ഇന്ത്യ എന്ന വിഷാദ രാജ്യം; 2020ല്‍ രാജ്യം നേരിടുന്ന ബലഹീനതയും വൈകല്യവും നാം സംസാരിക്കാന്‍ മടിക്കുന്ന ഡിപ്രഷനാകും 

April 6, 2017, 5:52 pm
 ഇന്ത്യ എന്ന വിഷാദ രാജ്യം; 2020ല്‍ രാജ്യം നേരിടുന്ന ബലഹീനതയും വൈകല്യവും നാം സംസാരിക്കാന്‍ മടിക്കുന്ന ഡിപ്രഷനാകും 
Your Health

ലോകത്തില്‍ വിഷാദ രോഗികളുട എണ്ണം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2020 ആകുന്നതോടെ ലോകം നേരിടുന്ന ഏറ്റവും വലിയ ബലഹീനതയും വൈകല്യവും ഡിപ്രഷന്‍ ആയിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ലുഎച്ച്ഒ) പറയുന്നത്. എന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിധാരണകള്‍ മൂലം ആവശ്യമായ ശ്രദ്ധയോ പരിഗണനയോ വിഷാദ രോഗത്തിന് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.അവഗണിക്കേണ്ടതോ തിരിച്ചറിയപ്പെടാതെ പോകേണ്ടതോ അല്ല ഡിപ്രഷന്‍ എന്ന് ഉയരുന്ന മരണനിരക്ക് സൂചിപ്പിക്കുന്നു. അതു കൊണ്ടാവണം, ലോകാരോഗ്യ സംഘടന ഈ വര്‍ഷത്തെ ലോകാരോഗ്യത്തിന്റെ വിഷയമായി വിഷാദരോഗം തെരഞ്ഞെടുത്തത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷാദ രോഗികളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കാരണം ഇവിടെ 36% ജനങ്ങളും ഡിപ്രഷന്‍ എന്ന മാനസിക അവസ്ഥ നേരിടുന്നവരാണ്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

2020 ആകുന്നതോടെ ലോകം നേരിടുന്ന രണ്ടാമത്തെ ഏറ്റവും വലിയ ബലഹീനതയും വൈകല്യവും ഡിപ്രഷന്‍ ആയി തീരുമെന്നും ഡബ്ലുഎച്ച്ഒ പറയുന്നു. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതിസന്ധി രാജ്യം ശാരീരിക അസ്വസ്ഥതകളേയും മാനസിക അസ്വാസ്ഥ്യത്തേയും നേരിടുന്നത് രണ്ട് രീതിയിലാണെന്നുള്ളത് തന്നെയാണ്.

ഡിപ്രഷന്‍ എന്നതിനെ കുറിച്ച് സംസാരിക്കാന്‍ തന്നെ നാം ഇഷ്ടപ്പെടുന്നില്ല. മാനസിക രോഗിയായി ചിത്രീകരിക്കുമെന്ന ഭയമാണ് ഇതിന് പിന്നില്‍. ഒരു പക്ഷേ ബോളിവുഡ് താരം ദീപിക പദ്ക്കോണിന്റെ തുറന്ന് പറച്ചിലിലൂടെയാണ് ഡിപ്രഷനെ കുറിച്ചുള്ള ചിലരുടെയെങ്കിലും ചിന്താഗതി മാറിയത്.

ഡിപ്രഷന്‍ ഒരു വലിയ പ്രതിസന്ധിയാകുന്നത് ചികല്‍സയെ കുറിച്ച് ആളുകള്‍ക്ക് ഇടയില്‍ വ്യക്തമായ ധാരണയില്ലാത്തത് കൊണ്ട് കൂടിയാണ്. രോഗം ഉടലെടുക്കുന്നത് പെട്ടെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയും കൃത്യ സമയത്ത് പരിചരണവും ചികിത്സയും ലഭിക്കാത്തതും വിഷാദ രോഗം അപകടകരമായ അവസ്ഥയിലേക്ക് നയിക്കാനിടയാക്കും. 10 ശതമാനം രോഗികള്‍ക്കും പ്രകടമായ വിഷാദ രോഗ അടയാളങ്ങള്‍ ഉണ്ടാവുകയുമില്ല.