പപ്പായ ഇലയുടെ നീര് ഡെങ്കിപ്പനി ഭേദമാക്കുമോ? ‘പപ്പായ മാഹാത്മ്യ’ത്തെക്കുറിച്ച് വിദഗ്ധര്‍ക്ക് പറയാനുള്ളത് 

June 19, 2017, 1:51 pm
പപ്പായ ഇലയുടെ നീര് ഡെങ്കിപ്പനി ഭേദമാക്കുമോ? ‘പപ്പായ മാഹാത്മ്യ’ത്തെക്കുറിച്ച് വിദഗ്ധര്‍ക്ക് പറയാനുള്ളത് 
Your Health
Your Health
പപ്പായ ഇലയുടെ നീര് ഡെങ്കിപ്പനി ഭേദമാക്കുമോ? ‘പപ്പായ മാഹാത്മ്യ’ത്തെക്കുറിച്ച് വിദഗ്ധര്‍ക്ക് പറയാനുള്ളത് 

പപ്പായ ഇലയുടെ നീര് ഡെങ്കിപ്പനി ഭേദമാക്കുമോ? ‘പപ്പായ മാഹാത്മ്യ’ത്തെക്കുറിച്ച് വിദഗ്ധര്‍ക്ക് പറയാനുള്ളത് 

ഡെങ്കിപ്പനിയുടെ വ്യാപനം ആശങ്ക പടര്‍ത്തിയതോടെയാണ് പപ്പായ ഇലയുടെ സാധ്യതകളെ കുറിച്ച് ലോകം ചര്‍ച്ച ചെയ്തു തുടങ്ങിയത്. ആധുനിക വൈദ്യ ശാസ്ത്രവും അന്ധവിശ്വാസവും ശാസ്ത്രീയ വിശ്വാസങ്ങളും ചേരിതിരിഞ്ഞ് ഈ ചര്‍ച്ചയെ വികസിപ്പിക്കുകയും ചെയ്തു. ഡെങ്കിപ്പനി ബാധിച്ചവരില്‍ ചിലരെങ്കിലും ശാസ്ത്രീയ അടിത്തറയില്ലാത്ത ഈ പപ്പായയുടെ 'മാഹാത്മ്യ'ത്തെ ആശ്രയിച്ചു. ചിലര്‍ പപ്പായ ഇലകള്‍ ചവച്ചും അരച്ചും കഴിക്കാന്‍ തുടങ്ങി. ഇല ജ്യൂസ് അടിച്ചും കറി വെച്ചും കഴിക്കുന്നവരും കുറവല്ല.

‘’ഡെങ്കിപ്പനി സ്ഥിരീകരിച്ചവരില്‍ പ്ലേറ്റ്ലെറ്റ്, ശ്വേതരക്താണുക്കള്‍ എന്നിവയുടെ കൗണ്ട് ഉയര്‍ത്തുന്നതിനായി പപ്പായ ഇലയ്ക്ക് കഴിയും എന്ന പ്രചരണത്തന് ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ല. 2005 ലാണ് ഇത്തരമൊരു പ്രചാരണം ആരംഭിച്ചത്. ഡെങ്കി രോഗികളിലെ പ്ലേറ്റ്ലെറ്റ്, കൗണ്ട് ഒരു സൂചനയാണ്. ഈ ലക്ഷണത്തില്‍ അമിതമായി സമ്മര്‍ദ്ദം ചെലുത്തേണ്ടതിന്റെ ആവശ്യമില്ല.’’ ഡോക്ടര്‍ ദീപു സദാശിവന്‍ പറയുന്നു.

ഡെങ്കി ഹെമറാജിക് പനി, ഡെങ്കി ഷോക്ക് സിന്‍ഡ്രോം എന്നി രോഗാവസ്ഥകളില്‍ ശരിയായ ചികിത്സയ്‌ക്കൊപ്പം മതിയായ വിശ്രമവും മതിയാവും. ശരീരത്തിന്റെ പ്രതിരോധ ശേഷിയാണ് ഡെങ്കിയുടെ പ്രധാന മരുന്ന്. ഡെങ്കിപനി ഭേദമായിത്തുടങ്ങുമ്പോള്‍ രക്തത്തിലെ പ്ലേറ്റ്‌ലറ്റ്കളുടെ അളവ് പൊടുന്നനെ വര്‍ധിക്കും അതാണ് അതിന്റെ രീതി. കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തിയുള്ള പഠനങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ഡെങ്കി സ്ഥിരീകരിച്ചവര്‍ക്ക് നിര്‍ബന്ധമായും വൈദ്യസഹായം തേടേണ്ടതാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പപ്പായ മാഹാത്മ്യത്തിന്റെ ചര്‍ച്ചകള്‍ കത്തികയറുപ്പോല്‍ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി. പ്രദീപ് കുമാര്‍ ഈ വിഷയത്തില്‍ അഭിപ്രായം പങ്കുവയ്ക്കുന്നത് ഇങ്ങനെ:

ഡെങ്കിപ്പനി വ്യാപകമായി പടരുന്നത് ആശങ്ക പടര്‍ത്തിയ പശ്ചാത്തലത്തില്‍ പണം ഉണ്ടാക്കുവനായി ചിലര്‍ സാഹചര്യം ചൂഷണം ചെയ്യുകയാണ്. വ്യപകമായി പ്രചരിക്കുന്ന ഇത്തരത്തിലുള്ള ഒറ്റമൂലികള്‍ക്ക് ശാസ്ത്രീയമായ അടത്തറയില്ല.

അതേസമയം, പപ്പായ സത്തില്‍ നിന്ന് നിര്‍മ്മിച്ച ഒരു ടാബ്ലറ്റ് ആയൂഷ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ടെന്നും ഉത്തരേന്ത്യയില്‍ ഇത് ലഭ്യമാണെന്നും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ.ഷെര്‍ലി പറയുന്നു.

പുരാതന കാലം മുതല്‍ പിന്‍തുടര്‍ന്നുവരുന്ന ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്ന തരത്തില്‍ പപ്പായയുടെ ശക്തിയെക്കുറുച്ച് യാതൊരു സൂചനയുമില്ല. എന്നാല്‍, ഇത്തരത്തിലുള്ള പ്രചരണം വ്യാപകമായ സാഹചര്യത്തില്‍ കുറെ ആളുകള്‍ അത് ഉപയോഗിക്കുന്നുണ്ട്. സ്വയം പപ്പായ ചികിത്സ നടത്തിവരില്‍ ചിലര്‍ക്ക് അസിഡിറ്റി പോലുള്ള ചെറിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഡോ.ഷെര്‍ലി

‘’ഡെങ്കിപ്പനി പോലുള്ള പല രോഗങ്ങള്‍ക്കും സ്വയം പരിഹാരം കണ്ടെത്താം എന്ന തരത്തില്‍ ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാരുടെ പേരുകളില്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ കഴിയും എന്ന തരത്തില്‍ ഏറെ പ്രചരണം നടക്കുന്ന മറ്റൊരു പഴമാണ് കിവി. പ്രചരണം കത്തിക്കയറിയതിനു പിന്നാലെ പുറംരാജ്യങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഈ പഴത്തിന്റെ വില കോഴിക്കോട് 27 രൂപയില്‍ നിന്ന് 40 രൂപയായി ഉയര്‍ന്നു.’’ ഡോ.ഷെര്‍ലി കൂട്ടിച്ചേര്‍ത്തു.