ശരീരഭാരം കുറയ്ക്കാന്‍ പിന്തുടരുന്ന ഈ രീതികള്‍ ശരിയോ? ഡയറ്റിലെ എട്ട് തെറ്റുകള്‍ 

August 5, 2017, 6:18 pm
ശരീരഭാരം കുറയ്ക്കാന്‍ പിന്തുടരുന്ന ഈ രീതികള്‍ ശരിയോ? ഡയറ്റിലെ എട്ട് തെറ്റുകള്‍ 
Your Health
Your Health
ശരീരഭാരം കുറയ്ക്കാന്‍ പിന്തുടരുന്ന ഈ രീതികള്‍ ശരിയോ? ഡയറ്റിലെ എട്ട് തെറ്റുകള്‍ 

ശരീരഭാരം കുറയ്ക്കാന്‍ പിന്തുടരുന്ന ഈ രീതികള്‍ ശരിയോ? ഡയറ്റിലെ എട്ട് തെറ്റുകള്‍ 

വണ്ണം കുറയ്ക്കുക ഭക്ഷണം കുറച്ചിട്ടും അതിരാവിലെ എഴുന്നേറ്റ് വ്യായമം ചെയ്തിട്ടും ഫലം കാണുന്നില്ലേ? ഡയറ്റിലെ തെറ്റുകളായിരിക്കും വണ്ണം കുറയാത്തതിനു കാരണം. പൊതുവെ ഡയറ്റില്‍ സ്വീകരിക്കുന്ന ചില തെറ്റായ വഴികളുണ്ട്. തെറ്റുകള്‍ പിന്തുടര്‍ന്നാല്‍ പൊണ്ണത്തടിയാകും ഫലം.ഡയറ്റ് ഫലിക്കാത്തതല്ല, ഡയറ്റ് ചെയ്യുമ്പോള്‍ നാം വരുത്തുന്ന ചില തെറ്റുകളാണ് വണ്ണം കുറയാതിരിക്കാനുള്ള കാരണം. ഇനിയെങ്കിലും നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ മനസ്സിലാക്കണം.

1. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കല്‍

വണ്ണം കുറയ്ക്കാന്‍ വേണ്ടി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തെറ്റായ രീതിയാണ്. സത്യത്തില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹിക്കുകയാണ് ചെയ്യുന്നതെന്ന കാര്യം പലര്‍ക്കും അറിയല്ല. രാവിലെ കഴിക്കാതെ ഉച്ചയ്ക്ക് അതും ചേര്‍ത്ത് കഴിക്കാമെന്ന് വെയ്ക്കരുത്. അത് വളരെ പെട്ടെന്ന് തടി കൂടുകയാണ് ചെയ്യുക. പാല്‍, ഓട്ട്‌സ്, നട്ട്, പഴം മുതലായ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനു പുറമെ കലോറിയെ കത്തിച്ചുകളഞ്ഞ് ദഹന പ്രക്രിയയെ മെച്ചപ്പെട്ടുത്താന്‍ സഹായിക്കുന്ന ഇരുമ്പ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയ പ്രധാന പോഷകങ്ങളെ പ്രദാനം ചെയ്യും. പ്രഭാതഭക്ഷണത്തില്‍ നിന്നുള്ള പോഷകത്തിന്റെ അളവ് നഷ്ടപ്പെട്ടാല്‍ അത് പിന്നീട് പരിഹരിക്കാന്‍ കഴിയില്ല. ചുരുക്കത്തില്‍, ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ് ഒരു ദിവസത്തിന്റെ ഡയറ്റ് പിന്തുടരുന്നതിനെ എളുപ്പമാക്കുന്നത്.

2. ഒരു വിഭാഗം ഭക്ഷണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക

നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന പ്രോട്ടീന്‍ ഡയറ്റ് ചെയ്യുന്ന കാലത്തും അത്യാവശ്യമാണ്. ആരോഗ്യകരമായ ശരീരത്തിന് എല്ലാത്തരത്തിലുള്ള ഭക്ഷണവും ആവശ്യമാണ്. രാവിലെയും ഉച്ചയ്ക്കും രാത്രിയും കൃത്യമായി സമതുലിതമായ ഭക്ഷണം കഴിക്കണം.

