മോണ രോഗങ്ങളെ പ്രത്യേകം കരുതിയിരിക്കുക; ക്യാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം 

August 2, 2017, 6:17 pm
മോണ രോഗങ്ങളെ പ്രത്യേകം കരുതിയിരിക്കുക; ക്യാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം 
Your Health
Your Health
മോണ രോഗങ്ങളെ പ്രത്യേകം കരുതിയിരിക്കുക; ക്യാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം 

മോണ രോഗങ്ങളെ പ്രത്യേകം കരുതിയിരിക്കുക; ക്യാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം 

തുടര്‍ച്ചയായി മോണരോഗങ്ങള്‍ ബാധിക്കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക. എന്തെന്നാല്‍, പതിവായി മോണരോഗങ്ങള്‍ ഉണ്ടാകുന്ന സ്ത്രീകളില്‍ പല തരത്തിലുള്ള ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. അടിക്കടി മോണരോഗങ്ങള്‍ കാണുന്ന സ്ത്രീകളില്‍ ക്യാന്‍സര്‍ സാധ്യത, പ്രത്യേകിച്ച് അന്നനാളം, സ്തനങ്ങള്‍ എന്നിവിടങ്ങളിലെ അര്‍ബുദത്തിനുള്ള സാധ്യത 14 ശതമാനം കൂടുതലാണെന്ന് പഠനം പറയുന്നു.

മുന്‍ ഗവേഷണ ഫലങ്ങളിലും മോണ രോഗങ്ങള്‍ പതിവായി കണ്ടുവരുന്നവരില്‍ അര്‍ബുദ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയിരുന്നത്. അന്ന നാളത്തിലെ അര്‍ബുദ സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മൂന്നിരട്ടി കൂടുതലാണെന്നും പഠനം പറയുന്നു. ശ്വാസകോശമ, പിത്തസഞ്ചി, മെലനോമ, സ്തനാര്‍ബുദം എന്നിവിടങ്ങളിലെ ക്യാന്‍സറുകളും ബാധിക്കാനുള്ള സാധ്യത സ്ത്രീകളില്‍ കൂടുതലാണെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബഫലോയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്താണ് പഠനം നടത്തിയത്.

1999 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 54 നും 86 നും ഇടയില്‍ പ്രായമുള്ള 65,000 സ്ത്രീകളിലാണ് പഠനം നടത്തിയത്. പഠനം ക്യാന്‍സര്‍ എപ്പിഡെമിയോളജിക്കല്‍, ബയോമക്കാര്‍സ് ആന്‍ഡ് പ്രിവന്‍ഷന്‍, അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.