ഭക്ഷണ സമയത്തിലുണ്ട് പ്രശ്നം; ഇഷ്ട രുചികളുടെ കാര്യത്തില്‍ സമയത്തിലെ തെറ്റും ശരിയും

April 13, 2017, 5:52 pm
ഭക്ഷണ സമയത്തിലുണ്ട് പ്രശ്നം; ഇഷ്ട രുചികളുടെ കാര്യത്തില്‍ സമയത്തിലെ തെറ്റും ശരിയും
Your Health
Your Health
ഭക്ഷണ സമയത്തിലുണ്ട് പ്രശ്നം; ഇഷ്ട രുചികളുടെ കാര്യത്തില്‍ സമയത്തിലെ തെറ്റും ശരിയും

ഭക്ഷണ സമയത്തിലുണ്ട് പ്രശ്നം; ഇഷ്ട രുചികളുടെ കാര്യത്തില്‍ സമയത്തിലെ തെറ്റും ശരിയും

ഭക്ഷണം സമയത്തിനും ഉണ്ട് തെറ്റും ശരിയും. എത്ര ആരോഗ്യം നല്‍കുന്ന ഭക്ഷണമാണെങ്കിലും തെറ്റായ നേരത്ത് കഴിച്ചാല്‍ ഗുണത്തെക്കാള്‍ ഏറെ ദേഷം ചെയ്യും എന്ന് സാരം. അത്തരത്തില്‍ സമയം തെറ്റിക്കഴിച്ചാല്‍ അനാരോഗ്യത്തിലേക്ക് നയിക്കുന്ന ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

1. തൈര്

കഴിക്കാനുള്ള മികച്ച സമയം: പകല്‍ സമയങ്ങളില്‍ തൈര് കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ഈ സമയത്ത് തൈര് കഴിക്കുന്ന ദഹനത്തിനും ഇത് ഗുണം ചെയ്യും.

ഈ സമയത്ത് കഴിക്കരുത്: രാത്രിയില്‍ തൈരും മോരും കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ശരീരത്തിലെ ചൂട് വര്‍ധിപ്പിക്കുന്നതോടൊപ്പം അസിഡിറ്റിക്കും കാരണമാകും. ചുമ, കഫം, ജലദോഷം എന്നിവയ്ക്ക് കാരണമാകും.

2. ചോറ്

കഴിക്കാനുള്ള മികച്ച സമയം: ഉച്ചസമയത്ത് ചോറ് കഴിക്കുന്നത് കാര്‍ബോഹൈഡ്രേറ്റുകളെ ഉന്മൂലനം ചെയ്യുന്നതിന് സഹായിക്കും.

ഈ സമയത്ത് കഴിക്കരുത്: ചോറ് രാത്രി സമയത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നതിനും തല്‍ഫലമായി, ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കും.

3. ആപ്പിള്‍

കഴിക്കാനുള്ള മികച്ച സമയം: രാവിലെ ആപ്പിള്‍ കഴിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കും.

ഈ സമയത്ത് കഴിക്കരുത്: ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാമെന്നുള്ളത് ശരി, പക്ഷേ വൈകുന്നേരവും രാത്രി അത്താഴത്തിന് ശേഷമാണിതെങ്കില്‍ അസിഡിറ്റിക്ക് ഡോക്ടറെ കാണേണ്ടി വരും. ആപ്പിളില്‍ ഓര്‍ഗാനിക് ആസിഡ് ധാരാളമുണ്ട്. ഇത് വയറ്റിലെ അസിഡിറ്റി നിരക്ക് ഉയര്‍ത്തും. ഇത് ആമാശയത്തിലെ അമ്ലം ഉയരാന്‍ ഇടയാക്കും. ഇത് ഹനക്കേടിന് കാരണമാക്കുകയും ചെയ്യും.

4. പഞ്ചസാര

കഴിക്കാനുള്ള മികച്ച സമയം: പ്രഭാത ഭക്ഷണത്തിനും ഉച്ചയൂണിനും ഇടയിലുള്ള സമയത്ത് ലഘുവായ രീതിയില്‍ പഞ്ചസാര കഴിക്കുന്നത് ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്നതിനും ഊര്‍ജ്ജം നല്‍കുന്നതിനും സഹായിക്കുന്നു

ഈ സമയത്ത് കഴിക്കരുത്: ഉച്ചയൂണിന് ശേഷവും രാത്രിയിലും പഞ്ചസാര കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ നിരക്ക് ഉയര്‍ത്താനും ചിലപ്പോള്‍ താഴ്ത്താനും കാരണമാകും. മാത്രമല്ല ദഹനപ്രശ്നങ്ങള്‍ക്കും ഇതുമൂലം കാരണമാകും. ശരീരഭാരം വര്‍ദ്ധിപ്പിക്കാനും ഉറക്കമില്ലായ്മയ്ക്കും ഈ ഭക്ഷണസമയം കാരണമായേക്കാം.

