കാലുകള്‍ ഈ ലക്ഷണങ്ങള്‍ നല്‍കുന്നുണ്ടോ; അപകട സൂചന അവഗണിയ്ക്കരുത് 

June 22, 2017, 6:19 pm
കാലുകള്‍ ഈ ലക്ഷണങ്ങള്‍ നല്‍കുന്നുണ്ടോ; അപകട സൂചന അവഗണിയ്ക്കരുത് 
Your Health
Your Health
കാലുകള്‍ ഈ ലക്ഷണങ്ങള്‍ നല്‍കുന്നുണ്ടോ; അപകട സൂചന അവഗണിയ്ക്കരുത് 

കാലുകള്‍ ഈ ലക്ഷണങ്ങള്‍ നല്‍കുന്നുണ്ടോ; അപകട സൂചന അവഗണിയ്ക്കരുത് 

പലപ്പോഴും നമ്മള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത ഭാഗമാണ് കാലുകള്‍. എന്നാല്‍ കാലുകള്‍ നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് ചില മുന്നറിയിപ്പുകള്‍ തരുന്നുണ്ട്. ഇവയ്ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നിങ്ങളെ എത്തിയ്ക്കുന്നത്.

1. കാല്‍ വിണ്ടുകീറുന്നത്

കാല്‍ വിണ്ടുകീറുന്നത് കാലുകള്‍ വിണ്ടുകീറുന്നത് സാധാരണയാണ്. എന്നാല്‍ തൈറോയ്ഡ് സംബന്ധിച്ച രോഗത്തിനുള്ള മുന്നറിയിപ്പ് കൂടിയാവാം ഈ ലക്ഷണങ്ങള്‍. അതുകൊണ്ട് തന്നെ കാല്‍ വിണ്ടു കീറുന്നതിനെ അലസമായി ഒരിക്കലും വിടരുത് എന്നതാണ്.

2. വിരലിലെ തരിപ്പ്

തള്ളവിരലില്‍ ഇടയ്ക്കിടയ്ക്ക് തരിപ്പ് അനുഭവപ്പെടാറുണ്ടോ? ചെറുപ്പാക്കാരില്‍ ഇത് കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ അത് ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട മുന്നറിയിപ്പാണിത്. നാഡീവ്യവസ്ഥയ്ക്ക് തകരാര്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ഇത് വര്‍ദ്ധിക്കുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കാന്‍ മടിയ്ക്കാതിരിക്കുക.

3. നഖങ്ങളിലെ വരകള്‍

നഖങ്ങളിലെ ഏതെങ്കിലും തരത്തില്‍ കറുത്ത കുത്തുകളോ വരകളോ കണ്ടാല്‍ ശ്രദ്ധിക്കണം. മെലനോമ എന്ന രോഗത്തിന്റെ ലക്ഷണങ്ങളില്‍ ചിലതാണിവ. ശരീരത്തിന് ആവശ്യത്തിന് വിറ്റാമിന്‍ ലഭിച്ചില്ലെങ്കിലും ഇതേ പ്രശ്നം സംഭവിക്കാം.

4. സന്ധികളിലെ വേദന

കാലിലെ സന്ധികളിലും പേശികളിലും വേദന അനുഭവപ്പെടുകയാണെങ്കിലും ശ്രദ്ധിക്കണം. കാരണം ഇതും ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ നയിച്ചേക്കാം. റുമാറ്റോയിഡ് ആര്‍ത്രൈറ്റിസിന്റെ സൂചനയാവാം ഇത് അതുകൊണ്ട് തന്നെ ഇതിനെ ഒരിക്കലും അവഗണിയ്ക്കരുത്.

5. രോമവളര്‍ച്ച കുറയുന്നത്

ചിലരുടെ കാല്‍പാദങ്ങളില്‍ പൊതുവേ രോമവളര്‍ച്ച കുറവായിരിക്കും. എന്നാല്‍ ചിലരില്‍ കാലില്‍ മാത്രം രോമവളര്‍ച്ച കുറയുന്നത് കാല്‍പാദങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിന്റെ സൂചനയായിരിക്കാന്‍ സാധ്യതയുണ്ട്.

6. കാലിന്റെ അറ്റം പൊട്ടുന്നത്

ചിലരിലെങ്കിലും കാണുന്ന ഒന്നാണ് കാലിന്റെ അഗ്രഭാഗങ്ങള്‍ പൊട്ടുന്നത്. എന്നാല്‍ ഇത് കൊണ്ട് ശരീരം സൂചന നല്‍കുന്നത് രക്തചംക്രമണ വ്യവസ്ഥയിലും നാഡീവ്യവസ്ഥയിലും ഉള്ള വ്യതിയാനങ്ങള്‍ ആണ് എന്നതാണ്.