കൊതുകിനെ തുരത്താം ചില പ്രകൃതി ദത്ത വഴികള്‍; രൂക്ഷ ഗന്ധവും വിഷാംശവും ഇല്ലേ ഇല്ല 

August 21, 2016, 6:52 pm
കൊതുകിനെ തുരത്താം ചില പ്രകൃതി ദത്ത വഴികള്‍; രൂക്ഷ ഗന്ധവും വിഷാംശവും ഇല്ലേ ഇല്ല 
YOUR HOME
YOUR HOME
കൊതുകിനെ തുരത്താം ചില പ്രകൃതി ദത്ത വഴികള്‍; രൂക്ഷ ഗന്ധവും വിഷാംശവും ഇല്ലേ ഇല്ല 

കൊതുകിനെ തുരത്താം ചില പ്രകൃതി ദത്ത വഴികള്‍; രൂക്ഷ ഗന്ധവും വിഷാംശവും ഇല്ലേ ഇല്ല 

ആഗസ്റ്റ് 20, കഴിഞ്ഞ ദിവസമായിരുന്നു ലോക കൊതുക് ദിനം. കൊതുക് കണ്ടാല്‍ ചെറുതാണെങ്കിലും മനുഷ്യരുടെ ഉറക്കം കെടുത്തുമെന്നതിനു പുറമെ മരണകാരണമാകുന്ന പല രോഗങ്ങളും പരത്തുന്ന വില്ലനാണ്. കൊതുക് തിരികള്‍, ക്രീമുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഔഷധ തൈലങ്ങള്‍ എന്നിങ്ങനെ വിപണിയില്‍ മാറി മാറി വരുന്ന പലതും പരീക്ഷിച്ച് നോക്കാറുണ്ട്. എന്നാല്‍ ഇവയില്‍ പലതിലും പാര്‍ശ്വഫലങ്ങളുമുണ്ട്. ഇവയിലെ കെമിക്കലുകള്‍ രൂക്ഷ ഗന്ധവും വിഷാംശവുമെല്ലാം ആരോഗ്യത്തെ തന്നെ തകര്‍ക്കും. കൊതുകിനെ തുരത്താന്‍ ചില നാച്വുറര്‍ വഴികള്‍ ഉണ്ട്. ഇവയുപയോഗിയ്ക്കുന്നത് കൊതുകിനെ മാത്രമല്ല, മറ്റ് കീടങ്ങളെ അകറ്റുന്നതിനും സഹായകമാണ്.

ചെറുനാരങ്ങ-ഗ്രാമ്പു

ചെറുനാരങ്ങ രണ്ടാക്കി മുറിച്ച്‌ അതില്‍ ഗ്രാമ്പു കുത്തി മുറികളില്‍ വയ്ക്കുന്നത് കൊതുകുകളെ തുരത്താന്‍ സഹായിക്കും.

വേപ്പെണ്ണ

വേപ്പെണ്ണ കൊതുകിനെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. വേപ്പെണ്ണ നേര്‍പ്പിച്ച്‌ കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്പ്രേ ചെയ്യാം. മിക്കവാറും എല്ലാ ക്ഷുദ്രജീവികള്‍ക്കെതിരെയും പ്രയോഗിയ്ക്കാവുന്ന ഒന്നാണ് വേപ്പെണ്ണ.ലാവെന്‍ഡര്‍ പൂവ്
ലാവെന്‍ഡര്‍ പൂവ്

കര്‍പ്പൂരവള്ളി

ഇളം വയലറ്റ് നിറത്തിലുള്ള ലാവെന്‍ഡര്‍ പൂവ് അഥവാ കര്‍പ്പൂരവള്ളി വീട്ടില്‍ വളര്‍ത്തുന്നതും ലാവെന്‍ഡര്‍ ഓയില്‍ പോലുള്ള സ്വാഭാവിക ഓയിലുകള്‍ ഉപയോഗിയ്ക്കുന്നതും കൊതുക് ശല്യം അകറ്റാന്‍ നല്ലതാണ്. ലാവെന്‍ഡര്‍ ഓയില്‍ കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്പ്രേ ചെയ്യുന്നത് കൊതുകുകളെ അകറ്റും.

ഈ ചെടികള്‍ വളര്‍ത്താം

നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന ചെടികളും പച്ചമരുന്നുകളുമൊക്കെ മതി പ്രശ്‌നം വളരെ ഈസിയായി കൈകാര്യം ചെയ്യാന്‍. മെലലൂക്ക, ഇഞ്ചിപ്പുല്ല്‌, പുതിന, തുളസി എന്നിവ വീട്ടിനോട് ചേര്‍ത്ത് നടുന്നത് പ്രാണികളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.

കുരുമുളകുപൊടി

കുരുമുളകുപൊടി ഏതെങ്കിലും എസന്‍ഷ്യല്‍ ഓയിലില്‍ കലര്‍ത്തി കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്പ്രേ ചെയ്യുന്നതും നല്ലതാണ്.കാപ്പിപ്പൊടി
കാപ്പിപ്പൊടി

കാപ്പിപ്പൊടി

കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇവ അല്‍പം തുറന്ന ബൗളില്‍ സൂക്ഷിയ്ക്കുന്നത് കൊതുകുകളെ അകറ്റും.