രുചിക്ക് വേണ്ടി മാത്രമല്ല ഉപ്പ്; നിത്യ ജീവിതത്തിലെ ചില പ്രശ്‌നപരിഹാരങ്ങള്‍ക്ക് ഒന്നാന്തരമാണ് ഉപ്പ്; അധികമറിയപ്പെടാത്ത ഉപ്പ് കാര്യങ്ങള്‍ 

September 6, 2016, 5:28 pm
രുചിക്ക് വേണ്ടി മാത്രമല്ല ഉപ്പ്; നിത്യ ജീവിതത്തിലെ ചില പ്രശ്‌നപരിഹാരങ്ങള്‍ക്ക് ഒന്നാന്തരമാണ് ഉപ്പ്; അധികമറിയപ്പെടാത്ത ഉപ്പ് കാര്യങ്ങള്‍ 
YOUR HOME
YOUR HOME
രുചിക്ക് വേണ്ടി മാത്രമല്ല ഉപ്പ്; നിത്യ ജീവിതത്തിലെ ചില പ്രശ്‌നപരിഹാരങ്ങള്‍ക്ക് ഒന്നാന്തരമാണ് ഉപ്പ്; അധികമറിയപ്പെടാത്ത ഉപ്പ് കാര്യങ്ങള്‍ 

രുചിക്ക് വേണ്ടി മാത്രമല്ല ഉപ്പ്; നിത്യ ജീവിതത്തിലെ ചില പ്രശ്‌നപരിഹാരങ്ങള്‍ക്ക് ഒന്നാന്തരമാണ് ഉപ്പ്; അധികമറിയപ്പെടാത്ത ഉപ്പ് കാര്യങ്ങള്‍ 

ഉപ്പില്ലാത്ത ഭക്ഷണം ചിന്തിക്കാനാവില്ല എന്നാല്‍ ഉപ്പിന് മറ്റു ചില ഉപയോഗങ്ങളുമുണ്ട്. പലര്‍ക്കും പക്ഷേ ഈ സാധ്യതകളെ കുറിച്ച് വലിയ പിടിപാടില്ലെന്ന് മാത്രം. ഒരു വീട്ടിലെ ശുചിത്വത്തിന് വേണ്ട നിരവധി കാര്യങ്ങള്‍ ഉപ്പ് കൊണ്ട് ചെയ്യാനാവും എന്ന് എത്ര പേര്‍ക്ക് അറിയാം. ഉപ്പിന്റെ അത്തരം ചില ഉപയോഗങ്ങള്‍ നോക്കാം.

1. ഇസ്തിരിപ്പെട്ടിയിലെ കറ

ഇസ്തിരിപ്പട്ടിയില്‍ എന്തെങ്കിലും ഉരുകിപ്പിടിച്ചിരിക്കുന്നുണ്ടെങ്കില്‍ അത് നീക്കം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍, ഉപ്പ് ഉപയോഗിച്ച് ഇത് നിഷ്പ്രയാസം കളയാന്‍ കഴിയും എന്നത് അധികം ആര്‍ക്കും അറിയില്ല. ഒരു കഷ്ണം മെഴുകു പേപ്പറിലേക്ക് കുറച്ച് ഉപ്പ് വിതറി ഇസ്തിരിപ്പെട്ടി ചൂടാക്കി അതിന് മേലെ വെയ്ക്കുക. ഉരുകിപ്പിടിച്ചവ വേഗത്തില്‍ തന്നെ നീക്കം ചെയ്യപ്പെടും.

2. പൂപ്പല്‍ മാറ്റാം

വസ്ത്രങ്ങളിലെ പൂപ്പലും അതിന്റെ ഗന്ധവും അകറ്റാന്‍ നാരങ്ങനീരും ഉപ്പും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പൂപ്പലുള്ളിടത്ത് തേയ്ക്കുക. തുടര്‍ന്ന് ഇത് ഉണക്കുക(സൂര്യപ്രകാശമാണ് ഉത്തമം). നല്ല ഫലം കിട്ടാന്‍ വാഷിംഗ് മെഷീനില്‍ തുണി ഒന്ന് കഴുകി എടുക്കാം.

