചൂടുവെള്ളം കുടിച്ച് പിന്നീട് ദിവസം മുഴുവന്‍ തണുത്ത വെള്ളം കുടിക്കാവുന്നതാണ്. ഇളം ചൂടുവെള്ളത്തില്‍ വേണമെങ്കില്‍ അല്‍പം നാരങ്ങനീരോ മറ്റ് രുചിയോ ഉപയോഗിക്കാവുന്നതാണ്.

Also Read: ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കണം; കാരണം ഇതാണ്

2. വെള്ളക്കുപ്പികള്‍ നിറച്ചു കൊണ്ടിരിക്കുക

ഓരോ ദിവസവും തുടങ്ങുന്നത് വെള്ളക്കുപ്പികള്‍ നിറച്ചുകൊണ്ടാകെട്ട. കൂടുതല്‍ തവണ വെള്ളം കുടിക്കുന്നുവെങ്കില്‍ ഭാരം കുറയുമെന്നാണ് വിദഗ്ധാഭിപ്രായം. ശരീരത്ത് ജലാംശം നിലനില്‍ക്കുന്നത് ശരീര ഭാരം നഷ്ടപ്പെടുന്നതിന് സഹായിക്കുന്നു. വെള്ളം കുടിച്ചാല്‍ ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള സാധ്യത ഇല്ലാതാകും. ഇത് അധിക കലോറി കുറക്കാന്‍ സഹായിക്കുന്നു. അതിനാല്‍ എവിടെ പോകുമ്പോഴും വെള്ളം നിറച്ച കുപ്പികള്‍ കൂടെ കരുതുക. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനു മുമ്പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. ദിവസവും രണ്ട് ലിറ്റര്‍ വെള്ളം നിര്‍ബന്ധമായും കുടിക്കണം.

3. പ്രഭാത ഭക്ഷണത്തില്‍ പ്രോട്ടീനും നാരുകളും ഉള്‍പ്പെടുത്തുക

പോഷക സമൃദ്ധമായ ഒരു പ്രഭാത ഭക്ഷണം ദിവസത്തിന്റെ തുടക്കത്തില്‍ ആവശ്യം. പ്രാതല്‍ ഒഴിവാക്കുന്ന ഒരാള്‍ അധിക ഭാരത്തിന് വഴിവെട്ടുകയാണ്. സത്യത്തില്‍, പ്രഭാത ഭക്ഷണം കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹിക്കുന്നു. പ്രഭാത ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീനും നാരുകളും ഉള്‍പ്പെടുത്തേണ്ടത് ശരീര ഭാരം കുറയ്ക്കുന്നതിന് ഏറെ ആവശ്യമാണ്. കാരണം ഇവ ദഹിക്കാന്‍ സമയം കൂടുതലെടുക്കും. അതുമൂലം വിശപ്പ് കുറയുകയും വയര്‍ നിറഞ്ഞിരിക്കുകയാണെന്ന് തോന്നല്‍ ഉണ്ടാക്കുകയും ചെയ്യും. പ്രാതലിന് 35 ഗ്രാം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നാലു മുട്ട കഴിക്കുന്നതിന് തുല്യമാണ്. മുട്ടയും രാവിലെ കഴിക്കുന്നത് നല്ലതാണ്. മുട്ടയിലെ പ്രോട്ടീന്‍ വിശപ്പ് തടയുന്നതോടൊപ്പം അധികമുള്ള കലോറിയെ എരിച്ചു കളയുകയും ചെയ്യുന്നു. എന്നാല്‍, പഞ്ചസാരയും മധുര പലഹാരങ്ങളും ഒഴിവാക്കുക. അത് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതോടൊപ്പം നിങ്ങളിലെ വിശപ്പിനെ വര്‍ധിപ്പിക്കുകയും ചെയ്യും.

Also Read: പ്രഭാത ഭക്ഷണം ഒഴിവാക്കാരുതെന്ന് പറയുന്നതിന് കാരണമുണ്ട്; ഇത് വായിച്ചാല്‍ ബ്രേക്ക് ഫാസ്റ്റ് ഉറപ്പായും ഒഴിവാക്കില്ല

4. ഇടഭക്ഷണം കരുതാം

ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തിനൊപ്പം ഇടഭക്ഷണവും കരുതാവുന്നതാണ്. ശരീരം യന്ത്രം പോലെ മണിക്കൂറുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇടക്ക് ഇന്ധനം ആവശ്യമാണ്. അതിനാല്‍ പ്രാതലിനു ശേഷം പുറത്തു പോകുമ്പോള്‍ ഇടഭക്ഷണം കൈയില്‍ കരുതുക. ഇടഭക്ഷണം എന്തെങ്കിലും ആകാം എന്നു കരുതാതെ അവയും ആരോഗ്യകരമാക്കാന്‍ ശ്രദ്ധിക്കുക. ദിവസും മെനു മാറിയില്ലെങ്കില്‍ മടുപ്പു മൂലം അനാരോഗ്യകരമായ ഭക്ഷണ ശീലത്തിലേക്ക് തിരിച്ചു പോകാന്‍ സാധ്യതയുണ്ട്.

5. വ്യായാമം

അതിരാവിലെ വ്യായാമം ചെയ്യുന്നത് ശരീര ഭാരം കുറക്കുന്നതിനുള്ള ഒരു നല്ല ഉപാധിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൈകാലുകള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള വ്യായാമങ്ങളാണ് ഏറ്റവും നല്ലത്. ശരീരം നന്നായി വിയര്‍ക്കുമ്പോള്‍ അധികമുള്ള കലോറി എരിഞ്ഞു തീരും. ഇത് നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തും. മാത്രമല്ല, രാവിലെ ചെയ്യുന്ന വ്യായാമം സുഖനിദ്രക്കും സഹായകമാകും. ദിവസേന ഏതാണ്ട് 20 മിനിറ്റ് ശാരീരിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് സുഖപ്രദമായ ഉറക്കവും അമിതഭാരത്തെ കുറക്കാന്‍ സഹായിക്കുന്ന ഘടകമാണ്.