ശരീരത്തിന് സമീകൃത ആഹാരം ആവശ്യമാണ്. ഡയറ്റ് ചെയ്യുക എന്നാല്‍ പട്ടിണി കിടക്കുകയെന്നല്ല. ഡയറ്റ് ചെയ്യുമ്പോഴും ശരീരത്തിന് പ്രോട്ടീന്‍, നാരുകള്‍, കൊഴുപ്പ് എന്നില ലഭിക്കുന്ന ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. നല്ല ഡയറ്റിനായ വെണ്ണ, ചീസ്, ബിസ്‌കറ്റ്, കേക്ക്, വറുത്ത പലഹാരങ്ങള്‍, കൊഴുപ്പുള്ള ആഹാരങ്ങള്‍ എന്നിവയൊക്കെ ഒഴിവാക്കാം.
ഡോക്ടര്‍ അഞ്ജു സൂദ് പറഞ്ഞു

3. ഭക്ഷണത്തിന് ഡയറ്റ് പ്ലാന്‍ ഇല്ല

ശരീരത്തില്‍ അടഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതെയാക്കണമെന്ന് ഗൗരവമായ ചിന്തയുള്ള നിര്‍ബന്ധമായും ഭക്ഷണത്തിന് പ്ലാന്‍ ആവശ്യമാണ്. വ്യായാമത്തിന്റെ ഗുണം ശരീരത്തില്‍ കാണണമെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിന് നിയന്ത്രണങ്ങള്‍ വേണം. ഭക്ഷണം പൂര്‍ണമായും ഒഴിവാക്കണം എന്നല്ല പറയുന്നത്. ഭക്ഷണം ഒഴിവാക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷമേ ചെയ്യൂ. എണ്ണ, ഫ്രൈഡ് സ്‌നാക്‌സ് എന്നിവ ചേര്‍ത്തുണ്ടാക്കിയ പലഹാരങ്ങള്‍ ദിവസത്തില്‍ ഒരു നേരം പോലും കഴിക്കാത ഇരുന്നു നോക്കൂ. തടി കുറയും. അതു കഴിക്കുന്നവര്‍ വ്യായാമം ചെയ്താലും വണ്ണം കുറയില്ല. രാവിലെ ഉച്ചയ്ക്കും രാത്രിയും കൃത്യമായി ഭക്ഷണം കഴിക്കണം. സാലഡുകള്‍ ഡയറ്റില്‍ പ്രധാനമാണ്. വിശപ്പു കുറയ്ക്കുകയും പോഷകം നല്‍കുകയുമാണ് ഇവയുടെ ഉദ്ദേശ്യം. എന്നാല്‍ ഇതിനൊപ്പം ബട്ടറും മയോണീസും ഇതുപോലുള്ള മറ്റു സാധനങ്ങളും ചേര്‍ത്ത് കഴിച്ചാല്‍ ഫലമില്ലാതാകും.

4. നേരത്തെയുള്ള ഭക്ഷണവും വൈകി ഉറക്കവും

രാത്രി ഏഴ് മണിക്കു മുന്‍പ് ഭക്ഷണം കഴിക്കണമെന്നാണ് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരോട് വിദഗാധര്‍ പൊതുവേ നിര്‍ദ്ദേസിക്കാറുള്‌ലത്. വളരെ വൈകി ഉറങ്ങുന്നവര്‍ ഈ ഉപദേശം പിന്‍തുടരുന്നത്. അമിത ഭക്ഷണം കഴിച്ചില്ലെങ്കില്‍ പോലും രാത്രി ഏറെ വകിയുള്ള അത്താഴം ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂട്ടും എന്നതാണ് ഈ ഉപദേശത്തിനു പിന്നിലെ കാര്യം. അധിക ഭക്ഷണമല്ലെങ്കിലും കഴിക്കുന്നത് മുഴുവന്‍ ചിലപ്പോള്‍ കൊഴുപ്പായി മാറുന്നത് വളരെ ദോഷമല്ലേ. ഏഴുമണിക്കുള്ളില്‍ അത്താഴം കഴിക്കുന്നതാണ് നല്ലത്. അത്താഴം അത്തിപ്പഴത്തോളമെന്ന് പറയുന്നത് പോലെ രാത്രി ഭക്ഷണം കുറച്ച് കഴിക്കുന്നതാണ് നല്ലത്. അതേസമയം, വളരെ വൈകി ഉറങ്ങുന്നവര്‍ ഈ ഉപദേശം സ്വീകരിക്കുമ്പേള്‍ വിശപ്പിന്റെ പ്രശ്‌നം അലട്ടിയെക്കാം. നേരത്തെ ഭക്ഷണം കഴിച്ച് രാത്രി ഏറെ വൈകി ഉറങ്ങുമ്പോള്‍ ചെറിയ രീതിയില്‍ എന്തെങ്കിലും കഴിക്കാന്‍ തോന്നാം. അതിനാല്‍ നേരത്തെ ഭക്ഷണം കഴിക്കുകയും വൈകി ഉറക്കം ഉപേക്ഷിക്കുയും ചെയ്യുന്നതാണ് ഉത്തമം.

5. ഇടഭക്ഷണം നന്നോ?

