നേരത്തെ വരവറിയിച്ച് ചിക്കുന്‍ ഗുനിയയും ഡെങ്കിയും; പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്‍റ നിര്‍ദേശം

April 11, 2017, 3:59 pm
നേരത്തെ വരവറിയിച്ച് ചിക്കുന്‍ ഗുനിയയും ഡെങ്കിയും; പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്‍റ  നിര്‍ദേശം
Your Health

ന്യൂഡല്‍ഹി: മഴക്കാലം തുടങ്ങുന്നതിനു മുന്‍പ് തന്നെ ചിക്കുന്‍ ഗുനിയ ഭീഷണിയുയര്‍ത്തുന്നു. ഡല്‍ഹിയിലെ ആശുപത്രികളില്‍ ചിക്കുന്‍ഗുനിയ ബാധിച്ച് 79 പേര്‍ ചികിത്സ തേടിയെത്തിയെന്നാണ് ഏപ്രില്‍ 8 വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡെങ്കി ബാധിച്ച 24 പേരും മലേറിയ ബാധിച്ച 13 പേരും ഡല്‍ഹിയില്‍ ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ട്. എല്ലാ സംസ്ഥാനങ്ങളിലും ചിക്കുന്‍ ഗുനിയയേയും ഡെങ്കിയേയും തടയാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി ആരോഗ്യ വകുപ്പധികൃതര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് മഴക്കാലം തുടങ്ങുന്നതിനു മുന്‍പ് ഡല്‍ഹിയില്‍ ഇത്രയധികം പേര്‍ക്ക് ഡെങ്കി ബാധിക്കുന്നത്. രോഗം ബാധിക്കുന്നവരുടെ എണ്ണം ചൂട് കുടുന്നതോടെ കുറയുമെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പ്രതീക്ഷിക്കുന്നത്. രോഗം തടയാന്‍ തദ്ദേശീയ തലത്തില്‍ തന്നെ ശ്രമങ്ങള്‍ ആരംഭിക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞു.

കൊതുകുകള്‍ നഗരങ്ങളില്‍ അനുദിനം പെരുകുകയാണെന്നും ഇത് തടയാന്‍ നടപടിയുണ്ടാകുമെന്നും ഡല്‍ഹി ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു . രോഗ പ്രതിരോധത്തിന് എല്ലാവരും ഒരുമിച്ച് നീങ്ങണമെന്ന് ആരോഗ്യ വകുപ്പധികൃധര്‍ കൂട്ടിച്ചേര്‍ത്തു.

മറ്റു സംസ്ഥാനങ്ങളും ജാഗ്രത പുലര്‍ത്തേണ്ട കണക്കുകളാണ് ഡല്‍ഹിയില്‍ നിന്ന് പുറത്തുവരുന്നതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. വേനല്‍ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ കൊതുകുകളുടെ എണ്ണം പെരുകാന്‍ സാധ്യതയുണ്ടെന്നും ഇതിനെതിരെ പ്രത്യേക ജാഗ്രത വേണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.