ഈ ബ്ലഡ് ഗ്രൂപ്പുകാര്‍ ‘ഹാര്‍ട്ടിനെ’ സൂക്ഷിക്കുക; പണിമുടക്കാനുള്ള സാധ്യത രക്ത ഗ്രൂപ്പിലറിയാം! 

June 24, 2017, 5:16 pm
ഈ ബ്ലഡ് ഗ്രൂപ്പുകാര്‍ ‘ഹാര്‍ട്ടിനെ’ സൂക്ഷിക്കുക; പണിമുടക്കാനുള്ള സാധ്യത രക്ത ഗ്രൂപ്പിലറിയാം! 
Your Health
Your Health
ഈ ബ്ലഡ് ഗ്രൂപ്പുകാര്‍ ‘ഹാര്‍ട്ടിനെ’ സൂക്ഷിക്കുക; പണിമുടക്കാനുള്ള സാധ്യത രക്ത ഗ്രൂപ്പിലറിയാം! 

ഈ ബ്ലഡ് ഗ്രൂപ്പുകാര്‍ ‘ഹാര്‍ട്ടിനെ’ സൂക്ഷിക്കുക; പണിമുടക്കാനുള്ള സാധ്യത രക്ത ഗ്രൂപ്പിലറിയാം! 

ഇന്ത്യന്‍ ജനസംഖ്യയുടെ 52 ശതമാനം ആളുകളാണ് ഹൃദ്രോഗം 'നെഞ്ചേറ്റുന്നതെന്നാണ്' കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. കണക്കുകളനുസരിച്ച്, രാജ്യത്ത് ഓരോ 33 സെക്കന്റിലും ഹൃദയാഘാതം മൂലം ഒരാള്‍ മരിക്കുന്നുണ്ടെന്നാണ്. വര്‍ഷത്തില്‍ രണ്ട ദശലക്ഷം പേരാണ് നിശബ്ദ ഹൃദയാഘാതം ഏറ്റുവാങ്ങുന്നത്. അനാരോഗ്യകരമായ ഭക്ഷണശീലം, തെറ്റായ ജീവിതശൈലി, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, അമിത കൊഴുപ്പ്, അന്തരീക്ഷ മലിനീകരണം എന്നിവയൊക്കെ ഹൃദ്രോഗ സാധ്യത ക്രമാതീതമായി വര്‍ദ്ധിപ്പിക്കാനിടയാകുന്നു. ഇവയ്‌ക്കെല്ലാം പുറമെ രക്തഗ്രൂപ്പും ഹൃദ്രോഗസാധ്യതയില്‍ ഏറ്റക്കുറച്ചിലുകളുടാക്കുവെന്നതാണ് ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നത്. ഒരാളുടെ രക്തഗ്രൂപ്പ് ഹൃദ്രോഗസാധ്യത മുന്‍കൂട്ടി അറിയാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നു.

ഒ ഗ്രൂപ്പ് രക്തമുള്ളവരെ അപേക്ഷിച്ച് മറ്റ് രക്തഗ്രൂപ്പുക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കുമെന്നാണ് നെതര്‍ലന്‍ഡ്സില്‍ നടത്തിയ പഠനം പറയുന്നത്. ഹോളണ്ടിലെ ഗ്രോണിങ്കന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. ഒ ഗ്രൂപ്പ് രക്തം എളുപ്പം കട്ട പിടിക്കാത്തതാണു കാരണം. ഒ ഗ്രൂപ്പുകാരെ അപേക്ഷിച്ച് എ, ബി, എ ബി രക്തഗ്രൂപ്പ് ഉള്ളവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത ഒമ്പത് ശതമാനം കൂടുതലായിരിക്കും. ഒ ഒഴികെയുള്ള ഗ്രൂപ്പുകാരില്‍ ഹൃദ്രോഗസാധ്യത കൂടാന്‍ കാരണം രക്തത്തിലെ ഘടകങ്ങളിലുള്ള വ്യതിയാനമാണെന്ന് പഠനം പറയുന്നു.

