കൂടെയുള്ളവരെ തിരിച്ചറിയൂ, ഒപ്പം സ്വയവും; ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, വിഷാദം പിടി മുറുക്കി കഴിഞ്ഞു 

April 6, 2017, 2:55 pm
കൂടെയുള്ളവരെ തിരിച്ചറിയൂ, ഒപ്പം സ്വയവും; ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, വിഷാദം പിടി മുറുക്കി കഴിഞ്ഞു 
Your Health
Your Health
കൂടെയുള്ളവരെ തിരിച്ചറിയൂ, ഒപ്പം സ്വയവും; ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, വിഷാദം പിടി മുറുക്കി കഴിഞ്ഞു 

കൂടെയുള്ളവരെ തിരിച്ചറിയൂ, ഒപ്പം സ്വയവും; ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, വിഷാദം പിടി മുറുക്കി കഴിഞ്ഞു 

ഡിപ്രഷന്‍' ഈ വാക്ക് ലോകം വിശദമായി ചര്‍ച്ച ചെയ്യപ്പട്ടാണ് തുടങ്ങുകയാണ്. ഈ വര്‍ഷത്തെ ലോകാരോഗ്യത്തിന്റെ വിഷയം തന്നെ വിഷാദരോഗം: ഇനിയെങ്കിലും സംസാരിച്ച് തുടങ്ങാം എന്നാണ്. ഇന്ത്യന്‍ സൈക്ക്യാട്രിക് സൊസൈറ്റി പറയുന്നത് ആത്മഹത്യ ശ്രമങ്ങളില്‍ 10-15 ശതമാനം മാത്രമാണ് എന്തെങ്കിലും ഗുരുതര കാരണങ്ങള്‍ മൂലം ഉണ്ടാവുന്നത്. ബാക്കിയുള്ളവയെല്ലാം ഡിപ്രഷന്‍ മൂലം ഉണ്ടാവുന്നവയാണ്. സമയോചിതമായ ഇടപെടലുകളും മനശാസ്ത്ര-സാമൂഹിക സമീപനങ്ങളും കൊണ്ട് തടയാനാകുന്നവയാണ്. ഒപ്പം നടക്കുന്നവരെ നാം തിരിച്ചറിയണമെന്ന് മാത്രം. വിഷാദ രോഗം മറ്റൊരു തലത്തിലേക്ക് എത്തിക്കും മുമ്പ് തിരിച്ചുകൊണ്ടുവരാന്‍ ശ്രദ്ധിക്കണമെന്ന് മാത്രം.

പലരും പല കാര്യങ്ങളിലും ഡിപ്രഷന്‍ അനുഭവിക്കുന്നവരാണ്. സാഹചര്യങ്ങളില്‍ ഇതൊന്നും വലിയ കാര്യമല്ലായിരിക്കാം. എന്നാല്‍ ഇതൊരു രോഗമായി മാറിയാലോ...? ഇത്തരം ചെറിയ ഡിപ്രഷനുകളാകാം പിന്നീട് വലിയ മാനസിക നില തന്നെ തെറ്റിച്ചുകളയുന്നത്. പലരും ഇന്ന് വിഷാദരോഗികളാണ്. സ്ഥായിയായ വിഷാദം, ജോലി ചെയ്യാനും മറ്റുള്ളവരോട് ഇടപ്പഴകാനും ഇഷ്ടമില്ലായ്മ, ശരീരക്ഷീണം എന്നിവ തുടര്‍ച്ചായായി ഉണ്ടായാല്‍ നിങ്ങള്‍ക്ക് വിഷാദരോഗമുണ്ടെന്ന് മനസ്സിലാക്കാം.

വിഷാദരോഗത്തിന്റെ തുടക്കമെന്താണ്...എങ്ങനെയാണ് ഒരാള്‍ വിഷാദരോഗിയാകുന്നത്...പല കാരണങ്ങളുണ്ടാകാം. ലക്ഷണങ്ങളുടെ സ്വഭാവമനുസരിച്ച് വിഷാദരോഗങ്ങള്‍ പലതരത്തിലുണ്ട്. മസ്തിഷ്‌കത്തില്‍ സിറട്ടോണിന്‍, നോര്‍എപിനെഫ്രിന്‍ എന്നീ രാസപദാര്‍ത്ഥങ്ങളുടെ കുറവാണ് പ്രധാനമായും ഇത്തരം രോഗം ഉണ്ടാക്കുന്നത്. പാരമ്പര്യമായും വിഷാദരോഗം പകര്‍ന്നുകിട്ടാം. സാമ്പത്തിക പ്രതിസന്ധി, ബന്ധങ്ങളിലെ തകര്‍ച്ച, പീഡനം, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം, ശാരീരിക രോഗങ്ങള്‍, വിവാഹം കഴിക്കാത്ത അവസ്ഥ എന്നിവയൊക്കെ വിഷാദരോഗ സാധ്യത കൂട്ടുന്നു...

