യുവാവിന് അപൂര്‍വ്വ ശസ്ത്രക്രിയ; 22കാരന്റെ ശരീരത്തില്‍ നിന്ന് ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്തു 

June 16, 2017, 4:45 pm
 യുവാവിന് അപൂര്‍വ്വ ശസ്ത്രക്രിയ; 22കാരന്റെ ശരീരത്തില്‍ നിന്ന് ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്തു 
Your Health
Your Health
 യുവാവിന് അപൂര്‍വ്വ ശസ്ത്രക്രിയ; 22കാരന്റെ ശരീരത്തില്‍ നിന്ന് ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്തു 

യുവാവിന് അപൂര്‍വ്വ ശസ്ത്രക്രിയ; 22കാരന്റെ ശരീരത്തില്‍ നിന്ന് ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്തു 

ഉദ്പൂരില്‍ 22 വയസ്സുള്ള യുവാവിന് ശരീരത്തില്‍ നിന്ന് പരിപൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഗര്‍ഭപാത്രവും അണ്ഡാശയങ്ങളും നീക്കം ചെയ്തു. ഉദയ്പൂരിലാണ് അപൂര്‍വ്വമായ ശസ്ത്രക്രിയ നടന്നത്. പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ലൈംഗിക അവയവങ്ങളുടെ ചികിത്സയ്ക്കായാണ് യുവാവ് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെയാണ് യുവാവിന്റെ ഉദരത്തില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പ്രത്യുത്പാദന അവയവങ്ങള്‍ ഡോക്ടര്‍മാരുടെ ശ്രദ്ധിയില്‍പ്പെട്ടത്. തുടര്‍ന്ന് ശസ്ത്രക്രിയയിലുടെ ഇവ നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

വൈദ്യശാസ്ത്ര ചരിത്രത്തില്‍ ഇത്തരത്തിലുള്ള 400 സംഭവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്ന് ചികിത്സിച്ച ഡോക്ടര്‍ ശില്‍പ ഗോയല്‍ പറയുന്നു. ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നതെന്നും യുവാവിനെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. സ്ത്രീയുടെ ശരീരഘടനയും അതില്‍ അവയവങ്ങളുടെ സ്ഥാനവും എനിക്കറിയാം, എന്നാല്‍ ഒരു പുരുഷന്റെ ശരീരത്തില്‍ നിന്നും ഗര്‍ഭപാത്രം നീക്കം ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും ഗൈനക്കോളജിസ്റ്റ് ഡോ. ശില്‍പ ഗോയല്‍ പറഞ്ഞു.

ജിബിഎച്ച് അമേരിക്കന്‍ ഹോസ്പിറ്റലിലായിരുന്നു അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയില്‍ യൂറോളജിസ്റ്റ് ഡോ.മനീഷ് ഭട്ടും പങ്കാളിയായിരുന്നു. ലൈംഗിക വളര്‍ച്ചയെ ബാധിക്കുന്ന പെര്‍സിസ്റ്റന്റ് മ്യുള്ളെറിയന്‍ ഡക്റ്റ് സിന്‍ഡ്രോം (പിഎംഡിഎസ്) എന്ന അപൂര്‍വ്വ ജനിത രോഗമായിരുന്നു യുവാവിനുണ്ടായിരുന്നത്. ഇത്തരം രോഗികള്‍ക്ക് ക്രോമോസോം ഘടനയും ബാഹ്യ ലൈംഗികാവയങ്ങളും പുരുഷന്മാരുടേതായിരിക്കുമെങ്കിലും പ്രത്യുത്പാദന അവയവങ്ങള്‍ സ്ത്രീകളുടേതായിരിക്കും. പുറത്തേക്ക് ഇറങ്ങാത്ത നിലയിലുള്ള വൃഷ്ണസഞ്ചിയും തടിച്ച ഹെര്‍ണിയയുമാണ് ഇത്തരം അവസ്ഥയുടെ പ്രാഥമിക അടയാളം. വിശദമായ പരിശോധനയിലെ ഗര്‍ഭപാത്രവും ഫെലോപിയന്‍ ട്യൂബുകളും മറ്റും കണ്ടെത്തുകയുള്ളൂ. 18 മാസം മുതല്‍ 29 വയസ്സുവരെയുള്ള കാലത്തിനിടെയാണ് ഇത്തരം സംഭവങ്ങള്‍ അധികവും കണ്ടെത്തിയിരിക്കുന്നതെന്നും ഡോ.ശില്‍പ ഗോയല്‍ പറയുന്നു.