വിഷാദത്തെ ഒരു പടി അകലെ നിര്‍ത്താന്‍ ഭക്ഷണത്തിലൂടെയും സാധിക്കും; മനസ് കൈവിട്ട് പോകാതിരിക്കാന്‍ ഇവ ശീലമാക്കണം 

April 5, 2017, 5:25 pm
വിഷാദത്തെ ഒരു പടി അകലെ നിര്‍ത്താന്‍ ഭക്ഷണത്തിലൂടെയും സാധിക്കും; മനസ് കൈവിട്ട് പോകാതിരിക്കാന്‍ ഇവ ശീലമാക്കണം 
Your Health
Your Health
വിഷാദത്തെ ഒരു പടി അകലെ നിര്‍ത്താന്‍ ഭക്ഷണത്തിലൂടെയും സാധിക്കും; മനസ് കൈവിട്ട് പോകാതിരിക്കാന്‍ ഇവ ശീലമാക്കണം 

വിഷാദത്തെ ഒരു പടി അകലെ നിര്‍ത്താന്‍ ഭക്ഷണത്തിലൂടെയും സാധിക്കും; മനസ് കൈവിട്ട് പോകാതിരിക്കാന്‍ ഇവ ശീലമാക്കണം 

തലച്ചോറിലെ നാഡീപ്രേഷണ വ്യവസ്തയിലുണ്ടാകുന്ന ക്രമക്കേടുകള്‍ ശാരീരിക മാനസിക തലങ്ങളിലെ പലതരം അസ്വാസ്ത്യങ്ങളായി പരിണമിക്കും. അവയുടെ ആകെത്തുകയാണ് ഡിപ്രഷന്‍ അഥവാ വിഷാദരോഗം. ഇതിന് ചികിത്സയുണ്ട്, ഈ ചികിത്സയുടെ ഗണത്തില്‍ ചില ഭക്ഷണങ്ങളും പെടും. ചിലതരം ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഡിപ്രഷന്‍ ചെറുക്കാന്‍ സഹായിക്കുമെന്നര്‍ത്ഥം. ഡിപ്രഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം...

1. വാഴപ്പഴം

ജീവിതത്തില്‍ നിന്ന് വിഷാദരോഗത്തെ മാറ്റി നിര്‍ത്താന്‍ പറ്റിയ വാഴപ്പഴം ഏറെ ഗുണം ചെയ്യുന്നു. ആരോഗ്യത്തിന് ഏറെ ഉത്തമമായ വാഴപ്പഴത്തിലെ കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിന്‍ ബി 6 എന്നീ ഘടകങ്ങള്‍ മാനസികാസ്ഥയോട് പോരാടാന്‍ സഹായിക്കുന്നു. വാഴപ്പഴം കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു, കോശങ്ങള്‍ വികസനത്തില്‍ സഹായിക്കുന്നു, നാഡീവ്യൂഹത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്നു ഒപ്പം ദേഷ്യം, ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.

2. തൈര്

തെര് ആരോഗ്യദായകമാണെന്ന് അറിയാത്തവരില്ല. എന്നാല്‍ ഇത് സ്‌ട്രെസ് ലെവല്‍ കുറയ്ക്കാനും സഹായിക്കുമെന്ന് അറിയുന്നവര്‍ നന്നേ കുറവാണ്. തലച്ചോറിലെ സെറോണില്‍ ഹോര്‍മോണിന്റെ അളവ് കൂട്ടാന്‍ കഴിയുന്ന ടൈറോസിന്‍ പാല്‍ വിഭവങ്ങളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതു കൊണ്ട് തൈര് പോലുള്ള പാലുല്‍പന്നങ്ങള്‍ സന്തോഷവും സമാധാനവും ഉണ്ടാകാന്‍ സഹായിക്കും.

3. ഫൈബര്‍ അടങ്ങിയ പ്രഭാത ഭക്ഷണം

കാര്‍ബോഹൈഡ്രേറ്റുകള്‍ വണ്ണം കൂട്ടുമെന്നു പറഞ്ഞ് പാടെ ഒഴിവാക്കിക്കളയുന്നവരുണ്ട്. ഇതൊരു നല്ല പ്രവണതയല്ല. കാരണം സെറോട്ടിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിന് കാര്‍ബോഹൈഡ്രേറ്റുകള്‍ അത്യാവശ്യമാണ്. അനാരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കാം. എന്നാല്‍ പയര്‍ വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ആരോഗ്യദായകമായ കാര്‍ബോഹൈഡ്രേറ്റുകളാണ്. കാര്‍ബോ സമ്പന്നമായ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ബി ആരോഗ്യകരമായ നാഡീവ്യൂഹത്തിനും സഹായിക്കുന്നു.

4. ഡാര്‍ക് ചോക്ലേറ്റ്

ഡിപ്രഷന്‍ തടയാന്‍ ഡാര്‍ക്ക് ചോക്ലേറ്റും ഏറെ നല്ലതാണ്. സ്‌ട്രെസ് ഹോര്‍മോണിന്റെ പ്രവര്‍ത്തനം കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിന് കഴിവുണ്ട്. ഡാര്‍ക് ചോക്ലേറ്റിലെ കൊക്കോ ആണ് ഇതിന് സഹായിക്കുന്നത്. ഇതില്‍ ആന്റി ഡിപ്രസന്റുകള്‍ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന വൈറ്റമിന്‍ ബിയും ഡാര്‍ക് ചോക്ലേറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

5. ബീന്‍സ്

മഗ്‌നീഷ്യത്തിന്റെ കുറവ് തലച്ചോറില്‍ പ്രശ്നങ്ങളുണ്ടാക്കും. ഇത് ഡിപ്രഷന്‍ വഴി വയ്ക്കുകയും ചെയ്യും. ബദാമിനു പുറമെ കറുത്ത ബീന്‍സ്, ചീര, ഉരുളക്കിഴങ്ങ് എന്നിവയിലും മഗ്‌നീഷ്യം ധാരാളമുണ്ട്.

6. കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങളും ഡിപ്രഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

7. മുട്ട

ഫിറ്റ്‌നസ്, പ്രോട്ടീന്‍, വിറ്റാമിന്‍ ബി, സിങ്ക് എന്നിവയാല്‍ സമ്പന്നമായ മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.