തൊലിയില്‍ കറുപ്പ് പടര്‍ന്ന വാഴപ്പഴം നിത്യവും കഴിക്കാറുണ്ടോ? ഈ ശീലം ശരീരത്തില്‍ ഉണ്ടാക്കുന്നത് മാറ്റങ്ങള്‍ ഇവയാണ്! 

April 16, 2017, 6:24 pm
തൊലിയില്‍ കറുപ്പ് പടര്‍ന്ന വാഴപ്പഴം നിത്യവും കഴിക്കാറുണ്ടോ? ഈ ശീലം ശരീരത്തില്‍ ഉണ്ടാക്കുന്നത് മാറ്റങ്ങള്‍ ഇവയാണ്! 
Your Health
Your Health
തൊലിയില്‍ കറുപ്പ് പടര്‍ന്ന വാഴപ്പഴം നിത്യവും കഴിക്കാറുണ്ടോ? ഈ ശീലം ശരീരത്തില്‍ ഉണ്ടാക്കുന്നത് മാറ്റങ്ങള്‍ ഇവയാണ്! 

തൊലിയില്‍ കറുപ്പ് പടര്‍ന്ന വാഴപ്പഴം നിത്യവും കഴിക്കാറുണ്ടോ? ഈ ശീലം ശരീരത്തില്‍ ഉണ്ടാക്കുന്നത് മാറ്റങ്ങള്‍ ഇവയാണ്! 

പ്രകൃതിയുടെ വൈറ്റമിന്‍ ഗുളികയാണു വാഴപ്പഴം. ഒരേ സമയം ആഹാരവും ഔഷധവുമെന്നു വാഴപ്പഴത്തെ വിശേഷിപ്പിക്കാം. വാഴപ്പഴത്തില്‍ ജലാംശം കുറവാണ്. എങ്കിലും പോഷകങ്ങള്‍ ധാരാളമുണ്ട്. നല്ല മഞ്ഞ തൊലിയുള്ള പഴുത്ത പഴമാണ് ഏവര്‍ക്കും ഇഷ്ടം. തൊലിപ്പുറത്ത് കറുത്ത പാടുകള്‍ ഉള്ള പഴം ചീഞ്ഞതായെന്നാണ് പലരുടെയും ധാരാണ. എന്നാല്‍, ഇതിലാണ് ഗുണങ്ങള്‍ ഏറെയെന്ന് അറിഞ്ഞിരിക്കണം. ഇത് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം..

1. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍

തൊലിയില്‍ കറുത്ത പാടുകൾ പടര്‍ന്നിരിക്കുന്ന വാഴപ്പഴത്തിൽ ടിഎന്‍എഫ് ഘടകം ധാരാളം അടങ്ങിയിരിക്കുന്നു. ടിഎന്‍എഫ് എന്നാല്‍ ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍. ക്യാന്‍സറിനെ ചെറുക്കുന്ന സംയുക്തം. കോശങ്ങളുടെ അപകടകരമായ വളര്‍ച്ചയെ തടയാന്‍ ഇവയ്ക്കാകും. ശരിക്കും രോഗപ്രതിരോധ ശേഷിയെ ഇരട്ടിയാക്കാന്‍ ടിഎന്‍എഫിന് കഴിയുമെന്ന് ചുരുക്കം. ട്യൂമര്‍ കോശങ്ങളുമായി പ്രവര്‍ത്തിച്ച് വ്യാപനം തടയാന്‍ ഇവയ്ക്കാകും.

അതിനാല്‍ ഇനി കറുപ്പ് നിറം പടര്‍ന്ന വാഴപ്പഴം കണ്ടാല്‍ വലിച്ചെറിയാതെ കഴിക്കാന്‍ ശ്രദ്ധിക്കുക. ഈ ശീലം ശരീരത്തെ ക്യാന്‍സറിന് അടിപ്പെടാതെ സംരക്ഷിക്കാന്‍ സഹായിക്കും. അമിത ഭാരം കുറയ്ക്കാനും ദിവസേനെ പഴം കഴിക്കുന്നത് നല്ലതാണ്.