Also Read: ഹൃദയാഘാതത്തിന് ഒരു മാസം മുമ്പ് തന്നെ ശരീരം ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും; ഈ ആറ് സൂചനകള്‍ അവഗണിക്കാതിരിക്കുക

കാരണം, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന തരം പ്രോട്ടീനുകള്‍ ഒ ഒഴികെയുള്ള ഗ്രൂപ്പുകാരില്‍ കൂടുതലായിരിക്കും. പ്രോട്ടീന്‍ സാന്നിധ്യമുള്ള മറ്റു രക്തഗ്രൂപ്പുകാരില്‍ ഒമ്പതു ശതമാനം കൂടുതലാണ് ഹൃദ്രോഗസാധ്യത കണ്ടെത്തിയിരിക്കുന്നത്. വൊണ്‍ വില്‍ബ്രാന്‍ഡ് ഘടകമെന്നാണ് ഇത് അറിയപ്പെടുന്നത്. എ ഗ്രൂപ്പ് രക്തത്തില്‍ കൊഴുപ്പിന്റെ അളവ് ഉയര്‍ന്ന നിലയിലായതിനാല്‍ ഈ ഗ്രൂപ്പുകാരില്‍ ഹൃദ്രോഗ സാധ്യത വളരെ കൂടും. ഒ ഗ്രൂപ്പ് രക്തത്തില്‍ ഇതിനാവശ്യമായ പ്രോട്ടീനിന്റെ അളവ് കുറവാണെന്നത് കൂടാതെ ഇത്തരക്കാരില്‍ ഗേല്‍ക്റ്റിന്‍-3, ചീത്ത കൊളസ്ട്രോള്‍ എന്നിവ കൂടുതലായിരിക്കുമെന്നും പഠനത്തില്‍ വ്യക്തമായി. ഇവയുടെ അമിതസാന്നിധ്യവും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏഴുലക്ഷത്തില്‍ അധികം പേരെയാണ് പഠനവിധേയമാക്കിയത്. പഠനറിപ്പോര്‍ട്ട് യൂറോപ്യന്‍ സൊസൈറ്റീസ് ഓഫ് കാര്‍ഡിയോളജി സമ്മേളനത്തില്‍ അവതരിപ്പിച്ചു.

‘’ഒ ഇതര രക്തഗ്രൂപ്പുകാരില്‍ ഹൃദയത്തെയും രക്തധമനികളെയും സംബന്ധിക്കുന്ന അസുഖ സാധ്യതാ ഘടകങ്ങള്‍ ഒമ്പതു ശതമാനം കൂടുതലാണ്. ഇത് പെട്ടെന്നുള്ള ഹൃദയതടസം പോലുള്ള ഗുരുതരമായ രോഗാവസ്ഥയിലേക്കു നയിക്കും. ഹൃദ്രോഗ നിര്‍ണയത്തില്‍ കൊഴുപ്പ്, പ്രായം, ലിംഗം എന്നീ ഘടങ്ങള്‍ക്കൊപ്പം രക്തഗ്രൂപ്പും ഇനി മുതല്‍ പരിഗണിക്കണം’’ ഗവേഷണ സംഘം നേതാവും നെതര്‍ലന്‍ഡ്സ് ഗ്രോണിന്‍ഗ്‌നന്‍ സര്‍വ്വകലാശാല മെഡിക്കല്‍ സെന്റര്‍ വിദ്യാര്‍ത്ഥിയുമായ ടെസ്സ കോലെ കുറിക്കുന്നു.

1.3 മില്യണ്‍ ആളുകള്‍ അടങ്ങിയ ഗവേഷണസംഘത്തില്‍ 519,743 ഒ രക്തഗ്രൂപ്പിലുള്ളവരും 7,71,113 ആളുകള്‍ മറ്റ് രക്തഗ്രൂപ്പിലുള്ളവരുമായിരുന്നു. ഒ രക്തഗ്രൂപ്പില്‍ ഒഴികെയുള്ളവര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ 1.5% ഉള്ളപ്പോള്‍ ഒ രകത്ഗ്രൂപ്പുകാര്‍ക്ക് 1.4 % മാണ്. വിവിധ ഹൃദ്രോഗങ്ങളെപ്പറ്റി പഠിച്ച ശേഷം തയാറാക്കിയ റിപ്പോര്‍ട്ട് ഹൃദ്രോഗം സംബന്ധിച്ച 2017-ലെ നാലാമത് ലോക കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു.