നിത്യവും നെയ്യ് കഴിക്കുന്നത് ശരീരത്തിന് നല്ലതോ ചീത്തയോ? ഇന്ത്യയിലെ ഏറ്റവും തെറ്റിദ്ധരിക്കുന്ന ഭക്ഷണത്തെ കുറിച്ചുള്ള യാഥാര്‍ത്ഥ്യം 

April 17, 2017, 6:15 pm
നിത്യവും നെയ്യ് കഴിക്കുന്നത് ശരീരത്തിന് നല്ലതോ ചീത്തയോ? ഇന്ത്യയിലെ ഏറ്റവും തെറ്റിദ്ധരിക്കുന്ന ഭക്ഷണത്തെ കുറിച്ചുള്ള യാഥാര്‍ത്ഥ്യം 
Your Health
Your Health
നിത്യവും നെയ്യ് കഴിക്കുന്നത് ശരീരത്തിന് നല്ലതോ ചീത്തയോ? ഇന്ത്യയിലെ ഏറ്റവും തെറ്റിദ്ധരിക്കുന്ന ഭക്ഷണത്തെ കുറിച്ചുള്ള യാഥാര്‍ത്ഥ്യം 

നിത്യവും നെയ്യ് കഴിക്കുന്നത് ശരീരത്തിന് നല്ലതോ ചീത്തയോ? ഇന്ത്യയിലെ ഏറ്റവും തെറ്റിദ്ധരിക്കുന്ന ഭക്ഷണത്തെ കുറിച്ചുള്ള യാഥാര്‍ത്ഥ്യം 

നൂറ്റാണ്ടുകളായി ആയുര്‍വ്വേദ മരുന്നുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച നെയ്യ് ഇന്ത്യയിലെ ഏറ്റവും തെറ്റിദ്ധരിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്ന് കൂടിയാണ്. കൊളസ്ട്രോള്‍ പേടിയെന്നും വേണ്ട, നെയ്യ് ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഭക്ഷണമാണ്. അധികമാകരുതെന്ന് മാത്രം. ഒമേഗ 3 ഫാറ്റി ആസിഡ് നിറഞ്ഞ നെയ്യ് കൊളസ്ട്രോള്‍ ലെവല്‍ കുറക്കാന്‍ സഹായിക്കും. ചുമ, പനി, ശീരീരികമായ അസ്വസ്ഥതകള്‍, ചര്‍മ്മ രോഗങ്ങള്‍, മുഖക്കുരു തുടങ്ങിയവയ്ക്ക്് കാലങ്ങളായുള്ള പരിഹാരമാണ് നെയ്യ്. തൊണ്ടവേദനക്ക് നെയ്യില്‍ വറുത്ത ഉള്ളി കഴിച്ചാല്‍ മതി. ഇന്ത്യയുടെ സൂപ്പര്‍ ഫുഡായി അറിയപ്പെടുന്ന ച്യവനപ്രാശത്തിലേയും പ്രധാന ചേരുവ നെയ്യാണ്. ഇന്ത്യയുടെ മെഡിക്കല്‍ റിസര്‍ച്ച് മാസികയും നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും പറയുന്നത് ക്യാന്‍സറിന് കാരണമാകുന്ന കോശങ്ങളെ ഇല്ലാതാക്കുന്നതിനുള്ള എന്‍സൈമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നെയ്യ്ക്ക് കഴിയുമെന്നാണ്. നെയ്യുടെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം..

1. ചര്‍മ്മ സംരക്ഷണത്തിന്

ചര്‍മ്മ സംരക്ഷണത്തിന് ഏറെ സഹായകരമായ ഒന്നാണ് നെയ്യ്. മുഖ ചര്‍മ്മത്തിന്റെ മൃദുത്വം നിലനിര്‍ത്തുന്നതോടൊപ്പം വരണ്ട ചര്‍മ്മം ഇല്ലാതാക്കുന്നു. ചര്‍മ്മം മൃദുലമാക്കുന്നതോടൊപ്പം മുഖക്കുരു പ്രശ്നങ്ങള്‍ ശൈത്യകാലത്ത് ഇല്ലാതാക്കാനും നെയ്യ് ഉപയോഗം കൊണ്ട് സാധിക്കും

2. ബുദ്ധിക്ക് അത്യുത്തമം

പോഷക സമ്പുഷ്ടമായ നെയ്യ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിന് സഹായിക്കുന്നു. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ നെയ്യ്ക്കുള്ള കഴിവും പ്രത്യേകം പറയപ്പെടേണ്ടതാണ്.

3. സംയുക്ത ആരോഗ്യത്തിനും നെയ്യ് ഉത്തമമാണ്

4. പ്രതിരോധശേഷി

വിറ്റാമിനുകളും മിനറല്‍സും വലിച്ചെടുക്കുന്ന നെയ്യുടെ രീതി പ്രതിരോധശേഷി വര്‍ധിപ്പിക്കും.

5. ശരീരത്തിലെ സന്ധികളുടെ പ്രവര്‍ത്തനം വളരെ എളുപ്പമാക്കുന്നു.

6. കണ്ണിന്റെ ആരോഗ്യം

നെയ്യിലെ വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. കണ്ണിലെ സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കുകയും ഗ്ലൈക്കോമ രോഗികളില്‍ നല്ല മാറ്റമുണ്ടാക്കുകയും ചെയ്യുന്നു.

7. ശരീരത്തിലെ വിഷാംശം പുറം തള്ളാന്‍

8. പൊള്ളലേറ്റാല്‍

പൊള്ളലിന് പ്രകൃതിദത്ത പരിഹാരങ്ങളില്‍ ഒന്നാണ് നെയ്യ്. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ നീര്‍വീക്കത്തിനും ഫലപ്രഥമത്രേ നെയ്യ്.

9. മലബന്ധം

മലബന്ധം അനുഭവിക്കുന്നവര്‍ത്ത് ഒരു ഉത്തമ പരിഹാരമാണ് നെയ്യ്. ഗര്‍ഭിണികള്‍ക്കോടേ ഒരു ഗ്ലാസ് പാലില്‍ സ്പൂണ്‍ നെയ്യിട്ട് കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. മലബന്ധം ശമിപ്പിക്കുന്നതു കൂടാതെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും നെയ്യ് ഉത്തമമാണ്.

10. വിറ്റാമിനുകളാല്‍ സമൃദ്ധം

നെയ്യ് കഴിക്കേണ്ട ഏറ്റവും നല്ല സീസണാണ് ശൈത്യകാലം. നെയ്യില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവ ശരീരത്തിലെ കൊഴുപ്പ് അലിയിക്കുന്നതിന് സഹായിക്കുന്നു. മസിലുകളെ ആരോഗ്യമുള്ളതാക്കി മാറ്റുന്നു, ശരീരത്തിലെ മോശം വസ്തുക്കളെ പുറംതള്ളുന്നു, ചര്‍മ്മം വരണ്ടുണങ്ങാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒപ്പം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ഹൃദയം, തലച്ചോറ്, അസ്ഥി എന്നിവയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു.