ഈ ഭക്ഷണങ്ങള്‍ വാരിവലിച്ചു കഴിക്കുമ്പോള്‍ കരുതല്‍ വേണം; ക്യാന്‍സറിന് ഇടയാക്കുമെന്ന് പഠനങ്ങള്‍!

May 9, 2017, 5:05 pm


ഈ ഭക്ഷണങ്ങള്‍ വാരിവലിച്ചു കഴിക്കുമ്പോള്‍ കരുതല്‍ വേണം; ക്യാന്‍സറിന് ഇടയാക്കുമെന്ന് പഠനങ്ങള്‍!
Your Health
Your Health


ഈ ഭക്ഷണങ്ങള്‍ വാരിവലിച്ചു കഴിക്കുമ്പോള്‍ കരുതല്‍ വേണം; ക്യാന്‍സറിന് ഇടയാക്കുമെന്ന് പഠനങ്ങള്‍!

ഈ ഭക്ഷണങ്ങള്‍ വാരിവലിച്ചു കഴിക്കുമ്പോള്‍ കരുതല്‍ വേണം; ക്യാന്‍സറിന് ഇടയാക്കുമെന്ന് പഠനങ്ങള്‍!

ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് ഏവരുടേയും പേടി സ്വപ്‌നമാണ്. അമിതമായ കോശവളര്‍ച്ച ജീവനെടുക്കുന്നതില്‍ മുന്‍പന്തിയിലും. ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സറിനെ കുറിച്ച് പഠനം നടത്തുന്ന ഇന്റര്‍ നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓഫ് ക്യാന്‍സര്‍ പുറത്തു വിട്ട പഠന റിപ്പോര്‍ട്ടിലാണ് റെഡ് മീറ്റ്, പ്രസസ്ഡ് മീറ്റ് എന്നിവ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് പറയുന്നത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട പഠനത്തിന്റെ അടിസ്താനത്തില്‍, ക്യാന്‍സര്‍ വാഹകരായ ഭക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

1. ശുദ്ധീകരിച്ച പഞ്ചസാര ഉല്‍പന്നങ്ങള്‍

ശുദ്ധീകരിച്ച പഞ്ചസാരയും കൃത്രിമ ഫ്രക്ടോസ് മധുര പലഹാരങ്ങളും ക്യാന്‍സറിന് കാരണമാകുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ്. ഇതിലെ ഫ്രക്ടോസ് ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നതിന് പ്രോത്സാഹിപ്പിക്കുന്നു. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാക്ുന്നു. സാധാരണയായി, ഈ തരത്തിലുള്ള ആഹാരങ്ങള്‍ ഇന്‍സുലിന്റെ അളവ് അതിവേഗത്തില്‍ വര്‍ദ്ധിപ്പിക്കുകയും ക്യാന്‍സര്‍ കോശ വളര്‍ച്ചയെ വളരുകയും ചെയ്യുന്നു. 2006-ല്‍ അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ക്‌ളിനിക്കല്‍ ന്യൂട്രീഷന്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍, ഉയര്‍ന്ന അളവില്‍ ശുദ്ധീകരിച്ച പഞ്ചസാരയുള്ള് ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് കുട്ടികളില്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട്, ഇത്തരം അനാരോഗ്യകരമായ ഭക്ഷണ സാധനങ്ങള്‍ക്ക് പകരം, മാപ്പിള്‍ സിറപ്പ്, ശുദ്ധമായ തേന്‍, ശര്‍ക്കര എന്നിവ ഉപയോഗിക്കാവുന്നതാണ്.

2. റെഡ് ആന്‍ഡ് പ്രോസസ്സ്ഡ് മീറ്റ്

ഹാം ബര്‍ഗര്‍, ബേക്കണ്‍സ്, സോസേജുകളെന്നിവയില്‍ പ്രോസസ്ഡ് മീറ്റോ റെഡ് മീറ്റോ ആണ് ഉപയോഗിക്കുന്നത്. ഇതാണ് ക്യാന്‍സര്‍ സാധ്യതയുള്ള ഭക്ഷണങ്ങളായി ഇവയെ രേഖപ്പെടുത്താന്‍ കാരണം. ബാഗണ്‍, സോസേജ്, ഹാം തുടങ്ങിയ മാംസ ഉത്പന്നങ്ങളില്‍ ധാരാളം ദോഷകരമായ രാസവസ്തുക്കളുണ്ട്. മാത്രമല്ല, ഇത്തരത്തിലുള്ള മാംസത്തില്‍ ഉപ്പ് വളരെ ഉയര്‍ന്ന അളവിലും അടങ്ങിയിരിക്കുന്നു. റെഡ് മീറ്റിന്റെ ഉപഭോഗം( ബീഫ്, പോര്‍ക്ക്, ആട്ടിറച്ചി, മാട്ടിറച്ചി) ക്യാന്‍സര്‍ വരുവാനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചുരുങ്ങിയ തെളിവുകളാണ് ലഭിച്ചിട്ടുള്ളതെങ്കിലും ഇവയുടെ അടിസ്ഥാനത്തില്‍ ക്യാന്‍സര്‍ സാധ്യത വലുതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വന്‍കുടലിനും മലാശയത്തിന്റെ ഭാഗത്തുമായി കോളറേക്ടല്‍ ക്യാന്‍സറിനുള്ള സാധ്യതയാണ് കണ്ടുവരുന്നത്. പാന്‍ക്രീയാറ്റിക്, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയ്ക്കും അമിത ഉപഭോഗത്തിലൂടെ സാധ്യതയുണ്ട്. മാംസത്തിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് ക്യാന്‍സര്‍ സാധ്യതയും വര്‍ധിക്കും. അതിനാല്‍ റെഡ് മീറ്റ് ഉപയോഗിക്കുന്നവര്‍ കരുതലോടെ മാത്രം ഉപഭോഗത്തിന്റെ അളവ് നിയന്ത്രിക്കൂ എന്നാണ് ഐഎആര്‍സി പറയുന്നത്.

