പ്ലാസ്റ്റിക്ക് ബോട്ടില്‍ വില്ലന്‍ തന്നെ; വീണ്ടും ഉപയോഗിക്കുന്ന ബോട്ടിലില്‍ ടോയിലറ്റ് സീറ്റിലുള്ളതിലും കൂടുതല്‍ ബാക്ടീരിയയെന്ന് പഠനം  

June 28, 2017, 10:58 am
പ്ലാസ്റ്റിക്ക് ബോട്ടില്‍ വില്ലന്‍ തന്നെ; വീണ്ടും ഉപയോഗിക്കുന്ന ബോട്ടിലില്‍ ടോയിലറ്റ് സീറ്റിലുള്ളതിലും കൂടുതല്‍ ബാക്ടീരിയയെന്ന് പഠനം  
Your Health

ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ വീണ്ടും ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഈ പഠന ഫലം നിശ്ചയമായും നിങ്ങളെ ഭയപ്പെടുത്തും. ഡിസ്പോസിബിള്‍ പ്ലാസ്റ്റിക്ക് കുപ്പികളില്‍ ബാക്ടറ്റീരിയ കോളനികെട്ടി താമസിക്കുമെന്നാണ് ട്രെഡ് മില്‍ റിവ്യൂസ് നടത്തിയ പഠനം പറയുന്നത്. ടോയിലറ്റ് സീറ്റിലുള്ളതിലും കൂടുതല്‍ ബാക്ടീരിയകള്‍ ഇത്തരം പ്ലാസ്റ്റിക്ക് കുപ്പികളില്‍ ഉണ്ടായിരിക്കുമെന്നും പഠനം പറയുന്നു.

ഒരു കായിക താരം പുനരുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പി പഠന വിധേയമാക്കിയാണ് ട്രെഡ്മില്‍ ലാബ് പ്ലാസ്റ്റിക്ക് കുപ്പികള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നത്തെക്കുറിച്ച് പഠനം നടത്തിയത്. പഠനത്തില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ 9 ലക്ഷത്തില്‍ കൂടുതല്‍ ബാക്ടറ്റീരിയ കുപ്പിയില്‍ കൂടുകെട്ടി എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

പ്ലാസ്റ്റിക്ക് ബോട്ടിലുകളില്‍ കോളനിയുണ്ടാക്കുന്ന ബാക്ടീരിയകളില്‍ അറുപത് ശതമാനവും അസുഖം ഉണ്ടാക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ വീണ്ടും ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കും.

ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ ഒരു കാരണവശാലും പുനരുപയോഗിക്കരുതെന്നാണ് ട്രെഡ്മില്ല് പഠനം മുന്നോട്ടുവെക്കുന്ന പ്രദാന നിര്‍ദേശം. പ്ലാസ്റ്റിക്ക് കുപ്പികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ബിസ്‌ഫെനോള്‍ സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്‌നങ്ങളും, പിസിഒഎസ്, സ്തനാര്‍ബുദം തുടങ്ങിയ അസുഖങ്ങള്‍ക്ക് പ്ലാസ്റ്റിക്ക് ബോട്ടില്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന കെമിക്കല്‍ കാരണമാകുമെന്ന് ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മാരിലിന്‍ ഗ്ലെന്‍വെയില്‍ പറയുന്നു.