2. നെഞ്ചെരിച്ചില്‍ ഒഴിവാക്കാം

പ്രകൃതി ദത്തമായ ആന്റി-ആസിഡ് ആയതിനാല്‍ നെഞ്ചെരിച്ചിലില്‍ നിന്നും പുളിച്ച് തികട്ടലില്‍ നിന്നും രക്ഷിക്കും.

3. രക്തസമ്മര്‍ദ്ദം

രക്തസമ്മർദം കുറയ്ക്കാനും പഴം വളരെ സഹായകമാണ്. സോഡിയത്തിന്റെ അളവ് കുറഞ്ഞ, പൊട്ടാസ്യം ധാരാളമുള്ള ഫലം ഹൃദയത്തെ സംരക്ഷിക്കും. ഇവയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഉപ്പിന്റെ അംശം, താരതമ്യേന വളരെ കുറവും. സ്ട്രോക്കു നിയന്ത്രിക്കാനും പഴം നല്ലതാണ്

4. ഉന്മേഷം

പഴം കഴിക്കുന്നത് ശരീരത്തിന് നല്ല ഊര്‍ജ്ജവും ഉന്മേഷവും നല്‍കും.

5. അനീമിയ

ഇരുമ്പ് സത്ത് ധാരാളമടങ്ങിയ പഴം വിളര്‍ച്ച രോഗം-അനീമിയ തടയാന്‍ സഹായിക്കും

6. അൾസർ

അള്‍സര്‍ ബാധിച്ചാല്‍ പല ആഹാര സാധനങ്ങളും ഉപേക്ഷിക്കേണ്ടി വരും എന്നാല്‍ പഴം ഇവിടെയും ഔഷധമാണ്. വയറ്റിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും

7. വിഷാദരോഗം

വാഴപ്പഴം കഴിക്കുന്നത് വിഷാദം അകറ്റി നവോന്മേഷം പകരുന്നതിന് സഹായിക്കുന്നു.

8. മലബന്ധം

പഴം കഴിച്ചാൽ മലബന്ധം ഒഴിവാക്കാം. വയറിളക്കാൻ മരുന്നു കഴിക്കേണ്ട. രാത്രി അത്താഴത്തിനൊപ്പം രണ്ടു പഴം കഴിച്ചു നോക്കൂ, രാവിലെ ഫലം കാണാം.

9. പിരിമുറുക്കം അകറ്റാൻ

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിക്കുന്നതിനും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ലഭിക്കുന്നതിനും നേന്ത്രപ്പഴം വളരെ നല്ലതാണ്. പഴത്തിലെ പൊട്ടാസിയം ഹൃദയസ്പനന്ദനങ്ങളെ ക്രമീകരിച്ചു പ്രാണവായുവിനെ തലച്ചോറിലേക്കയയ്ക്കുന്നു. ശരീരത്തിലെ വെള്ളത്തിന്റെ അളവിനെയും ക്രമമാക്കുന്നു. സ്ട്രെസ്, അല്ലെങ്കിൽ ടെൻഷൻ, വരുമ്പോൾ നമ്മുടെ മെറ്റബോളിക് നിരക്ക് കൂടും. അപ്പോൾ പൊട്ടാസിയം ശേഖരം കുറയും. ഇത്തരം സന്ദർഭങ്ങളിൽ വാഴപ്പഴം കഴിച്ചു പൊട്ടാസിയത്തെ തിരികെ കൊണ്ടുവരാം. ഇത് ശരീരത്തിലെ നാഡീവ്യൂഹത്തെ ശാന്തമാക്കുന്നതിനും അതുവഴി മാനസിക പിരിമുറുക്കം അകറ്റാന്‍ സഹായിക്കുകയും ചെയ്യും.

10. ശരീര താപനില നിയന്ത്രിക്കാന്‍

നല്ല ചൂടൊള്ള ദിവസം ശരീരത്തെ ഒന്നു തണിപ്പിക്കാന്‍ തൊലിയില്‍ കറുപ്പ് പടര്‍ന്ന ഒരു വാഴപ്പഴം കഴിച്ചാല്‍ മതിയാകും. ശരീര താപനില താഴ്ത്താന്‍ ഇത് സഹായിക്കും. പനി പിടിച്ചാലും ഇത് ഉപയോഗിക്കുന്നത് നല്ലതാണെന്ന് ചുരുക്കം.