Also Read: ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ രീതി അനുസരിച്ച ക്യാന്‍സര്‍ സാധ്യതയും തരം തിരിച്ചിരിക്കുന്നത് ഇങ്ങനെ

3. മൈദ

പ്രോസസ്ഡ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ ധാരാളം മൈദ അടങ്ങിയിട്ടുണ്ട്. ഇതില്‍ ഉയര്‍ന്ന അളവില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പഠനമനുസരിച്ച്, വളരെയധികം കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്ന സ്ത്രീകള്‍ക്ക് സ് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈറ്റ് ബ്രഡ് അധികം കഴിക്കുന്നത് ശരീരത്തിനു ദോഷം വരുത്തും. ഇത് ക്യാന്‍സറിനു കാരണമാകും. ബ്രഡ് കഴിക്കണമെന്നത് അത്യാവശ്യമാണെങ്കില്‍ ബ്രൗണ്‍ ബ്രഡ് അഥവാ ഗോതമ്പിന്റെ ബ്രഡ് കഴിക്കുന്നതാണ് ഉത്തമം.

4. തീയില്‍ വേവിക്കുന്ന ഭക്ഷണങ്ങളും അച്ചാര്‍ വിഭവങ്ങളും

തീയില്‍ വേവിക്കുന്ന ഭക്ഷണങ്ങള്‍ ആഹാരക്രമങ്ങളുടെ നിരന്തരമായ ഉപയോഗം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതല്ല. ഇവ പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. കൂടാതെ, അച്ചാറിന്റെ അമിത ഉപയോഗവും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. പ്രിസര്‍വേറ്റീവുകളുടെ അധിക ഉപഭോഗം സെല്ലുലാറുകള്‍ക്ക് തകരാര്‍ ഉണ്ടാക്കുകയും, ഇത് ക്യാന്‍സറിന് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട്, ഭക്ഷണക്രമത്തില്‍ നിന്ന് ഈ ആഹാരസാധനങ്ങള്‍ ഒഴിവാക്കുന്നതാണ് ഉത്തമം.

5. ഹൈഡ്രോജെനേറ്റഡ് ഓയിൽസ്

പാചകത്തിനായി നാം ഉപയോഗിക്കുന്ന എണ്ണകളില്‍ പലതിലും പ്രോസസ്സിംഗ്, മാനുഫാക്ചറിങ് എന്നീ വിഷവസ്തുകള്‍ അടിങ്ങിയിരിക്കുന്നു. ഇത് കൊളസ്‌ട്രോളിനൊപ്പം ത്വക്കിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവയുടെ സാധ്യതയും വര്‍ധിപ്പിക്കുന്നു. വെളിച്ചെണ്ണയും ഒലീവ് ഓയിലും സോയാ ഓയിലും എല്ലാം ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

6. മൈക്രോവേവ് പോപ്‌കോണ്‍

മൈക്രോവേവ് പോപ്കോണ്‍ കഴിക്കാത്തവര്‍ തീരെ കുറവായിരിക്കും. എന്നാല്‍ മൈക്രോവേവ് പോപ്‌കോണ്‍ ബാഗുകളില്‍ എത്രമാത്രം വിഷമുള്ള പെര്‍ഫ്യൂറോ അയോണേറാണിക് ആസിഡ് എന്ന രാസവസ്തു അടങ്ങിയിയിട്ടുണ്ടെന്ന് അറിയാമോ? ഈ രാസവസ്തുക്കള്‍ ദോഷകരമായ ഫലങ്ങളാണ് ഉണ്ടാകുന്നതെന്ന് ചില പഠനങ്ങള്‍ പറയുന്നു. വൃക്ക, മൂത്രാശയ ക്യാന്‍സര്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ ഭക്ഷണം കാരണമാകുന്നു.

7. പൊട്ടറ്റോ ചിപ്സ്

എല്ലാ ചിപ്സും ക്യാന്‍സര്‍ വാഹകരല്ല, ഉരുളക്കിഴങ്ങ് ചിപ്സ് ഉപയോഗിക്കുന്നത് അല്‍പം ശ്രദ്ധയോടെ വേണം എന്നതാണ് സത്യം. ഇത് നല്‍കുന്ന സംഭാവന ഒരിക്കലും ശരീരത്തില്‍ നിന്ന് വിട്ടു പോകില്ല. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയില്‍ മുഖ്യ പങ്കാണ് ഉരുളക്കിഴങ്ങ് ചിപ്സ് വഹിക്കുന്നത്. വളരെ ഉയര്‍ന്ന താപനില ആവശ്യമായതാണ് പോട്ടറ്റോ ചിപിസിന്റെ നിര്‍മ്മാണ് പ്രക്രിയ. നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍, ഉരുളക്കിഴങ്ങ് ചിപ്‌സ് അമിതമായി കഴിക്കുന്നവരില്‍ ബ്രെസ്റ്റ്, അണ്ഡാശയം, മൂത്രസഞ്ചി, ദഹനേന്ത്രീയം സംബന്ധമായ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഒപ്പം പൊട്ടറ്റോ ചിപ്‌സിലെ അമിത കലോറിയും കൊഴുപ്പുകളും ഉപയോഗിച്ച് പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് കാരണമാകും.