5. വാഴപ്പഴം

കഴിക്കാനുള്ള മികച്ച സമയം: ഉച്ചസമയത്ത് വാഴപ്പഴം കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്. പ്രഭാത ഭക്ഷണത്തിനും ഉച്ചയൂണിനും ഇടയിലുള്ള സമയത്ത് ലഘുഭക്ഷണമായി വാഴപ്പഴം കഴിക്കുന്നതാണ് അത്യുത്തമം.

ഈ സമയത്ത് കഴിക്കരുത്: രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് ചുമയ്ക്കും ജലദോഷത്തിനും കാരണമാകും. വയറ്റില്‍ അസ്വസ്ഥതകളിലേക്കും ഇത് നയിക്കും. ഉറക്കം ഇല്ലാതാകാന്‍ കാരണമാവുകയും ചെയ്യും.

6. ഇറച്ചി

കഴിക്കാനുള്ള മികച്ച സമയം: ഉച്ച സമയമാണ് ഇറച്ചി വിഭവങ്ങള്‍ കഴിക്കാന്‍ എറ്റവും ഉത്തമമമായ സമയം. ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഈ വിഭവങ്ങള്‍ ഈ സമയത്ത് കഴിക്കുക.

ഈ സമയത്ത് കഴിക്കരുത്: രാത്രിയില്‍ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഇറച്ചി വിഭവങ്ങള്‍ നന്നല്ല.

7. പയര്‍ വര്‍ഗ്ഗങ്ങള്‍

കഴിക്കാനുള്ള മികച്ച സമയം: പയര്‍ വര്‍ഗ്ഗങ്ങള്‍ രാത്രി കഴിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായകമാണ്.

ഈ സമയത്ത് കഴിക്കരുത്: ഉച്ചഭക്ഷണത്തിന്, പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ഉറക്കം വരുന്നതിന് ഉടയാക്കും. ജോലിക്ക് ഇടയ്ക്ക് ഉറക്കം തൂങ്ങാതിരിക്കാന്‍ പയര്‍വര്‍ഗങ്ങള്‍ ഉച്ചയൂണിനൊപ്പം കഴിക്കുന്ന ഒഴിവാക്കുന്നതായിരിക്കും നല്ലത്.

8. വാല്‍നട്ട്

കഴിക്കാനുള്ള മികച്ച സമയം: വൈകുന്നേരം വാല്‍നട്ട് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ഏകാഗ്രത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഈ സമയത്ത് കഴിക്കരുത്: രാവിലെയും രാത്രിയും വാല്‍നട്ട് കഴിക്കാന്‍ പറ്റിയ സമയമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

9. പാല്‍

കഴിക്കാനുള്ള മികച്ച സമയം: രാത്രി കിടക്കുന്നതിനു മുന്‍പ് പാല്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അമിനോ ആസിഡുകള്‍ നിറഞ്ഞ പാലിന് മാത്രം ഏത് സമയത്തും കഴിയ്ക്കാം എന്നതാണ് സത്യം.

രാവിലെ പാല്‍ കുടിക്കുന്നത് അസിഡിറ്റിയില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

10. ചീസ്

കഴിക്കാനുള്ള മികച്ച സമയം: അതിരാവിലെയാണ് ചീസ് കഴിക്കാനുള്ള മികച്ച സമയം ഈ സമയം ചീസ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുറച്ച് അളവില്‍ ഈ സമയം കഴിച്ചാല്‍ വയറ് കുറയ്ക്കാന്‍ സഹായിക്കുന്നു.

ഈ സമയത്ത് കഴിക്കരുത്: രാത്രി കഴിയുന്നതും ചീസ് ഒഴിവാക്കുക. ഇത് ദഹനപ്രശ്‌നത്തിനും ഭാരം കൂടാനും കാരണമാകും.