ഫ്രഞ്ച് ഫ്രൈസിനോട് ഗുഡ് ബൈ പറയാം; അധികമായാല്‍ ഫലം ഇതെന്ന് ഗവേഷകര്‍! 

June 18, 2017, 6:28 pm
ഫ്രഞ്ച് ഫ്രൈസിനോട് ഗുഡ് ബൈ പറയാം; അധികമായാല്‍ ഫലം ഇതെന്ന് ഗവേഷകര്‍! 
Your Health
Your Health
ഫ്രഞ്ച് ഫ്രൈസിനോട് ഗുഡ് ബൈ പറയാം; അധികമായാല്‍ ഫലം ഇതെന്ന് ഗവേഷകര്‍! 

ഫ്രഞ്ച് ഫ്രൈസിനോട് ഗുഡ് ബൈ പറയാം; അധികമായാല്‍ ഫലം ഇതെന്ന് ഗവേഷകര്‍! 

ഫാസ്റ്റ് ഫുഡിന് പ്രിയമേറുന്ന പുതുതലമുറയില്‍ ഫ്രഞ്ച് ഫ്രൈസ് ഇഷ്ടപ്പെടാത്തവരായി അധികം ആരുമുണ്ടാവില്ല. ആരോഗ്യത്ത് നന്നല്ല എന്ന് അറിയാമെങ്കിലും വാങ്ങിക്കഴിക്കുന്നവരാണ് ഏറെയും. എന്നാല്‍, ഇനി മുതല്‍ ഇതൊക്കെ വാങ്ങിക്കഴിക്കുന്നതിനു മുന്‍പ് രണ്ടാമതൊന്ന് കൂടി ആലോചിക്കുന്നതാവും നല്ലതെന്നാണ് പുറത്തു വരുന്ന ഗവേഷണ ഫലം മുന്നറിയിപ്പ് നല്‍കുന്നത്. ആഴ്ചയില്‍ രണ്ടു തവണ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നവരെ കാത്തിരിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണെന്നാണ് പഠനം പറയുന്നത്.

ഫ്രഞ്ച് ഫ്രൈസ്, ഹാഷ് ബ്രൗണ്‍സ് എന്നിവ കുറഞ്ഞത് ആഴ്ചയില്‍ രണ്ടു തവണ എങ്കിലും കഴിക്കുന്നത് മരണ സാധ്യത ഇരട്ടിയാക്കും എന്നാണ് ഗവേഷണ ഫലങ്ങള്‍ പറയുന്നത്. വറുത്ത ഉരുളക്കിഴങ്ങ് സാലഡ്, വേവിച്ചതും ബേക്ക് ചെയ്തതോ ഉടച്ചതോ ആയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് മരണസാധ്യതയുമായി ബന്ധമില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശരിയായ രീതിയിലുള്ള, വറുക്കാത്ത ഉരുളക്കിഴങ്ങ് ആരോഗ്യ ഭക്ഷണമാണ് കാരണം അവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ജീവകങ്ങള്‍, പോഷകങ്ങള്‍ ഇവ ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡക്‌സിനെ ബാലന്‍സ് ചെയ്യും. എന്നാല്‍ വറുത്ത ഉരുളക്കിഴങ്ങില്‍ ധാരാളം കൊഴുപ്പും ഉപ്പുമുണ്ട് ഗവേഷകര്‍ പറയുന്നു.

കൂടുതല്‍ ആളുകളില്‍ ഈ പഠനം നടത്തുണ്ടെന്നും അതുവരെ സെന്റര്‍ഫോര്‍ ന്യൂട്രീഷന്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ നിര്‍ദേശിക്കുന്ന അളവില്‍ അതായത് മൂന്നു മുതല്‍ അഞ്ചു വരെ തവണ പച്ചക്കറികള്‍ കഴിക്കണമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കൊഴുപ്പു വളരെ കുറഞ്ഞ പച്ചക്കറികള്‍ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കണമെന്നും വറുത്ത ഭക്ഷ്യ വസ്തുക്കള്‍ ഒഴിവാക്കണമെന്നും പഠനം പറയുന്നു.

അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച എട്ടു വര്‍ഷം നീണ്ടുനിന്ന ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാര്‍ബോ ഹൈഡ്രേറ്റുകള്‍ ചേര്‍ത്ത് പൊരിച്ച ഉരുളക്കിഴങ്ങ് സ്ഥിരമായി കഴിക്കുന്നത് ആരോഗ്യകരമല്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. കാര്‍ബോ ഹൈഡ്രേറ്റിന് പുറമേ ശുദ്ധീകരിച്ച കൊഴുപ്പും ഫ്രഞ്ച് ഫ്രൈസില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിന് അടിമയാക്കുന്നതിനൊപ്പം ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. സ്ഥിരമായി ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നവരില്‍ ഭാരം കുറയുന്നതിനൊപ്പം ജീവന് ഭീഷണിയും ഉയര്‍ത്തുന്നു. നോര്‍ത്ത് അമേരിക്കയിലെ 4,400 പേരുടെ ഭക്ഷ്യ ശീലങ്ങളെക്കുറിച്ച് പഠിച്ച ശേഷമാണ് ഒരു സംഘം ഗവേഷകര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 45നും 79 നും ഇടയില്‍ പ്രായമുള്ളവരുടെ ഭക്ഷ്യശീലങ്ങളാണ് സംഘം പഠനത്തിനായി ഉപയോഗിച്ചത്. ഇതില്‍ 236 പേര്‍ മരണമടഞ്ഞു.

ഉരുളക്കിഴങ്ങ് കഴിക്കുന്നതു കൊണ്ട് ഒരാളുടെ മരണ സാധ്യത കൂടുന്നില്ല. വറുത്ത ഉരുളക്കിഴങ്ങിന്റെ പതിവ് ഉപഭോഗം കൂടതല്‍ മരണസാധ്യത കൂട്ടുന്നതിന് ഇടയാക്കുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. സാധാരണ രീതിയില്‍ പൊരിച്ചും ഉരുളക്കിഴങ്ങ് കഴിക്കുന്നവരില്‍ ഈ പ്രശ്നമില്ലെന്നും ഗവേഷകര്‍ പറയുന്നു. ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമിതമായ ചൂടില്‍ വേവിച്ചെടുക്കുന്നത് അക്രിലമൈഡ് എന്ന മാരകമായ രാസവസ്തു ഉല്‍പ്പാദിപ്പിക്കപ്പെടുന്നുവെന്ന് നേരത്തെയുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇത് ക്യാന്‍സറിന് ഇടയാക്കുമെന്നും മരണം പോലും സംഭവിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.