ശരീരത്തിലെ ആറ് തരം കൊഴുപ്പുകള്‍; അവ നിയന്ത്രിക്കേണ്ട വിധം

June 14, 2017, 6:01 pm


ശരീരത്തിലെ ആറ് തരം കൊഴുപ്പുകള്‍; അവ നിയന്ത്രിക്കേണ്ട വിധം
Your Health
Your Health


ശരീരത്തിലെ ആറ് തരം കൊഴുപ്പുകള്‍; അവ നിയന്ത്രിക്കേണ്ട വിധം

ശരീരത്തിലെ ആറ് തരം കൊഴുപ്പുകള്‍; അവ നിയന്ത്രിക്കേണ്ട വിധം

അമിത ഭാരവും വണ്ണവും കുറക്കാന്‍ പെടാപ്പാട് പെടുന്നവരുടെ പ്രശ്നമാണ് മാറ്റമില്ലാതെ തുടരുന്ന അടിഞ്ഞുകൂടിയ ഫാറ്റ്. ശരീരത്തിന്റെ ഏത് ഭാഗത്താണ് കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, എന്തുകൊണ്ടാണ് പൊണ്ണത്തടിയുണ്ടാവുന്നത് തുടങ്ങിയവയെ ആധാരമാക്കി പൊണ്ണത്തടിയെ പലതായി തരം തിരിക്കാം. ഒബിസിറ്റി ഉണ്ടാവാനുള്ള കാരണം കണ്ടെത്തിയ അത് ഒഴുവാക്കിയാല്‍ ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കുകയും ചെയ്യാം.

1. അപ്പര്‍ ബോഡി ഒബിസിറ്റി

കഴുത്ത്, മുഖം, പുറം, തോളുകള്‍,തുടങ്ങിയ ശരീരത്തിന്റെ മുകള്‍ ഭാഗങ്ങളില്‍ കൊഴുപ്പ് അമിതമായ അടിഞ്ഞ് കൂടുന്നതു മൂലമുണ്ടാവുന്ന പൊണ്ണത്തടിയെ മേലുടല്‍ പൊണ്ണത്തടി (അപ്പര്‍ ബോഡി ഒബിസിറ്റി) യെന്നു പറയുന്നു. അമിതമായി ആഹാരം കഴിക്കുകയും നിഷ്‌ക്രിയരുമായിട്ടുള്ളവരായിരിക്കും ഈ വിഭാഗത്തില്‍പ്പെട്ട ഭൂരിഭാഗം ആളുകളും. ഇത്തരക്കാര്‍ മധുരപലഹാരങ്ങള്‍ കഴിയുന്നത്ര നിയന്ത്രിക്കുകയും ദിവസേന അര മണിക്കൂര്‍ വ്യയാമം ചെയ്യുന്നതും പൊണ്ണത്തടയെ നിയന്ത്രിക്കാന്‍ സഹായിക്കും.

2. സെന്‍ട്രല്‍ ഒബിസിറ്റി

വയറിനു ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് സെന്‍ട്രല്‍ ഒബിസിറ്റി എന്നു പറയുന്നത്. വിഷാദവും മാനസീക സമ്മര്‍ഗ്ഗവും ഉത്സകണ്ഠയുമാണ് കൂടുതല്‍ ആളുകളിലും ഇത്തരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് ഇടയാക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വ്യായമങ്ങള്‍ ചെയ്ത് മനസിനെ ശാന്തമാക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യും.

3. ലോവര്‍ ബോഡി ഒബിസിറ്റി

ചിലരില്‍ ശരീരത്തിന്റെ പകുതിക്ക് താഴെയുള്ള തുട, ഇടുപ്പ്, നിതംബം എന്നിവിടങ്ങളിലാണ് കൊഴുപ്പ് കൂടുതല്‍ അടിഞ്ഞ് കൂടുന്നത്. ഇതുമൂലം കീഴുടല്‍ മാത്രം തടിച്ചിരിക്കുന്ന അവസ്ഥയുണ്ടാവുന്നു. ഇതിനെ കീഴുടല്‍ പൊണ്ണത്തടി (ലോവര്‍ ബോഡി ഒബിസിറ്റി)എന്നു വിളിക്കുന്നു. ഈ വിഭാഗത്തില്‍ കൂടുതലും സ്ത്രീകളായിരിക്കും. ശരീരത്തിന്റെ ഈ ഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തി നല്‍ക്കുന്ന കാര്‍ഡിയോ വ്യയാമങ്ങള്‍ ചെയ്യുന്നത് തടി കുറയ്ക്കാന്‍ മാത്രമല്ല, ഹൃദയാരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.

4. ചീര്‍ത്ത വയറ്

മദ്യപാനവും ശ്വസന പ്രശ്‌നവും മൂലം ആമശയത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണിത്. മദ്യപാനം നിയന്ത്രിക്കുകയും ശ്വസനത്തിന് സഹായകരമായ വ്യായാമങ്ങള്‍ ചെയ്യുന്നതും ഈ അവസ്ഥയില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും.

5. ലോവര്‍ ബോഡി ഒബിസിറ്റി & കാലിലെ കൊഴുപ്പ്

ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളില്‍ മിക്കപ്പോഴും ഉണ്ടാവുന്ന പ്രശ്‌നമാണ് കാലുകളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ്. വാട്ടര്‍ എയ്‌റോബിക്‌സ് പോലുള്ള വ്യായാമങ്ങള്‍ കാലുകളിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

6. അമിതമായി ഉന്തിനില്‍ക്കുന്ന വയറും അപ്പര്‍ ബ്ലാക്ക് ഫാറ്റും

വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടി ആ ഭാഗം തടിച്ച് വരുകയും ഒപ്പം പുറത്ത് കൊഴുപ്പ് അടിഞ്ഞു കൂടുകയും ചെയ്യുന്ന അവസ്ഥയാണിത്. ശരീരം നിഷ്ക്രിയമായി ഇരിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം. ഒപ്പം ഭക്ഷണത്തിന്റെ ആളവും രക്തത്തിലെ പ്രമേയവും നിയന്ത്രിക്കുകയും വേണം. വ്യായാമവും ഡയറ്റും കൊണ്ട് ഫലമുണ്ടാവുന്നില്ലെങ്കില്‍, ജനിതക പ്രശ്‌നങ്ങളോ അല്ലെങ്കില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലമോ ആയിരിക്കാം പൊണ്ണത്തടി ഉണ്ടാവുന്നത്. ഇത്തരക്കാരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയേറെയാണ്.