സ്ഥിരമായ ദുഖം, വിശദീകരിക്കാനാവാത്ത ശൂന്യതാബോധം, അമിതമായ മദ്യപാനം, അശുഭാപ്തി വിശ്വാസം തുടങ്ങിയവയാണ് വിഷാദരോഗത്തിന്റെ ചില അടയാളങ്ങളാണ്. എന്നാല്‍ ചില ലക്ഷണങ്ങള്‍ വ്യക്തമായി വെളിയില്‍ കാണുന്നവയാണ്. അമിതമായ ക്ഷീണം, ആസന്നമായ ഒരു ദുരന്തം സംബന്ധിച്ച ആശങ്ക, ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങളുണ്ടെന്ന ചിന്ത, അമിതമായ കുറ്റബോധത്താലോ ചെറിയ കാരണങ്ങളാലോ ആത്മഹത്യ ചെയ്യണം എന്ന ചിന്ത തുടങ്ങിയവയൊക്കെ ഇതില്‍ പെടുന്നു. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം, രോഗത്തെ തിരിച്ചറിയാം...

• ശാരീരികമായ തളര്‍ച്ച

ശാരീരികമായ തളര്‍ച്ച, ശരീര വേദന, ഉന്മേഷ കുറവ്, അമിതമായ വേദന, തലവേദന, ദഹനപ്രശ്‌നങ്ങള്‍ കഠിനമായ ദുഖം തലവേദന, ഫൈബ്രോമാല്‍ജിയ അല്ലെങ്കില്‍ ഉദര പ്രശ്‌നങ്ങളായി പ്രത്യക്ഷമാകും. വ്യക്തമായ മനശാസ്ത്രപരമായ കാരണങ്ങള്‍ ഇല്ലാതെ തന്നെ വിഷാദം മൂലം പല തരത്തിലുള്ള വേദനകളും അനുഭവപ്പെടും. ശരീരവേദനകള്‍, വയര്‍ എരിച്ചല്‍, കൈകാലുകള്‍ക്ക് പെരുപ്പ് തുടങ്ങിയ ലക്ഷണങ്ങളും വിഷാദരോഗത്തിന്റെ ഭാഗമാകാം.

• ആശയവിനിമയം സാധ്യമാകാതെ വരുന്നു

വിഷാദരോഗത്തിന് അടിമപ്പെടുമ്പോള്‍, സാധാരണ രീതിയിലുള്ള ആശയവിനിമയം സാധ്യമാകാതെ വരുന്നു. വിഷാദം അനുഭവിക്കുന്ന ആളുകള്‍ മറ്റുള്ളവരുമായി ബന്ധപ്പെടുന്നതില്‍ നിന്ന് അകന്ന് മാറി ഒരു പുറം തോടിനുള്ളിലേക്ക് ഒതുങ്ങുന്നു.ക്രമേണ അവര്‍ നിശബ്ദരാവുകയും ഏകാകികളാവുകയും സാവധാനം ജീവിതം അവസാനിപ്പിക്കുകയും ചെയ്യും.

• അകാരണമായി ഭയം

അകാരണമായി ഭയം നിങ്ങളെ തളര്‍ത്തുന്നുണ്ടോ.., എന്നാല്‍ നിങ്ങള്‍ വിഷാദരോഗത്തിന് അടിമപ്പെടാം. അഗാധമായ ദുംഖം, സന്തോഷമില്ലായ്മ, സംശയങ്ങള്‍, ചെവിയില്‍ പേടിപ്പിക്കുന്ന പല ശബ്ദങ്ങളും കേള്‍ക്കുന്നത് പോലെ തോന്നല്‍ എന്നിവയും ചിലപ്പോള്‍ വിഷാദ രോഗ്തതിന്റെ ലക്ഷണങ്ങള്‍ ആകാറുണ്ട്.

• ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം

പെട്ടെന്ന് പ്രകോപിതനാവുക, ക്ഷോഭജനകമായി സംസാരിക്കുക എന്നിവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ ആയിരിക്കാം.

• ആത്മവിശ്വാസം നഷ്ടപ്പെടല്‍

• ഉറക്കമില്ലായ്മ

വിഷാദരോഗമുള്ളവര്‍ ഒന്നുകില്‍ അമിതമായ ഉറങ്ങുകയോ അല്ലെങ്കില്‍ ഇന്‍സോമ്‌നിയ അഥവാ നിദ്രാഹാനി അനുഭവിക്കുകയോ ചെയ്യുന്നവരാകും. ഉറക്കക്കുറവ്, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ ഒരു വിഷാദരോഗിയാണെന്ന് തെളിയിക്കുന്നതാണ്.

• കരച്ചില്‍

പെട്ടെന്ന് പൊട്ടിക്കരയുക, ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്കിരുന്ന് കരയുക, വിഷാദം നിസാരമായ കാര്യങ്ങള്‍ പോലും അമിതമായ കരച്ചിലിന് ഇടയാക്കും. നിരാശ, ആത്മഹത്യ ചെയ്യാനുള്ള തോന്നല്‍ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.

• ഇന്റര്‍നെറ്റിന്റെ അമിതോപയോഗം

അമിതമായ ഇന്റര്‍നെറ്റ് ഉപയോഗവും വിഷാദവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. വിര്‍ച്വല്‍ ഇന്ററാക്ഷനുകളും, ഗെയിമുകളും, അശ്ലീല സൈറ്റുകളും മേധാവിത്വം നേടുകയും വ്യക്തികളെ ഉള്‍വലിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

• ഏകാന്തത

ഏകാന്തത, സാമൂഹിക ചുറ്റുപാടുകളില്‍ നിന്ന് ഉള്‍വലിയല്‍ ഒന്നിലും താല്‍പര്യം ഇല്ലാതിരിക്കുക

• പരിസരബോധമില്ലായ്മയും മരവിപ്പും

ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും ഉള്‍ക്കൊള്ളാനും പ്രതികരിക്കാനുമുള്ള കഴിവ് നഷ്ടമാകുന്നു. പ്രത്യാശ നഷ്ടമാവുക എന്നതും വിഷാദത്തിന്റെ ഒരു ലക്ഷണമാണ്.

• ശീലങ്ങള്‍ അപ്രത്യക്ഷമാകുന്നു

താടി വളര്‍ത്തുക, മുഷിഞ്ഞ വസ്ത്രങ്ങള്‍ തുടങ്ങിയവ ചില ലക്ഷണങ്ങളാണ്. ചിലര്‍ മുടി ചീകുന്നത് പോലും അവസാനിപ്പിക്കും. ശ്രദ്ധക്കുറവ്, മറവി എന്നിവയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്.

• ഭക്ഷണത്തോടുള്ള ആസക്തി

വിഷാദം അനുഭവിക്കുന്നവര്‍ പലരും ഭക്ഷണത്തില്‍ അഭയം തേടും. ചിലര്‍ക്ക് ഭക്ഷണത്തോടുള്ള താല്പര്യം നഷ്ടമായതായി തോന്നും. ശരീരം കൂടുതല്‍ ഗ്ലൂക്കോസ് ആവശ്യപ്പെടുന്നതും അമിത ഭക്ഷണത്തിന് കാരണമാകും.

• തൈറോയ്ഡ്

വിഷാദവും, ഹൈപ്പര്‍ഡ തൈറോയ്ഡിസവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. വിഷാദം, ക്ഷീണം, ശരീരഭാരം വര്‍ദ്ധിക്കല്‍, ലൈംഗികതാല്പര്യക്കുറവ്, ഏകാഗ്രതയില്ലായ്മ എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.

