ആരോഗ്യ സംരക്ഷണത്തില്‍ സാങ്കേതികത ഉപയോഗപ്പെടുത്തുന്നതില്‍ ഇന്ത്യ ഏറെ മുന്നിലെന്ന് പഠനം

September 23, 2017, 3:19 pm
ആരോഗ്യ സംരക്ഷണത്തില്‍ സാങ്കേതികത ഉപയോഗപ്പെടുത്തുന്നതില്‍ ഇന്ത്യ ഏറെ മുന്നിലെന്ന് പഠനം
Your Health
Your Health
ആരോഗ്യ സംരക്ഷണത്തില്‍ സാങ്കേതികത ഉപയോഗപ്പെടുത്തുന്നതില്‍ ഇന്ത്യ ഏറെ മുന്നിലെന്ന് പഠനം

ആരോഗ്യ സംരക്ഷണത്തില്‍ സാങ്കേതികത ഉപയോഗപ്പെടുത്തുന്നതില്‍ ഇന്ത്യ ഏറെ മുന്നിലെന്ന് പഠനം

ആരോഗ്യ രംഗത്തും സാങ്കേതികത പെട്ടെന്ന് ഉപയോഗപ്പെടുത്തുന്നതില്‍ യുഎസ്, ചൈന മുതലായ രാജ്യങ്ങളേക്കാളും ഇന്ത്യ ഏറെ മുന്നിലെന്ന് പഠനറിപ്പോര്‍ട്ട്. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ രോഗികളോട് സംവദിക്കുന്നതിനും മരുന്നുകള്‍ കുറിച്ച് നല്‍കാനും ഡിജിറ്റല്‍ സങ്കേതങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതായും വെള്ളിയാഴ്ച പുറത്തു വന്ന ഈ പഠനത്തില്‍ പറയുന്നു.

പരമ്പരാഗത സമ്പ്രദായങ്ങള്‍ വിട്ട് ആളുകള്‍ സാങ്കേതികതയെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി. കാര്‍ഡിയോളജിസ്റ്റുകള്‍, ജനറല്‍ സര്‍ജന്‍മാര്‍, പള്‍മണോളജിസ്റ്റുകള്‍, എന്‍ഡോക്രൈനോളജിസ്റ്റുകള്‍, ഓങ്കോളജിസ്റ്റുകള്‍ തുടങ്ങിയവരാണ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്.

ആരോഗ്യരംഗത്തെ പ്രമുഖ ഗവേഷക സ്ഥാപനമായ ഇന്‍ഡികെയര്‍ ആണ് ഈ പഠനം പുറത്തു വിട്ടത്.