ഗര്‍ഭകാല ഉറക്കത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ഗര്‍ഭിണികള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തവയും  

June 9, 2017, 2:30 pm
ഗര്‍ഭകാല ഉറക്കത്തില്‍ ശ്രദ്ധിക്കേണ്ട  കാര്യങ്ങള്‍; ഗര്‍ഭിണികള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തവയും  
Your Health
Your Health
ഗര്‍ഭകാല ഉറക്കത്തില്‍ ശ്രദ്ധിക്കേണ്ട  കാര്യങ്ങള്‍; ഗര്‍ഭിണികള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തവയും  

ഗര്‍ഭകാല ഉറക്കത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ഗര്‍ഭിണികള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തവയും  

ഗര്‍ഭകാലത്തെ ഒരോ കാര്യങ്ങളെക്കുറിച്ചും പണ്ടുതൊട്ടേ പലവിധ അഭിപ്രായങ്ങളും നിലവിലുണ്ട്. ഗര്‍ഭിണികള്‍ കിടക്കുന്ന രീതിയാണ് അതിലൊന്ന്. വശം തിരിഞ്ഞാണ് കിടക്കേണ്ടതെന്നും കമഴ്ന്നു കിടക്കരുതെന്നും തുടങ്ങി പല അഭിപ്രായങ്ങളും പലരും പറഞ്ഞേക്കും. ഗര്‍ഭാവസ്ഥയിലെ ഉറക്കത്തില്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍ ഇവയാണ്...

1. ഇടത് വശം ചരിഞ്ഞ് കിടക്കുന്നതാണ് ഉത്തമം

ഗര്‍ഭിണികള്‍ വലതു വശം ചരിഞ്ഞ് കിടക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ രക്ത ചംക്രമണം കുറയുകയാണ് ചെയ്യുന്നത്. പ്ലാസന്റയ്ക്കും ഈ പൊസിഷന്‍ ദോഷം ചെയ്യും. ഉറങ്ങുന്നതിനു മുമ്പ് കഴിച്ച ഭക്ഷണത്തിലെ പോഷകങ്ങള്‍ കുഞ്ഞിലേക്ക് എത്തുന്നത് തടയാനു വലതു വശം ചരിഞ്ഞുള്ള കിടപ്പ് കാരണമാകും. ഗര്‍ഭിണികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന അടിസ്ഥാന പൊസിഷന്‍ ഇടത്തേക്ക് തിരിഞ്ഞുള്ള ഉറക്കമാണ്. പുറത്തെ പ്രഷര്‍ ഇല്ലാതാക്കാനും രക്തത്തിന്റെ ഒഴുക്ക് കൂട്ടാനും ഇത് സഹായിക്കും. ഗര്‍ഭാഷയം, ഭ്രൂണം, വൃക്ക എന്നവിടങ്ങളിലേക്കുള്ള രക്തചംക്രമണം മികച്ചതാക്കും.

2. ഈ പൊസിഷനുകള്‍ അരുത്

ഗര്‍ഭിണികള്‍ കമഴ്ന്നും മലര്‍ന്നും കിടക്കുന്ന പൂര്‍ണമായും ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Also Read: ഏത് വശം ചേര്‍ന്ന് കിടന്നുറങ്ങുന്നതാണ് ആരോഗ്യത്തിന് ഉത്തമം?

3. തലയണയുടെ ഉപയോഗം

ഗര്‍ഭിണികള്‍ കിടക്കുന്ന കിടക്ക കൂടുതല്‍ മൃദുലമാകാതിരിക്കുകയാണ് നല്ലത്. അത്യാവശ്യം ഉറപ്പുള്ള കിടക്കയാണെങ്കില്‍ ശരീരത്തിന് ആവശ്യമായ സപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കും. വശം തിരിഞ്ഞ് കാലുകള്‍ക്കിടയില്‍ തലയണ വച്ചു കിടക്കുന്നത് ഗര്‍ഭിണിക്ക് സൗകര്യപ്രദമായ വിശ്രമരീതിയായിരിക്കും. ഒരേ രീതിയില്‍ ദീര്‍ഘനേരം കിടക്കാതിരിക്കുന്നതാണ് നല്ലത്.

4. അയഞ്ഞ വസ്ത്രം

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ആണെങ്കിലും അല്ലെങ്കിലും ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് അഭികാമ്യം. ഇറുങ്ങി പിടിച്ച് കിടക്കുന്ന വസ്ത്രങ്ങള്‍ ഉറക്കത്തിന് അലോസരം സൃഷ്ടിക്കും.

5. ഉറങ്ങുന്നതിനു മുമ്പുള്ള വെള്ളം കുടി

ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് വെള്ളം കുടിക്കുന്ന ഒഴിവാക്കുക.

6. ഗര്‍ഭാവസ്ഥയുടെ മൂന്ന് ഘട്ടങ്ങളില്‍

ഗര്‍ഭാവസ്ഥയുടെ ഒന്നാം ഘട്ടമായ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ എങ്ങനെ കിടക്കുന്നു എന്നത് ഒരു പ്രശ്‌നമല്ല. സൗകര്യപ്രഥമായ ഏത് രീതിയില്‍ വേണമെങ്കിലും കിടക്കാം. മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള കാലയളവില്‍ ഇടതുവശം ചരിഞ്ഞ് വേണം കിടക്കാന്‍. അവസാന മൂന്ന് മാസത്തില്‍ മലന്ന് കിടക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക.

7. രാത്രി നല്ല ഉറക്കം

ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ഉള്ള അസ്വസ്ഥതകള്‍ എല്ലാം മറന്ന് നന്നായി ഉറങ്ങേണ്ടത് കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് അത്യാവശ്യമാണ്.