• തീരുമാനങ്ങളെടുക്കാന്‍ ബുദ്ധിമുട്ട്, താമസം

ലളിതവും വേഗത്തിലുള്ളതുമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാതെ വരുന്നു അധികം ചിന്തിക്കാതെ ഒരു ദിവസത്തില്‍ 50-60 തവണ ചെറിയ തീരുമാനങ്ങള്‍ നമ്മള്‍ എടുക്കുന്നുണ്ടെന്നാണ് ഗവേഷണങ്ങളില്‍ കണ്ടെത്തിയത്. സ്റ്റെയര്‍കേസാണോ എലിവേറ്ററാണോ ഉപയോഗിക്കേണ്ടത്, കോഫിയാണോ മില്‍ക്ക്‌ഷേക്കാണോ കുടിക്കേണ്ടത്, നടക്കണോ ടാക്‌സി പിടിക്കണോ പോലുള്ള കാര്യങ്ങളാണിവ. എന്നാല്‍ വിഷാദരോഗികള്‍ക്ക് ഇത്തരം ചെറിയ കാര്യങ്ങളില്‍ വേഗത്തില്‍ തീരുമാനമെടുക്കാനാവില്ല.

• ഒന്നിലും ഉത്സാഹമില്ലായ്മ

ചിലര്‍ പറയാറില്ലേ ഒരു മൂഡില്ല, ഒന്നും ചെയ്യാന്‍ തോന്നുന്നില്ല, ഭക്ഷണത്തിന് രുചിയില്ല, വിശപ്പില്ല, ഗ്യാസ് ട്രബിള്‍, അസിഡിറ്റി, പെട്ടെന്ന് ദേഷ്യം വരുക, ഇതൊക്കെ പെട്ടെന്ന് കണ്ട്രോളില്‍ ആയാല്‍ പ്രശ്നം ഇല്ല. പക്ഷെ അകാരണമായ ഭയം, ദുഖം, പരാചയ ബോധം, തന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍, ഇരിക്കാന്‍ വയ്യ, നില്‍ക്കാന്‍ വയ്യ, കിടക്കാന്‍ വയ്യ ഇങ്ങിനെയുള്ള ലക്ഷണങ്ങളില്‍ ആദ്യം പറഞ്ഞതിന്റെ കൂടെ രണ്ടാമത് പറഞ്ഞതില്‍ രണ്ടോ അതിലധികമോ കുറഞ്ഞത് രണ്ടാഴ്ചയായി തുടരുന്നു എങ്കില്‍ ഡിപ്രെഷന്‍ സംശയിക്കാം. ആദ്യം പറഞ്ഞതും രണ്ടാമത് പറഞ്ഞതും ഒരാളില്‍ കേന്ദ്രീകരിച്ചാല്‍ ഇനി ആത്മഹത്യ തന്നെ എല്ലാത്തില്‍ നിന്നും രക്ഷ പെടാനുള്ള ഒരു വഴി എന്ന് ചിന്തിച്ചെന്നു വരാം.

ബാല്യ കൌമാരക്കാരുടെ ലക്ഷണങ്ങള്‍ പെട്ടെന്ന് മനസിലായില്ല എന്ന് വരാം, കാരണം ദുഖം മുഖത്ത് പ്രതിഫലിച്ചു എന്ന് വരില്ല, കൂട്ടുകാരുടെ കൂടെ കൂടാതെ ഒറ്റക്കിരിക്കുക, പെട്ടന്ന് ദേഷ്യം വരുക, പഠിത്തത്തില്‍ ശ്രദ്ധ കിട്ടാതിരിക്കുക, വയറു വേദന, തല വേദന ഇങ്ങിനെ പലതും ആകാം. മുതിര്‍ന്നവരില്‍ പ്രായം കൂടുതല്‍ ഉള്ളവര്‍ ദുഃഖം പ്രകടിപ്പിക്കും. ഓര്‍മ്മക്കുറവ്വ്, ദേഷ്യംകൂടുതല്‍, തീരാ രോഗങ്ങള്‍, തന്റെ രോഗങ്ങളെ കുറിച്ചുള്ള ആകാംഷ, കടബാധ്യതകള്‍, എല്ലാം നീണ്ടു നില്ക്കുന്ന ഡിപ്രെഷനും, അതുവഴി ആത്മഹത്യ യിലേക്കും വഴി തെളിച്ചെന്നു വരാം.

ഡിപ്രഷനെ തിരിച്ചറിയുക. പോരാടുക. പങ്കുവെയ്ക്കാനുള്ള മടി കൊണ്ട് ഉള്‍വലിഞ്ഞ് കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് പോവാതിരിക്കുക. സ്വയം ശ്രദ്ധിക്കുക, ഒപ്പമുള്ളവരേയും സൂക്ഷ്മമായി നിരീക്ഷിക്കുക. സഹായിക്കുക..