വീട് വൃത്തിയാക്കാനും ചെറുനാരങ്ങ’ബെസ്റ്റാ’... ചെറുനാരങ്ങ കൊണ്ടുള്ള 10 വീട്ടുപയോഗങ്ങള്‍

July 20, 2016, 5:54 pm


വീട് വൃത്തിയാക്കാനും ചെറുനാരങ്ങ’ബെസ്റ്റാ’... ചെറുനാരങ്ങ കൊണ്ടുള്ള 10 വീട്ടുപയോഗങ്ങള്‍
YOUR HOME
YOUR HOME


വീട് വൃത്തിയാക്കാനും ചെറുനാരങ്ങ’ബെസ്റ്റാ’... ചെറുനാരങ്ങ കൊണ്ടുള്ള 10 വീട്ടുപയോഗങ്ങള്‍

വീട് വൃത്തിയാക്കാനും ചെറുനാരങ്ങ’ബെസ്റ്റാ’... ചെറുനാരങ്ങ കൊണ്ടുള്ള 10 വീട്ടുപയോഗങ്ങള്‍

ചെറുനാരങ്ങ നിങ്ങള്‍ എന്തിനൊക്കെ ഉപയോഗിക്കും? കഴിക്കാനുള്ള രൂപത്തില്‍ അല്ലേ. ആരോഗ്യം, സൗന്ദര്യം എന്നവയ്ക്കും ഇത് ഉപയോഗിക്കുന്നവരും കുറവല്ല. എങ്കില്‍ ചെറുനാരങ്ങ കൊണ്ട് മറ്റു ചില ഉപയോഗങ്ങള്‍ കൂടിയുണ്ട്.

1. കീടങ്ങളുടെ ശല്യം ഒഴിവാക്കാന്‍

നാരങ്ങനീര് ഒരു മികച്ച അണുനാശിനിയാണ്. അടുക്കളയിലും വീട്ടില്‍ കൃമികീടങ്ങളുടെ ശല്യമുണ്ടെങ്കില്‍ ജനല്‍ പോളകളിലും വാതിലിനു സമീപവുമെല്ലാം ചെറുനാരങ്ങ കഷണങ്ങളാക്കി മുറിച്ചു വെക്കുക.

2. ദുര്‍ഗന്ധം അകറ്റാന്‍

നാരങ്ങായുടെ തൊലി ഫ്രിഡ്ജിന്റെ സൂക്ഷിക്കുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. ഫ്രിഡ്ജില്‍ എല്ലായ്‌പ്പോഴും ഒരു പൊളി ചെറുനാരങ്ങ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. നല്ല ഗന്ധവും ലഭിക്കും.

3. നിറം നിലനിര്‍ത്താന്‍

വെള്ള നിറത്തിലുള്ള പച്ചക്കറികള്‍ പാകം ചെയ്താല്‍ അതേ നിറം ലഭിക്കണമെങ്കില്‍ പാകം ചെയ്യുന്നതിനു സമയത്ത് അതില്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് പുരട്ടുക.

4. കറ കളയാന്‍

കുക്കറിലും ചായയുണ്ടാക്കുന്ന പാത്രത്തിലുമൊക്കെയുള്ള കറകള്‍ ഇല്ലാതാക്കാന്‍ അവയില്‍ വെള്ളം നിറച്ചശേഷം നാരങ്ങാ കഷണങ്ങളിട്ട് തിളപ്പിക്കുക. വെള്ളം തണുത്തശേഷം സാധാരണ കഴുകും പോലെ കഴുകാം. നിങ്ങളുടെ പാത്രങ്ങള്‍ തിളങ്ങുന്നതു കാണാം.

5. വസ്ത്രങ്ങളിലെ കറയ്ക്ക്

കറ കളയാന്‍ ചെറുനാരങ്ങ നല്ലതാണ്. കറയുള്ള ഭാഗത്ത് ചെറുനാരങ്ങ കൊണ്ട് ഉരസിയ ശേഷം കുറേസമയം വസ്ത്രം അങ്ങനെ തന്നെ വയ്ക്കുക. അതിനുശേഷം അലക്കാം. കറ അപ്രത്യക്ഷമായിരിക്കും.

6 ചെമ്പു പാത്രങ്ങള്‍ വൃത്തിയാക്കാന്‍

ചെമ്പു പാത്രങ്ങളും പിച്ചളയും വൃത്തിയാകുന്നതിനു ചെറുനാരങ്ങ വളരെ സഹായകരമാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് ചെമ്പു പാത്രങ്ങളും ഓട്ടുപാത്രങ്ങളും കഴുകുക. അവ വെട്ടിത്തിളങ്ങും.

7. അണുവിമുക്തമാക്കാനും

പഴങ്ങളും പച്ചക്കറികളും നാരങ്ങാ നീര് ചേര്‍ത്ത വെള്ളത്തില്‍ കഴുകുന്നത് വളരെ നല്ലതാണ്. ഭക്ഷണവസ്തുകളിലെ ബാക്ടിരിയകളെ നശിപ്പിക്കാന്‍ നീരങ്ങ നീര്‍ വളരെ നല്ലതാണ്.

8. ഷൂ പോളിഷിങ്ങിന് പകരം

പെട്ടെന്നൊരു ദിവസം ഷൂ പോളിഷ് തീര്‍ന്നു പോയാല്‍ പരഭ്രമിക്കേണ്ട. അതിനും ചെറുനാരങ്ങ പകരക്കാരമാക്കും. അതിലെ സ്ട്രസ് ഘടകം ഷൂസിലെ വിയര്‍പ്പും അഴുക്കും മാറ്റി ഷൂവിനെ പോളിഷ് ചെയ്തതു പോലെ തിളക്കമുള്ളതാക്കും.

9. കട്ടിങ് ബോര്‍ഡ്

കട്ടിങ് ബോര്‍ഡ് ഉപയോഗിച്ചശേഷം കഴുകുന്നതിനു മുമ്പ് അത് ചെറുനാരങ്ങ കൊണ്ട് ഉരസുക. അതിനുശേഷം കഴുകിയാല്‍ നന്നായി വൃത്തിയാകും.

10. മരത്തടികള്‍ വൃത്തിയാക്കാന്‍

വീട്ടിലെ മരങ്ങള്‍കൊണ്ടുള്ള ഗൃഹോപകരങ്ങള്‍ വൃത്തിയാക്കുക വളരെ ശ്രദ്ധ ആവള്യമുള്ള ജോലിയാണ്. അതിനു വേണ്ടി നിര്‍മിക്കപെട്ടിട്ടുള്ള എല്ലാ വുഡ് പോളിഷിനുള്ളിലും അടങ്ങിയിട്ടുള്ള ഡി - ലിനോനേന്‍ എന്ന ഘടകം നാരങ്ങയില്‍ നിന്നും വേര്‍ത്തിരിച്ചെടുക്കുന്നതാണ്. മരത്തിലെ കറകള്‍ നാരങ്ങ നീര്‍ ഉപയോഗിച്ച് അകറ്റാം.