മഴക്കാലത്ത് മുറിയില്‍ കെട്ടിനില്‍ക്കുന്ന ദുര്‍ഗന്ധം അകറ്റാന്‍ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ 

August 6, 2016, 5:24 pm
മഴക്കാലത്ത് മുറിയില്‍ കെട്ടിനില്‍ക്കുന്ന ദുര്‍ഗന്ധം അകറ്റാന്‍ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ 
YOUR HOME
YOUR HOME
മഴക്കാലത്ത് മുറിയില്‍ കെട്ടിനില്‍ക്കുന്ന ദുര്‍ഗന്ധം അകറ്റാന്‍ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ 

മഴക്കാലത്ത് മുറിയില്‍ കെട്ടിനില്‍ക്കുന്ന ദുര്‍ഗന്ധം അകറ്റാന്‍ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ 

മഴക്കാലത്ത് നനഞ്ഞ കാര്‍പ്പെറ്റുകളും തടുക്കുകളുമെല്ലാം വീട്ടിനുള്ളില്‍ ദുര്‍ഗന്ധം കെട്ടി നില്‍ക്കാന്‍ കാരണമാകാറുണ്ട്. അടച്ചിടുന്ന മുറികളിലും വിട്ടുമാറാതെ ഈ ദുര്‍ഗന്ധം തങ്ങി നില്‍ക്കും. ഉടനെ എയര്‍ഫ്രെഷ്‌നര്‍ എടുത്തടിച്ച് പരിഹാരം തേടാനാണ് പലരും ശ്രമിക്കുക. പക്ഷേ ഇത് ഒരു പരിഹാരമെന്നതിന് ഉപരി പലപ്പോഴും തിരിച്ചടിക്കുകയാണ് പതിവ്. എയര്‍ഫ്രഷ്‌നറിന്റെ ഗന്ധവും നേരത്തെയുണ്ടായിരുന്ന ദുര്‍ഗന്ധവും ചേര്‍ന്ന് പിന്നീട് അസഹനീയമായ രൂക്ഷ ഗന്ധമായി മാറും.

ഈ അവസ്ഥ ഇല്ലാതാക്കാന്‍ പ്രകൃതിദത്തമായി ചില മാര്‍ഗങ്ങള്‍ ഉപയോഗിക്കാനാകും. രാസവസ്തുക്കളില്ലാത്ത മാര്‍ഗങ്ങള്‍ ആരോഗ്യത്തിന് കോട്ടവും ഉണ്ടാക്കില്ല. സ്വന്തമായി ഒരു നോണ്‍-ടോക്‌സിക് എയര്‍ഫ്രഷ്‌നര്‍ ഉണ്ടാക്കാനും സാധിക്കും. ഇവയാണ് അത്

ബേക്കിംഗ് സോഡ

മറ്റ് ഉപയോഗങ്ങള്‍ക്കാണ് സാധാരണ ഇവ ഉപയോഗിക്കുകയെങ്കിലും ദുര്‍ഗന്ധം ഇല്ലാതാക്കാനും ബേക്കിംഗ് സോഡ മികച്ചത് തന്നെയാണ്. കുളിമുറിയിലോ അടുക്കളയിലോ ബേക്കിംഗ് സോഡ് വിതറുന്നതും ദുര്‍ഗന്ധം വമിക്കുന്ന സ്ഥലത്ത് വിതറുന്നതും ദുര്‍ഗന്ധം അകറ്റും. രണ്ട് മൂന്ന് സ്പൂണ്‍ വെള്ളത്തിനൊപ്പം ചേര്‍ത്ത് മുറികളില്‍ തളിക്കുന്നതും നാറ്റം അകറ്റും.

കരുവാപ്പട്ട

ബേക്കറികളിലേയും റസ്റ്റോറന്റിലേയും കൊതിപ്പിക്കുന്ന മണങ്ങളോട് താല്‍പര്യമുണ്ടെങ്കില്‍ അല്‍പം കറുവാപ്പട്ട അടുപ്പിലിട്ട് പുകച്ചാല്‍ മതി. വീട്ടിലെ എല്ലാ ഇടങ്ങളിലേക്കും ഗന്ധം വ്യാപിക്കാന്‍ അല്‍പ സമയം ഇങ്ങനെ ചെയ്താല്‍ മതിയാകും.

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസിയോ സാധാ തുളസിയോ അടക്കം ഔഷധ സസ്യങ്ങളും ഇലകളും വെള്ളത്തില്‍ പാത്രത്തിലാക്കി വെയ്ക്കുന്നതും വീടിനുള്ളില്‍ സുഗന്ധം പരത്തും. നാരങ്ങയും ഇത്തരത്തില്‍ പാത്രത്തില്‍ വെള്ളം ചേര്‍ത്ത് സൂക്ഷിക്കുന്നത് സുഗന്ധം പരത്തും.

സുഗന്ധ തൈലങ്ങള്‍

പുല്‍ത്തൈലം അടക്കം സുഗന്ധ തൈലങ്ങള്‍ ചെറിയ വായ്മൂടിയുള്ള കുപ്പിയില്‍ ഒന്നോ രണ്ടോ തുള്ളി ഇറ്റിച്ച് വെള്ളവും ചേര്‍ത്ത് വെയ്ക്കുന്നത് വീട്ടിനുള്ളില്‍ തങ്ങിനില്‍ക്കുന്ന ദുര്‍ഗന്ധം നീക്കും.