നഖങ്ങളുടെ സൗന്ദര്യത്തില്‍ ഒതുങ്ങിനില്‍ക്കാത്ത വിദ്യകള്‍; നെയില്‍ പോളിഷിന്റെ ചില വ്യത്യസ്ഥ ഉപയോഗങ്ങള്‍ 

August 3, 2016, 5:56 pm
നഖങ്ങളുടെ സൗന്ദര്യത്തില്‍ ഒതുങ്ങിനില്‍ക്കാത്ത വിദ്യകള്‍;   നെയില്‍ പോളിഷിന്റെ ചില വ്യത്യസ്ഥ ഉപയോഗങ്ങള്‍ 
YOUR HOME

സാധാരണ നഖങ്ങള്‍ക്ക് ഭംഗി കൂട്ടാനാണ് നെയില്‍ പോളിഷ് ഉപയോഗിക്കുന്നത്. എന്നാല്‍, മറ്റ് പല ആവശ്യങ്ങള്‍ക്കും നെയില്‍ പോളിഷ് എളുപ്പം ഉപയോഗപ്പെടുത്താം. ചില വ്യത്യസ്ഥമായ ഉപയോഗങ്ങളിതാ..

1. ആഭരണങ്ങള്‍ സംരക്ഷിക്കാം

നിങ്ങളുടെ പുതിയ ആഭരണങ്ങളില്‍ നെയില്‍ പോളിഷ് പുരട്ടുന്നത് അവയില്‍ ക്ലാവ് പിടിക്കാതിരിക്കാന്‍ സഹായിക്കും. എന്നാല്‍, ക്ലാവ് പിടിച്ച ആഭരണങ്ങളില്‍ ഈ വിദ്യ പ്രയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

2. ഷൂവിനെ ആകര്‍ഷകമാക്കാം :

പഴയ ഷൂവിന് ആകര്‍ഷകത്വം നല്കാന്‍ അതിന്റെ അടിഭാഗത്തിന് നെയില്‍ പോളിഷ് ഉപയോഗിച്ച് നിറം നല്‍കാം. ആകര്‍ഷകമായ നിറങ്ങള്‍ ഷൂവിന് പുതുഭംഗി നല്‍കും. കൂടതല്‍ ആകര്‍ഷകമാക്കാന്‍ വേണമെങ്കില്‍ പല നിറമുള്ള നെയില്‍ പോളിഷ് ഉപയോഗിക്കാം.

3. എല്ലാത്തിനും നിറം പകരാം:

മുടിയിലിടുന്ന ബാന്‍ഡ്, മോതിരം, വളകള്‍ എന്നിവയില്‍ നെയില്‍ പോളിഷ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നിറം നല്‍കി മനോഹരമാക്കാം. ഏറെ പണം ചിലവാക്കുന്നതിലും എളുപ്പത്തില്‍ സ്വന്തമായി തന്നെ വൈവിധ്യങ്ങള്‍ നിറഞ്ഞ സാധാനങ്ങള്‍ ഉണ്ടാക്കി എടുക്കാം.

4. താക്കോലുകള്‍ അടയാളപ്പെടുത്താം:

ഒന്നിലധികം താക്കോലുകള്‍ ദിവസവും കൈകാര്യം ചെയ്യുന്നവരാവും പലരും. വീടിന്റെയും, അലമാരയുടയുമെല്ലാം താക്കോലുകള്‍ വേര്‍തിരിച്ച് എടുക്കാന്‍ പലപ്പോഴും ബുദ്ധമുട്ടേണ്ടി വരാറുണ്ടോ? എങ്കില്‍ ഒരു എളുപ്പവഴിയുണ്ട്. നെയില്‍ പോളിഷ് ഉപയോഗിച്ച് അടയാളപ്പെടുത്തി നോക്കൂ. ഓരോ താക്കോലിനും വ്യത്യസ്ഥമായ കളര്‍ ഉപയോഗിച്ചാല്‍ കാര്യം എളുപ്പമായി

5. കവര്‍ ഒട്ടിക്കാം:

കവര്‍ ഒട്ടിക്കാനായി പശ നോക്കിയിട്ട് കാണുന്നില്ലേ? നെയില്‍ പോളിഷ് പശക്ക് പകരം ഉപയോഗിക്കാം.

6. ബട്ടണ്‍ സംരക്ഷണം:

അവിചാരിതമായി ബ്ലൗസിന്റെയോ മറ്റ് ബട്ടണ്‍ നഷ്ടപ്പെടുന്നത് ഏറെ പ്രയാസമുണ്ടാക്കും. ഇത് പരിഹരിക്കാന്‍ നെയില്‍ പോളിഷ് ഉപയോഗിച്ച് അവ ഉറപ്പിച്ച് വെയ്ക്കാം