വീട് മാറുമ്പോളുള്ള ജോലി ഭാരം കുറയ്ക്കാം ; ഈ ടിപ്‌സ്‌ ഓര്‍മ്മയില്‍ ഇരിക്കട്ടേ 

August 19, 2016, 6:20 pm
വീട് മാറുമ്പോളുള്ള ജോലി ഭാരം കുറയ്ക്കാം ; ഈ ടിപ്‌സ്‌ ഓര്‍മ്മയില്‍ ഇരിക്കട്ടേ 
YOUR HOME
YOUR HOME
വീട് മാറുമ്പോളുള്ള ജോലി ഭാരം കുറയ്ക്കാം ; ഈ ടിപ്‌സ്‌ ഓര്‍മ്മയില്‍ ഇരിക്കട്ടേ 

വീട് മാറുമ്പോളുള്ള ജോലി ഭാരം കുറയ്ക്കാം ; ഈ ടിപ്‌സ്‌ ഓര്‍മ്മയില്‍ ഇരിക്കട്ടേ 

പുതിയ വീട്ടിലേക്ക് താമസം മാറുക എന്നതിനൊപ്പം ആവലാതികളും തുടങ്ങും. സാധനങ്ങള്‍ അങ്ങോട്ട് മാറ്റുന്നതിന്റേയപം സുരക്ഷിതമായി പലതും അവിടെ എത്തിക്കുന്നതിന്റേയും എല്ലാം ബുദ്ധിമുട്ടിനെക്കുറിച്ചുള്ള ആവലാതി. പ്രത്യേകിച്ചും വലിച്ചു വാരി എല്ലാം ചെയ്താല്‍ അത് കൂടുതല്‍ തലവേദനകള്‍ സൃഷ്ടിക്കും. ചില കാര്യങ്ങള്‍ ചെയ്താല്‍ അധികം ബുദ്ധിമുട്ടാതെയും ടെന്‍ഷനാവാതെയും നിങ്ങളുടെ ജോലി എഴുപ്പമാക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

1. തരം തിരിച്ച് പെട്ടികയ്ക്ക് മുകളില്‍ പേരെഴുതാം

വീട്ടുപകരണങ്ങളും മറ്റ് വസ്തുക്കളും പാക്ക് ചെയ്യുമ്പോള്‍ മുതല്‍ ശ്രദ്ധ തുടങ്ങാം. ലിവിംഗ് റൂമിലേക്ക്, കിടപ്പുമുറിയിലേക്ക്, അടുക്കള, ബാത്ത് റൂ എന്നിങ്ങനെ തരംതിരിച്ച് പാക്ക് ചെയ്യുക. ഒപ്പം ഒരോ പെട്ടിയ്ക്ക് മുകളില്‍ പേരെഴുതി ഏതൊക്കെ വസ്തുക്കളാണെന്ന് ആദ്യം തിരിച്ചു വെയ്ക്കുന്നത് ഏഴുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കും.

2. പണി മുഴുവന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം

പണി മുഴുവന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രം സാധനങ്ങള്‍ പുതിയ വീട്ടിലേക്ക് മാറ്റുക. അല്ലെങ്കില്‍ പെയിന്റിങ് തുടങ്ങിയ ജോലികള്‍ക്കായി സാധനങ്ങള്‍ വീണ്ടും ഒതുക്കിവെച്ച് ബുദ്ധിമുട്ടിലാകാന്‍ സാധ്യതയുണ്ട്.

3. ഘട്ടം ഘട്ടമായി പാക്കിംഗ്

പുതിയ വീട്ടിലേക്ക് മാറ്റേണ്ട വസ്തുക്കള്‍ ഘട്ടം ഘട്ടമായി മാത്രം പാക്ക് ചെയ്യുക. ഒരിക്കലും ഒരുമിച്ച് ധൃതി പിടിച്ച് പാക്കിംഗ് നടത്താതിരിക്കുകയാണ് നല്ലത്. ഒരു സമയം എല്ലാം കൂടി ചെയ്താല്‍ ആകെ കണ്‍ഫ്യൂഷനാക്കും. അതുകൊണ്ട് ഒരു സമയം ഒന്നി്ല്‍ നിന്ന് തുടങ്ങാം.

4. എല്ലാം ഒറ്റയ്ക്ക് വേണ്ട, മേല്‍നോട്ടവും ആവാം

എല്ലാം ജോലികളും സ്വയം ചെയ്താല്‍ ഉദ്ദേശിച്ച സമയത്ത് തീര്‍ന്നില്ല എന്ന് വരും. അതിനാല്‍, ചില ജോലികള്‍ കുടുംബാംഗങ്ങളും സുഹൃത്തുകളും ചെയ്യുമ്പോള്‍ അതിന് മേല്‍ നോട്ടം നല്‍ക്കു എത് ജോലി എളുപ്പമാക്കും.

5. ഉറപ്പുള്ള പെട്ടികള്‍ ഉപയോഗിക്കുക

ഉറപ്പുള്ള പെട്ടികള്‍ ഉപയോഗിച്ച് പാക്കിംഗ് നടത്തുന്നതാണ് നല്ലത്. അല്ലാത്തപക്ഷം വസ്തുക്കള്‍ പുതിയ വീട്ടിലേക്ക് മാറ്റുമ്പോള്‍ അത് ഇടക്ക് വെച്ച് പെട്ടി പൊട്ടിപ്പോവാന്‍ ഇടയുണ്ട്. ഇത് ജോലി ഇരട്ടിയാക്കും അതിനാല്‍ ആദ്യമേ ശ്രദ്ധാപൂര്‍വം കാര്യങ്ങള്‍ ചെയ്യുക.