3. ഡിഷ് വാഷര്‍ സോപ്പ് നിര്‍മ്മിക്കാം

പാത്രം കഴുക്കാനായി സോപ്പ് തീര്‍ന്ന് പോയി എങ്കില്‍ ഉപ്പ് കൊണ്ട് ഡിഷ് വാഷ് സോപ്പ് വീട്ടില്‍ ഉണ്ടാക്കാം. സാധാരണ സോപ്പ്, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചേര്‍ത്ത് ഡിഷ് വാഷര്‍ സോപ്പിന് പകരമായി ഇത് ഉപയോഗിക്കാം.

4. സ്‌പോഞ്ചിലെ അഴുക്ക് നീക്കാം

ഒരു പാത്രത്തില്‍ രണ്ട് കപ്പ് വെള്ളത്തില്‍ കാല്‍ കപ്പ് ഉപ്പും ചേര്‍ത്ത് കലക്കുക. മെഴുക്കും ചെളിയും പുരണ്ട സ്‌പോഞ്ച് തലേ രാത്രി ഇതിലിട്ട് വെച്ചാല്‍ പിറ്റേന്നാകുമ്പോഴേക്കും വൃത്തിയാകും.

5. പാനിലെ മെഴുക്ക് അകറ്റാം

പാചകത്തിന് ശേഷം പാനിലെ മെഴുക്ക് ഉപ്പ് ഉപയോഗിച്ച് നിഷ്പ്രയാസം അകറ്റാം. പാനില്‍ കുറച്ച് ഉപ്പ് വെള്ളം ഒഴിച്ച് 10 മിനിറ്റ് വെക്കുക. പിന്നീട് കഴുതി എടുക്കാവുന്നതാണ്. മെഴുക്ക് എളുപ്പത്തില്‍ കളയാം.

6. കട്ടിങ്ങ് ബോര്‍ഡ് വൃത്തിയാക്കാം

കട്ടിങ്ങ് ബോര്‍ഡ് ഡിഷ് വാഷറിലിടരുത്. ചൂട് വെള്ളം, ഉപ്പ്, നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് കട്ടിങ്ങ് ബോര്‍ഡ് എളുപ്പത്തില്‍ വൃത്തിയാക്കാം.

7. മുട്ട വീണത് വൃത്തിയാക്കാം

മുട്ട വീണിടത്ത് കുറച്ച് ഉപ്പിട്ട് 10-15 മിനുട്ട് കാത്തിരിക്കുക. ഉപ്പ് ചെറിയ അടരുകളായി മാറും. ഇത് വേഗത്തില്‍ നീക്കം ചെയ്യാനാവും.

8. റെഡ് വൈന്‍ കറ

കറ പുരണ്ട ഉടന്‍ ഉപ്പ് വിതറിയ ശേഷം 5 മിനുട്ട് കാത്തിരിക്കുക. അതിലേക്ക് തണുത്ത വെള്ളം ഒഴിച്ച് നന്നായി ഉരച്ച് കഴുകിയാല്‍ കറ വൃത്തിയാക്കാം.

9. വാഷ് ബെയ്‌സണിലെ തലമുടി നീക്കം ചെയ്യാം

കാല്‍ കപ്പ് ബേക്കിംഗ് സോഡ, കാല്‍ കപ്പ് ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു മിശ്രിതം തയ്യാറാക്കുക. കഴിയുന്നത്ര മുടി ഗ്ലൗസിട്ട കൈകൊണ്ട് നീക്കം ചെയ്യുക. തുടര്‍ന്ന് ഈ മിശ്രിതം ഒഴിക്കുക. 15 മിനുട്ടിന് ശേഷം തിളച്ച വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുക.