ആഹാരം കഴിച്ച ഉടന്‍ ഈ കാര്യങ്ങള്‍ അരുത്; അപകടത്തെ വിളിച്ചു വരുത്തുന്ന 8 ശീലങ്ങള്‍.. 

May 29, 2017, 6:36 pm
ആഹാരം കഴിച്ച ഉടന്‍ ഈ കാര്യങ്ങള്‍ അരുത്; അപകടത്തെ വിളിച്ചു വരുത്തുന്ന 8 ശീലങ്ങള്‍.. 
Your Health
Your Health
ആഹാരം കഴിച്ച ഉടന്‍ ഈ കാര്യങ്ങള്‍ അരുത്; അപകടത്തെ വിളിച്ചു വരുത്തുന്ന 8 ശീലങ്ങള്‍.. 

ആഹാരം കഴിച്ച ഉടന്‍ ഈ കാര്യങ്ങള്‍ അരുത്; അപകടത്തെ വിളിച്ചു വരുത്തുന്ന 8 ശീലങ്ങള്‍.. 

ആഹാരം കഴിച്ചു കഴിച്ചതിനു പിന്നാലെ പല കാര്യങ്ങള്‍ ചെയ്യരുതെന്ന് മുതിര്‍ന്നവര്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ആഹാരം കഴിച്ച ഉടന്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യത്തിനു ദോഷകരമായി ബാധിക്കുന്നവയാണെന്നു മുന്നറിയിപ്പ്. ഭക്ഷണശേഷം ഉടന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഏതൊക്കെയെന്നു നോക്കാം..

1. വര്‍ക്ക്ഔട്ട്

ഒരിക്കലും ഭക്ഷണത്തിനു ശേഷം വര്‍ക്കൗട്ട് ചെയ്യരുത്. വയറു നിറഞ്ഞ അവസ്ഥയില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നത് മന്ദതയിലേക്ക് നയിക്കും. മാത്രമല്ല, ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

2. ഉറക്കം

പലരുടെയും ശീലങ്ങളില്‍ ഒന്നാണിത്. പ്രത്യേകിച്ച് രാത്രിയില്‍ എങ്ങനെയെങ്കിലും ഒന്നു കഴിച്ചു ഭക്ഷണം കഴിച്ച ശേഷം ഉടന്‍ കിടന്ന് ഉറങ്ങാലോ എന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ഭക്ഷണം കഴിച്ച ഉടനേ ഉറങ്ങുന്നത് ആസിഡ് റിഫല്‍ക്സ് ഉണ്ടാക്കാന്‍ കാരണമാകും. വയറിന് അസ്വസ്ഥതയും. രാത്രി 8 മണിക്കു മുന്‍പ് ആഹാരം കഴിച്ച് അതു ദഹിക്കാനുള്ള സമയം നല്‍കിയ ശേഷം മാത്രം ഉറക്കം മതിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ രീതി നിങ്ങളുടെ ദഹന പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തേകും.

3. വെള്ളംകുടി

ഭക്ഷണം കഴിച്ച ഉടന്‍ വെള്ളം കുടിക്കുന്ന രീതി നല്ലതാണെന്നാണ് പലരും കരുത്തുന്നത്. എന്നാല്‍ ഇതു വേണ്ടെന്നാണ് വിദഗ്ധാഭിപ്രായം. ഉമിനീരുതന്നെ ദഹനത്തിനു സഹായിക്കുമെന്നും ആഹാരത്തിലുള്ള ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുമെന്നും ഇവര്‍ പറയുന്നു. ഭക്ഷണശേഷം ഉടന്‍ തന്നെ വെള്ളം കുടിക്കുന്നത് ഉമിനീരിന്റെ ഈ ശക്തിയെ ഇല്ലാതാക്കുന്നു. ആഹാരത്തിനു പിറകേ വെള്ളം കുടിക്കുമ്പോള്‍ ഈ പ്രവര്‍ത്തനത്തിനു തടസ്സം ഉണ്ടാകും. അതുകൊണ്ട് ആഹാരം കഴിച്ച് 30 മിനിറ്റ് കഴിഞ്ഞ് മാത്രമേ വെള്ളം കുടിയ്ക്കാന്‍ പാടുകയുള്ളൂ.

