വിറ്റാമിന്റെ കുറവ് മുഖത്ത് നിന്ന് അറിയാം; 5 ലക്ഷണങ്ങള്‍ 

April 9, 2017, 6:19 pm
വിറ്റാമിന്റെ കുറവ് മുഖത്ത് നിന്ന് അറിയാം; 5 ലക്ഷണങ്ങള്‍ 
Your Health
Your Health
വിറ്റാമിന്റെ കുറവ് മുഖത്ത് നിന്ന് അറിയാം; 5 ലക്ഷണങ്ങള്‍ 

വിറ്റാമിന്റെ കുറവ് മുഖത്ത് നിന്ന് അറിയാം; 5 ലക്ഷണങ്ങള്‍ 

ശരീരത്തിലെ എല്ലാ ജീവ-രാസ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും കാരണക്കാരാണ് വിറ്റാമിനുകള്‍. ശരീര വ്യവസ്ഥയെ തകിടം മറിക്കാന്‍ വിറ്റാമിനുകളുടെ അഭാവം കൊണ്ട് സാധ്യമാകും. ശരീരം ചില ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് വിറ്റാമിന്റെ അഭാവത്തിന് സൂചന നല്‍കും. ഭക്ഷണശീലത്തിലെ മാറ്റങ്ങള്‍ കൊണ്ട് ഇത് പരിഹരിക്കാവുന്നതാണ്. ഇതിന് സാധിക്കുന്നില്ലെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം.

1. ചുരുങ്ങിയ കണ്ണുകള്‍

രാവിലെ ഉണരുമ്പോള്‍ കണ്ണുകള്‍ ചുരുങ്ങി ഇരിക്കാണുണ്ട്. ഉറക്ക കുറവ് കൊണ്ട് ഇങ്ങനെ സംഭവിക്കാം. അല്ലാത്ത പക്ഷം, ഈ ലക്ഷണം വിറ്റാമിന്റെ കുറവുകൊണ്ടാണ് എന്ന് മനസിലാക്കണം. ഉരുളക്കിഴങ്ങ്, തൈര് എന്നിവ കഴിച്ച് ആരോഗ്യത്തെ മെച്ചപ്പെടുത്താം.

2. അമിതമായി വിളറിയ ചര്‍മ്മം

ചര്‍മ്മം വളരെ വിളറിയ അവസ്ഥയില്‍ ആണെങ്കില്‍, നിങ്ങള്‍ക്ക് വിറ്റാമിന്‍ കുറവ് ഉണ്ടെന്ന് കരുതാം. അമിതമായി വിളറിയ ചര്‍മ്മം വൈറ്റമിന്‍ ബി 12 അഭാവം മൂലമായിരിക്കും. ബി 12 അഭാവം ക്ഷീണത്തിലേക്ക് നയിച്ചേക്കാം. ഇത് ചര്‍മ്മത്തിലും പ്രതിഫലിക്കും. ധാന്യങ്ങള്‍ തൈര് എന്നിവ കഴിച്ച് ഈ ആരോഗ്യാവസ്ഥയെ മറികടക്കാം.

3. അങ്ങേയറ്റം വരണ്ട മുടി

വിറ്റാമിന്‍ ബി7 ന്റെയും വിറ്റാമിന്‍ ബി കോംപ്ലക്സിന്റെയും കുറവിനെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ ലക്ഷണം. ശരീരത്തിനു വേണ്ട ആവശ്യ വിറ്റാമിനുകളുടെ അഭാവം മൂലം മുടി വളരെ വരണ്ടതായി തീരും. ധാന്യങ്ങള്‍, ബദാം, പരിപ്പ്, പയര്‍ എന്നീ ഭക്ഷണങ്ങളാണ് ഈ പ്രശ്‌നത്തിന് പരിഹാരം.

4. വിളറിയ ചുണ്ടുകള്‍

വിളറിയ ചുണ്ടുകള്‍ ശരീരത്തില്‍ ആവശ്യത്തിനുള്ള 'ഇരുമ്പിന്റെ അംശം' ഇല്ലെന്നുള്ളതിന്റെ അടയാളമായി വേണം കരുതാന്‍. ചീര പോലുള്ള ഇല കറികും ധാന്യങ്ങളും ഭണക്ഷത്തില്‍ ഉള്‍പ്പെടുത്തുന്നത് ഈ അവസ്ഥയെ മറികടക്കുന്നതിന് ഗുണം ചെയ്യും.

5. മോണയില്‍ നിന്ന് രക്തം

ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ അഭാവത്തിന്റെ ലക്ഷണമാണ് മോണയില്‍ നിന്ന് രക്തം വരുന്നത്. വിറ്റാമിന്‍ സി അഭാവം പല്ല്, മോണ എന്നിവയുടെ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ചെറുനാരങ്ങ, ഓറഞ്ച് പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുക.