വേനല്‍കാലത്ത് മുട്ട ആരോഗ്യത്തിന് ദോഷം ചെയ്യുമോ?

April 18, 2017, 1:07 pm


വേനല്‍കാലത്ത് മുട്ട ആരോഗ്യത്തിന് ദോഷം ചെയ്യുമോ?
Your Health
Your Health


വേനല്‍കാലത്ത് മുട്ട ആരോഗ്യത്തിന് ദോഷം ചെയ്യുമോ?

വേനല്‍കാലത്ത് മുട്ട ആരോഗ്യത്തിന് ദോഷം ചെയ്യുമോ?

മുട്ട ഇഷ്ടപ്പെടാത്തവര്‍ അധികമുണ്ടാകില്ല. ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് മുട്ട ‘സൂപ്പര്‍ ഫുഡു’കളില്‍ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. വിറ്റാമിന്‍, കാല്‍സ്യം, അയണ്‍, പ്രോട്ടീന്‍, എന്നിവയൊക്കെ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നൊരു വാദം ചില സ്ഥലങ്ങളില്‍ നിലവിലുണ്ട്. എന്നാല്‍ വെന്തുരുകുന്ന ഈ ചൂടുകാലത്ത് മുട്ട കഴിക്കുന്നത് അനാരോഗ്യമുണ്ടാക്കുമോ? എന്നിങ്ങനെ പല ചോദ്യങ്ങളും നിലനില്‍ക്കുന്നുണ്ട്.

വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് അനാരോഗ്യമാണെന്ന വാദം തെറ്റിദ്ധാരണയാണെന്നാണ് പ്രമുഖ ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്. എന്നാല്‍ വേനല്‍ക്കാലത്ത് അമിതമായ അളവില്‍ മുട്ട കഴിക്കാതിരിക്കുന്നതാണ് നല്ലത്. പക്ഷേ കഴിക്കുന്നത് കൊണ്ട് അനാരോഗ്യകരമായ ഒന്നും ഉണ്ടാകുന്നില്ല. മുട്ട കഴിക്കുമ്പോള്‍ ശരീരത്തിലെ ചൂട് വര്‍ദ്ധിക്കും. ഇത് ദഹനക്കേട് പോലുള്ള ചില അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്ന് മാത്രം. ഇതിനര്‍ത്ഥം വേനലില്‍ മുട്ട കഴിക്കാന്‍ പാടില്ല എന്നല്ല. വേനല്‍ക്കാലത്ത് ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കുന്നതാണ് അഭികാമ്യം. അതില്‍ കൂടുതലായാല്‍ ചൂട് മൂലമുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടാം.

മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തെല്ലാം

സമീകൃതാഹാരമെന്ന് വിളിക്കുന്ന മുട്ട സ്ഥിരമായി കഴിച്ചാല്‍ ഒട്ടനവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കും. സ്ഥിരമായി മുട്ട കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം...

മികച്ച ഒരു പോഷകാഹാരം

മുട്ട പ്രോട്ടീനാല്‍ സമ്പന്നമാണ്. പൊട്ടാസ്യം, സിങ്ക്, കാല്‍സ്യം, സെലിനിയം പോലുള്ള ധാതുക്കളുടെയും വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി5, വൈറ്റമിന്‍ ബി 12, വിറ്റാമിന്‍ ഡി പോലുള്ള വിറ്റാമിനുകളാലും സമ്പന്നമാണ് മുട്ട.

ശരീര ഭാരം കുറയ്ക്കാന്‍

മുട്ട കഴിക്കുന്നത് ഡയറ്റ് നോക്കുന്നവര്‍ക്ക് മതിയായ പോഷണം ലഭിക്കാന്‍ സഹായിക്കുന്നു. മുട്ടയില്‍ വിറ്റാമിന്‍ എ, ഇ, ബി12 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കും. പ്രഭാതഭക്ഷണത്തില്‍ നിത്യേന മുട്ട ഉള്‍പ്പെടുത്തിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. ഇത് നിങ്ങള്‍ അനാരോഗ്യകരമായ ജങ്ക് ഫുഡ് കുറച്ച് ആരോഗ്യം നിലനിറുത്താന്‍ സഹായിക്കുന്നു.

തിമിരം തടയുന്നു

മുട്ട കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മുട്ടകള്‍ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ദോഷകരമായ അണുബാധ തടയാന്‍ സഹായിക്കുന്നു. പ്രായമാവുമ്പോള്‍ ഉണ്ടാവാന്‍ ഇടയുന്ന രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു. അതു വിറ്റാമിന്‍ എ വിറ്റാമിന്‍ എ പോഷകക്കുറവ് അകറ്റുന്നു. കാഴ്ചാ പ്രശ്നങ്ങള്‍ ഉള്‍പ്പടെ പരിഹരിക്കാനും, കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും മുട്ട സഹായിക്കും. ചെറുപ്പകാലത്ത് സ്ഥിരമായ മുട്ട കഴിച്ച ഒരാള്‍ക്ക് പ്രായമാവുമ്പോള്‍, ഉണ്ടാകുന്ന കാഴ്ച പ്രശ്നങ്ങള്‍, 40 ശതമാനം കുറയ്ക്കാനാകും.

ആരോഗ്യമുള്ള മുടിക്കും ചര്‍മ്മത്തിനും

മുട്ടയില്‍ ധാരാളമായി ഒദേ-3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ബി 7, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ആരോഗ്യമുള്ള മുടിക്കും ചര്‍മ്മത്തിനും മുട്ട കഴിക്കുന്നത് ഏറെ നല്ലതാണ്. മുടികൊഴിച്ചില്‍ പോലെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും മുട്ട ഏറെ സഹായിക്കും.