4. പഴങ്ങള്‍

ആഹാരശേഷം ഏതെങ്കിലുമൊക്കെ പഴങ്ങള്‍ കഴിക്കുന്നവരും കുറവല്ല. പഴങ്ങള്‍ ആരോഗ്യത്തിന് ഉത്തമമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഇവ ആഹാരം കഴിച്ച ഉടന്‍ വേണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചില പഴങ്ങള്‍ കഴിയ്ക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് ഇന്‍ഡൈജഷന്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകുന്നു. പഴങ്ങള്‍ കഴിക്കാന്‍ ഏറ്റവും നല്ലത് വെറും വയറാണ്. ഇവ ദഹിക്കാന്‍ പല തരത്തിലുള്ള എന്‍സൈമുകള്‍ ആവശ്യമാണ്. ആഹാരം കഴിച്ച ഉടന്‍ ഇവ കഴിക്കുമ്പോള്‍ ശരിയായ ദഹനം നടക്കാതെ വരുന്നു.

5. പുകവലി

ആഹാരം കഴിച്ച ഉടന്‍ ഒരു പുക നിര്‍ബന്ധമാണ് എന്ന് പറയുന്നവര്‍ നമ്മുടെ ഇടയിലുണ്ടാവും. ആഹാരത്തിനു മുന്‍പും ശേഷവും പുകവലി ആരോഗ്യത്തിന് ഏറെ ദോഷകരമായി ബാധിക്കും. സിഗററ്റില്‍ അടങ്ങിയിരിക്കുന്ന കാര്‍സിനോജനുകള്‍ കാന്‍സറിലേക്കു നയിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

6. വായന

വായന നല്ലതുതന്നെ. എന്നാല്‍, ആഹാരം കഴിച്ച ഉടന്‍ ഉള്ള സമയം വായനയ്ക്ക് നന്നല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. പുസ്തകം വായിക്കുമ്പോള്‍ ഏകാഗ്രത ആവശ്യമാണ്. ബ്ലഡ് ഫ്‌ലോ കണ്ണുകളിലേക്കു കേന്ദ്രീകരിക്കപ്പെടും. ശരിയായ ദഹനത്തിന് നല്ല തോതിലുള്ള ബ്ലഡ് ഫ്‌ലോ ഉണ്ടാകണം. വായന ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും വയറ്റില്‍ അസ്വസ്ഥത ഉണ്ടാകുന്നതിനു കാരണമാകുകയും ചെയ്യുന്നു.

7. കുളി

ഭക്ഷണശേഷമുള്ള ആഹാരത്തിനു ശേഷം അരുതാത്തവയുടെ പട്ടികയിലുള്ള ശീലങ്ങളില്‍ മറ്റൊന്ന്. ഭക്ഷണം ദഹിക്കാന്‍ നല്ലതു പോലെ രക്തയോട്ടത്തിന്റെ ആവശ്യമുണ്ട്. എന്നാല്‍ കുളിയ്ക്കുന്നതോടെ ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് 45 മിനിട്ടെങ്കിലും കഴിഞ്ഞേ കുളിക്കാവൂ.

8. ചായകുടി

പലര്‍ക്കും ഭക്ഷണം കഴിഞ്ഞ് ഉടന്‍ തന്നെ ചായ കൂടിയ്ക്കുന്ന ശീലമുണ്ടാവും. എന്നാല്‍ ചായ കുടിയ്ക്കുന്നത് ഭക്ഷണത്തില്‍ നിന്നും പ്രോട്ടീന്‍ ആഗിരണം ചെയ്യാനുള്ള ഭക്ഷണത്തിന്റെ കഴിവിനെ ഇല്ലാതാക്കുന്നു.