എപ്പോഴും എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകുമെന്നാണ് പൊതുവേ ഉല്ല ധാരണ. എന്നാല്‍ ഇതിനെ പൂര്‍ണമായും അവഗണിക്കണ്ട.., ഉച്ച ഭക്ഷണത്തിനും അത്താഴത്തിനും ഇടയിലുള്ള ദൈര്‍ഘ്യം ഏറുന്നത് മെറ്റബോലിസം നിരക്ക് ഏറുന്നതിനിടയാക്കിയേക്കാം. ഇത് അമിത ഭാരത്തിന് ഇടയാക്കാം. ഈ സമയത്ത് ആരോഗ്യം പ്രദാനം ചെയ്യുന്ന ഫലങ്ങളോ മറ്റെന്തെങ്കിലുമോ കഴിക്കുന്നത് നലതാണ്.

6. കുറഞ്ഞ കലോറി ഭക്ഷണങ്ങള്‍ മാത്രം

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെ തടി കുറയ്ക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇതുകൊണ്ട് കാര്യമായ നേട്ടമൊന്നുമുണ്ടാകില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇത്തരം ആഹാരപദാര്‍ത്ഥങ്ങളിലൂടെ കുറച്ച് കാലം തടി കുറയ്ക്കാമെന്നല്ലാതെ ദീര്‍ഘകാലം പ്രയോജനപ്പെടില്ല. ഇതിന് പുറമെ തടി കുറയ്ക്കാന്‍ വേണ്ടി ഒഴിവാക്കുന്ന കൊഴുപ്പില്‍ പലതും നമ്മുടെ ആരോഗ്യം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണെന്ന് പലര്‍ക്കുമറിയില്ലെന്നും ഡോക്ടര്‍ പറയുന്നു. ഉദാഹരണമായ മസ്തിഷ്‌ക്കത്തിന്റെ 60 ശതമാനവും കൊഴുപ്പാണെന്ന് പലര്‍ക്കുമറിയില്ല. തടി കുറയ്ക്കാന്‍ വേണ്ടി കൊഴുപ്പിനെ പരിധിയിലധികം ഒഴിവാക്കുമ്പോള്‍ മറ്റ് പല വിധ ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും കൊഴുപ്പ് ഒഴുവാക്കിയാല്‍ അലസത ഉണ്ടായേക്കാം. ഇത് ശരീരത്തില്‍ ക്ഷീണം ഉയരാനേ ഇടവരുത്തുകയുള്ളൂ. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കിയിട്ടുള്ള ഡയറ്റ് ശരീരാരോഗ്യത്തെ തളര്‍ത്തും. വിറ്റാമിനുകള്‍ ശരീരത്തിലേക്ക് ലയിക്കണമെങ്കില്‍ കൊഴുപ്പ് ആവശ്യമാണ്. കൊഴുപ്പ് നലതാണ് അത് കഴിക്കൂ. ഡയറ്റ് ഡ്രിങ്കുകള്‍ എന്ന പേരില്‍ ലഭിക്കുന്ന പാനീയങ്ങള്‍ കുടിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇതില്‍ മിക്കപ്പോഴും മധുരം അടങ്ങിയിരിക്കും. ഇത് വണ്ണം കൂട്ടാന്‍ മാത്രമല്ലാ, അസുഖങ്ങള്‍ വരുത്താനും ഇട വരുത്തും. ഇത്തരം എനര്‍ജി, ഡയറ്റ് ഡ്രിങ്കുകള്‍ക്ക് പകരം മധുരമില്ലാത്ത പഴച്ചാറോ ഗ്രീന്‍ ടീയോ കുടിയ്ക്കുന്നതാണ് നല്ലത്.

7. മതിയായ വെള്ളം കുടിക്കാതിരിക്കുക

വെള്ളത്തിനു പകരം ദാഹിക്കുമ്പോള്‍ പഴച്ചാറുകളും പഴങ്ങളും കഴിക്കുന്നതാണ് ഡയറ്റിഗിലെ മറ്റൊരു തെറ്റ്. നന്നായി വെള്ളം കുടിക്കുന്നത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതോടൊപ്പം അമിത ഭാരം ഇല്ലാതാക്കാനും ഈ ശീലം സഹായിക്കും. ശരീരത്തിലെ ചംക്രമണ സംവിധാനം മെച്ചപ്പെടുത്തും.

8. കുറച്ച് ഭക്ഷണവും അമിത വ്യായാമവും

ഈ രീതി അനാരോഗ്യത്തിലേക്ക് നയിച്ചേക്കാം. കഴിക്കാന്‍ വേണ്ടി എന്തെങ്കിലും തിന്നുക എന്നതല്ല. ആരോഗ്യം നല്‍ക്കുന്നത് കഴിക്കുക. കൃത്യമായി വ്യായമം ചെയ്യുക. വ്യായമത്തിനു ശേഷം ഏറെ നേരത്തേക്ക് ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതും നന്നല്ല.