ഈ ഉല്‍പന്നങ്ങള്‍ക്ക്‌ ഇങ്ങനെയുമുണ്ട് ഉപയോഗങ്ങള്‍; 10 വസ്തുക്കളുടെ അപ്രതീക്ഷിത ഉപയോഗങ്ങള്‍

September 5, 2016, 6:49 pm


ഈ ഉല്‍പന്നങ്ങള്‍ക്ക്‌ ഇങ്ങനെയുമുണ്ട് ഉപയോഗങ്ങള്‍; 10 വസ്തുക്കളുടെ അപ്രതീക്ഷിത ഉപയോഗങ്ങള്‍
YOUR HOME
YOUR HOME


ഈ ഉല്‍പന്നങ്ങള്‍ക്ക്‌ ഇങ്ങനെയുമുണ്ട് ഉപയോഗങ്ങള്‍; 10 വസ്തുക്കളുടെ അപ്രതീക്ഷിത ഉപയോഗങ്ങള്‍

ഈ ഉല്‍പന്നങ്ങള്‍ക്ക്‌ ഇങ്ങനെയുമുണ്ട് ഉപയോഗങ്ങള്‍; 10 വസ്തുക്കളുടെ അപ്രതീക്ഷിത ഉപയോഗങ്ങള്‍

പല്ല് തേയ്ക്കാനാണ് നാം പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന്റെ തന്നെ മറ്റു പല ഉപയോഗങ്ങളും ഉണ്ടെന്നത് നമുക്കറിയാം. അതുപോലെ തന്നെ ഓരോ വസ്തുക്കള്‍ക്കും നമ്മള്‍ വിചാരിക്കുന്നതലുപരി പല വിധത്തിലുള്ള ഉപയോഗങ്ങളുണ്ട്. നമുക്ക് സ്ഥിരപരിചിതരായ വസ്തുക്കളാണ് പലവിധ ഉപയോഗങ്ങള്‍ കൊണ്ട് നമ്മെ ഞെട്ടിക്കുന്നത്. അവയില്‍ ചിലത്‌.

1. ഒലീവ് ഓയില്‍

ബോഡി മോയ്‌സ്ചുറൈസര്‍ ആയി ഒലീവ് ഓയില്‍ ഉപയോഗിക്കാം, എന്നാല്‍ ഇതിന്റെ മറ്റൊരുപയോഗം ഇത് ഷേവിംഗ് ഓയില്‍ ആയും ഉപയോഗിക്കാം എന്നുള്ളതാണ്.

2. ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ പാചകത്തിനുപയോഗിക്കും, എന്നാല്‍ ഇത് കൂടാതെ സിങ്ക് വൃത്തിയാക്കാനും അതുപോലെ തന്നെ നാണയങ്ങളിലെ കറകളയാനും ഇത് ഉപയോഗിക്കാം.

3. ഐസ്‌ക്യൂബ് ട്രേ

ഐസ്‌ക്യൂബ് ട്രേ നമ്മള്‍ ഫ്രിഡ്ജില്‍ ഐസ്‌ക്യൂബിനായാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മോതിരം, കമ്മല്‍ തുടങ്ങിയ ചെറിയ ചെറിയ വസ്തുക്കള്‍ ഇട്ടുവെയ്ക്കാന്‍ ഇത് വളരെ നല്ലതാണ്.

4. ടൂത്ത് പേസ്റ്റ്

പല്ല് തേക്കാന്‍ ഉള്ളതാണ് ടൂത്ത് പേസ്റ്റ്. വജ്രമോതിരം വൃത്തിയാക്കാനും, കണ്ണടയുടെ മങ്ങല്‍ മാറ്റാനും, തുണകളിലെ കറ മാറ്റാനും പൊള്ളലേറ്റാലോ, കൊതുകു കടിമൂലമുണ്ടാകുന്ന ചൊറിച്ചില്‍ ഇല്ലാതാക്കാനും ടൂത്ത് പേസ്റ്റിന് കഴിയും.

5. വിനാഗിരി

വിനാഗിരിയുടെ ഉപയോഗം നമുക്കറിയാം. എന്നാല്‍, ഇതുകൂടാതെ മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാനും വിനാഗിരി ഉപയോഗിക്കാം എന്നത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്.

6. ടെന്നീസ് ബാള്‍

ടെന്നീസ് ബാളിന്റെ അധികം ആര്‍ക്കും അറിയാത്ത ഒരു ഉപയോഗമാണ്, പ്രായമായവര്‍ നടക്കുന്ന വാക്കറിന്റെ അടിയില്‍ ടെന്നീസ് ബാള്‍ ഘടിപ്പിച്ചാല്‍ നടത്തം ഒന്നു കൂടി ഉഷാറാക്കാം എന്നത്.

7. കൊക്കക്കോള

കൊക്കക്കോളയുടെ ഉപയോഗം നിരവധിയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ടോയ്‌ലറ്റ് വൃത്തിയാക്കാനും നാണയങ്ങള്‍ ക്ലീന്‍ ചെയ്യാനും കൊക്കക്കോള ഉപയോഗിക്കും എന്നതാണ്.

8. ബിയര്‍

ബിയര്‍ കുടിയ്ക്കാന്‍ മാത്രമല്ല, നിങ്ങള്‍ക്ക് ഷാംമ്പൂ ആയും ബിയര്‍ ഉപയോഗിക്കാം.

9. പത്രം

വാര്‍ത്തകള്‍ വായിക്കുന്നതിന് വേണ്ടി മാത്രമല്ല, വീട്ടിലെ ജനല്‍ചില്ലകള്‍ ക്ലീന്‍ ചെയ്യാനും പത്രം ബെസ്റ്റാണ്.

10. താരനെ പ്രതിരോധിയ്ക്കും ഷാമ്പൂ

താരനെ പ്രതിരോധിയ്ക്കുന്ന ഷാമ്പൂകളില്‍ പലതും ശരീരത്തിലെ ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ കൂടി ഉപയോഗിക്കാം.