‘സ്തനാര്‍ബുദത്തെ തുടക്കത്തിലെ തിരിച്ചറിയാം, പൂര്‍ണമായും ഭേഭമാക്കാം’; മലബാര്‍ ഹോസ്പിറ്റലിന്റെ ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമായി 

October 5, 2017, 4:25 pm
‘സ്തനാര്‍ബുദത്തെ തുടക്കത്തിലെ തിരിച്ചറിയാം, പൂര്‍ണമായും  ഭേഭമാക്കാം’; മലബാര്‍ ഹോസ്പിറ്റലിന്റെ ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമായി 
Your Health

കോഴിക്കോട് എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലിലെ അര്‍ബുദ രോഗ ചികിത്സാ വിഭാഗം, ഡോ.കെ.വി ഗംഗാധരന്റെ നേതൃത്വത്തില്‍ നടത്തുന്ന 'ബ്രെസ്റ്റ്ക്യാന്‍സര്‍ അവയര്‍നസ് ക്യാംപെയ്‌ന്‌' തുടക്കമായി. 'സ്തനാര്‍ബുദത്തെ തുടക്കത്തിലെ തന്നെ തിരിച്ചറിയാം, പൂര്‍ണമായും ചികിത്സിച്ച് ഭേഭമാക്കാം' എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലായി നടത്തുന്ന ബോധവല്‍ക്കരണ പരിപാടി കോഴിക്കോട് കളക്ടര്‍ യു.വി ജോസ് ഫ്ലാഗ് ഓഫ് ചെയ്തു.

സ്തനാര്‍ബുദത്തെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അര്‍ബുദ രോഗ ചികിത്സ വിഭാഗം മേധാവി ഡോ: കെ.വി ഗംഗാധരന്‍ സംസാരിക്കുന്നു

സ്തനാര്‍ബുദം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • എന്താണ് സ്തനാര്‍ബുദം?

സ്തനങ്ങളിലെ കോശങ്ങളിലുണ്ടാവുന്ന അര്‍ബുദത്തെയാണ് സ്തനാര്‍ബുദം എന്ന് പറയുന്നത്.

  • ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

സ്തനങ്ങളുടെ വലുപ്പത്തിലോ നിറത്തിലോ ഉള്ള മാറ്റങ്ങള്‍

കക്ഷത്തിലോ സ്തനങ്ങളിലോ നെഞ്ചിലോ വേദന ഉള്ളതോ ഇല്ലാത്തതോ ആയ മുഴകള്‍

കല്ലിപ്പോ കടിപ്പോ നീരോ ചൂട് തോന്നുകയോ വേദന സ്തനങ്ങളിലോ മുലക്കണ്ണിലോ അനുഭവപ്പെടുകയോ ചെയ്യുന്നത്

മുലപ്പാല്‍ അല്ലാതെ മറ്റു സ്രവങ്ങള്‍ എന്തും

മുലക്കണ്ണ് ഉള്ളിലോട്ട് വലിയുകയോ മറ്റെന്തെങ്കിലും മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍

സ്തനങ്ങളുടെ ത്വക്കിലോ മുലക്കണ്ണിലോ ഓറഞ്ചിന്റെ തൊലി പോലെയോ പൊരിഞ്ഞിളകുകയോ ചുവപ്പോ ചൊറിച്ചിലോ അനുഭവപ്പെട്ടാല്‍

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി മറ്റെന്തും

  • സ്തനം സ്വയം പരിശോധന എന്താണ്?

എല്ലാ മാസവും സ്തനങ്ങള്‍ സ്വയം പരിശോധിക്കുന്നതിലൂടെ ചെറിയ മാറ്റങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ കഴിയും

  • സ്തനാര്‍ബുദം സ്ഥിരീകരിച്ചാല്‍ എന്തും ചെയ്യാം?

പരിഭ്രമിക്കേണ്ടതില്ല ആവശ്യമില്ല സ്തനാര്‍ബുദത്തിന് ചികിത്സയുണ്ട്. നിങ്ങളുടെ പ്രശ്‌നം തുറന്ന് ചര്‍ച്ച ചെയ്യുക. നേരത്തെ ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും സുഖം പ്രാപിക്കാന്‍ സാധിക്കും.