മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

July 1, 2017, 11:44 am
 മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Your Health
Your Health
 മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഡോക്ടേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പുരസ്‌കാരം പ്രഖ്യാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ടി.കെ. ജയകുമാര്‍, സ്വകാര്യ മേഖലയില്‍നിന്ന് കോഴിക്കോട് മലബാര്‍ ആസ്പത്രിയിലെ ഡോ. പി.എ. ലളിത എന്നിവര്‍ക്ക് പ്രത്യേകപുരസ്‌കാരത്തിന് അര്‍ഹരായി. പുരസ്‌കാരം ദാനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ നിര്‍വഹിച്ചു

ആരോഗ്യവകുപ്പില്‍ പാലക്കാട് ജില്ലാ ആസ്പത്രിയിലെ ഫൊറന്‍സിക് മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി.ബി. ഗുജ്റാള്‍, മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പീഡിയാട്രിക് ന്യൂറോളജി പ്രൊഫ. ഡോ. പി.എ. മുഹമദ് കുഞ്ഞ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ ചേര്‍ത്തല ഇ.എസ്.ഐ. ഡിസ്പെന്‍സറിയിലെ ഡോ. സി.ടി. അഗസ്റ്റിന്‍ എന്നിവര്‍ക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍.

സ്വകാര്യ ആസ്പത്രിമേഖലയില്‍ കോഴിക്കോട് കെ.എം.സി.ടി.യിലെ സൈക്യാട്രിവിഭാഗം പ്രൊഫസര്‍ ഡോ. പി.എന്‍. സുരേഷ് കുമാറിനെയും പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. ഡോക്ടേഴ്സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം വി.ജെ.ടി.ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്കാര ദാനം നിര്‍വഹിക്കും.