വെറും വയറ്റില്‍ പാല്‍ കുടിക്കാമോ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ 

July 1, 2017, 5:46 pm
വെറും വയറ്റില്‍ പാല്‍ കുടിക്കാമോ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ 
Your Health
Your Health
വെറും വയറ്റില്‍ പാല്‍ കുടിക്കാമോ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ 

വെറും വയറ്റില്‍ പാല്‍ കുടിക്കാമോ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ 

കുഞ്ഞുനാളില്‍ തുടങ്ങുന്ന ബന്ധമാണ് പാലുമായി നമുക്കെല്ലാം. ആരോഗ്യത്തിനു വേണ്ടി എല്ലാം ദിവസവും ഒരു ഗ്ലാസ് പാല്‍ ഒരു ശീലമാക്കുന്നവരും കുറവല്ല. ഒരു സമീകൃതാഹാരമായി കരുത്തുന്ന പാലില്‍ എല്ലാത്തരം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. പാല്‍ എപ്പോഴാണ് കുടിക്കേണ്ടത് എന്ന കാര്യത്തില്‍ ന്യൂട്രീഷ്യന്‍മാര്‍ തമ്മില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ടെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിലര്‍ പറയുന്നത്, രാവിലെ വെറുംവയറ്റില്‍ കുടിക്കണമെന്നാണ്. മറ്റു ചിലര്‍ പറയുന്നത്, രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് പാല്‍ കുടിക്കണമെന്നാണ്. വെറും വയറ്റില്‍ പാല്‍ കുട്ടിക്കുന്നതിനെ കുറിച്ച് വിദഗ്ധരുടെ അഭിപ്രായം നോക്കാം...

പാല്‍ ഒരു സമീകൃതാഹാരം

''പാല്‍ വെറുമൊരു പാനീയമല്ല, ഒരു സമീകൃതാഹാരമാണ്.. പരമ്പരാഗതമായി ഗ്ലാസ് പാല്‍ നിത്യവും കുടിക്കുന്ന നമ്മുടെ ശീലമാണ്. ദഹനപ്രശ്‌നങ്ങള്‍, ഗ്യാസ്‌ട്രൈക്ക് പ്രശ്‌നങ്ങളോ ഇല്ലാത്തവര്‍ പാല്‍ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല'' എന്നാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റ് ഡോ. രൂപാലി ദത്ത പറയുന്നത്.

വെറും വയറ്റില്‍ നന്നല്ല

രാവിലെ വെറുവയറ്റില്‍ പാല്‍ കുടിക്കുന്നത്തിനെ ശുപാര്‍ശ ചെയ്യുന്നില്ലെന്ന് മറ്റൊരു പ്രമുഖ ന്യൂട്രീഷ്യനായ ശില്‍പ അരോറയുടെ അഭിപ്രായപ്പെടുന്നു. പാലിന് പകരം, നാരങ്ങാവെള്ളമോ, ആപ്പിള്‍ ജ്യൂസോ കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് ശില്‍പ പറയുന്നത്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കി കൂടുതല്‍ ഉന്‍മേഷവും ഊര്‍ജ്ജവും നല്‍കാന്‍ ഈ പാനീയങ്ങള്‍ക്ക് സാധിക്കുമെന്നാണ് ശില്‍പയുടെ അഭിപ്രായം. അതുകഴിഞ്ഞ ഒരു മണിക്കൂറിന് ശേഷം പാല്‍ കുടിക്കുന്നതാണ് നല്ലതെന്നും ശില്‍പ പറയുന്നു.

ആയുര്‍വേദം പറയുന്നതിങ്ങനെ

എല്ലാവരും വെരുവയറ്റില്‍ പാല്‍ ഉപയോഗിക്കരുതെന്നാണ് ആയുര്‍വേദം പറയുന്നത്. ഒരോരുത്തരുടെ ശാരീരിക ഘടനയെ ആശ്രയിച്ചാണ് ഇത് പറയാന്‍ കഴിയുക. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വെറും വയറ്റില്‍ പാല്‍ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നന്നെന്ന് ആയുര്‍വേദം പറയുന്നു. ഭക്ഷണം അലര്‍ജി ഉണ്ടാക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.