വൃക്ക തകരാറിലായ ചാലക്കുടി സ്വദേശി ചികിത്സ സഹായം തേടുന്നു

September 23, 2017, 5:44 pm
വൃക്ക തകരാറിലായ ചാലക്കുടി സ്വദേശി  ചികിത്സ സഹായം തേടുന്നു
Your Health
Your Health
വൃക്ക തകരാറിലായ ചാലക്കുടി സ്വദേശി  ചികിത്സ സഹായം തേടുന്നു

വൃക്ക തകരാറിലായ ചാലക്കുടി സ്വദേശി ചികിത്സ സഹായം തേടുന്നു

വൃക്ക തകരാറിലായ ഓട്ടോ ഡ്രൈവര്‍ ബൈജു ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ചാലക്കുടി സ്വദേശിയായ ബൈജു നാല് വര്‍ഷമായി ചികിത്സയിലാണ്. വൃക്ക മാറ്റിവെക്കുകയാണ് ബൈജുവിനെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ ഏക പരിഹാമെന്നാണ് ഡോക്ടര്‍ പറയുന്നത്. തുടര്‍ ചികിത്സയ്ക്കും ഓപ്പറേഷനുമായി 20 ലക്ഷം രൂപ ചിലവ് വരും.

ഓട്ടോ ഡ്രൈവറായ ബൈജുവിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ഈ കുടുംബത്തിന് ഈ തുക താങ്ങാനാവാത്തതാണ്. ഇതുവരെയുള്ള ചികിത്സയ്ക്കായി ഈ കുടുംബത്തിന് ബൈജു ലോണെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയും ആകെയുണ്ടായിരുന്ന വീടും വില്‍ക്കേണ്ടി വന്നു. ഇപ്പോള്‍ വാടക വീട്ടിലാണ് ബൈജുവും ഭാര്യയും മകളും താമസിക്കുന്നത്.

തുടര്‍ ചികിത്സയ്ക്കായി ബൈജുവിനെ സഹായിക്കാന്‍ കഴിയുന്നവര്‍ക്ക് ചാലക്കുടി ഫെഡറല്‍ ബാങ്കിന്റെ നോര്‍ത്ത് ബ്രാഞ്ചിലെ ബൈജുവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് ചികിത്സ സഹായം അയക്കാം

വിശദ വിവരങ്ങള്‍

ബൈജു. കെ.എം, അക്കൗണ്ട് നമ്പര്‍: 18370100038683, ദ ഫെഡറല്‍ ബാങ്ക് ലിമിറ്റഡ്, ചാലക്കുടി നോര്‍ത്ത് ബ്രാഞ്ച്IFSC : FDRL0001837