മുറിച്ചുവെക്കുന്ന പഴങ്ങള്‍ പെട്ടെന്ന് നിറം മാറുന്നത് ശ്രദ്ധിച്ചിട്ടില്ലേ!; ഇത് ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്  

July 15, 2016, 2:23 pm
മുറിച്ചുവെക്കുന്ന പഴങ്ങള്‍ പെട്ടെന്ന് നിറം മാറുന്നത് ശ്രദ്ധിച്ചിട്ടില്ലേ!; ഇത് ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്  
YOUR HOME

ആപ്പിളായാലും വാഴ പഴമായാലും എതോ മറ്റെന്ത് പഴവര്‍ഗമായാലും മുറിച്ച് വെച്ചാല്‍ ഉടന്‍ നിറം മങ്ങും. ഒരു അനാകര്‍ഷകമായ കാപ്പി നിറം പെട്ടെന്ന് മുറിച്ചുവെച്ച ഭാഗത്ത് പടരുന്നത് കാണാനാകും. പലപ്പോഴും പെട്ടെന്ന് രുചി വ്യത്യാസം ഇങ്ങനെ മുറിച്ചുവെക്കുന്ന പഴങ്ങള്‍ക്ക് തോന്നാറില്ലെങ്കിലും ഈ നിറം വല്ലാതെ നമ്മെ അലോസരപ്പെടുത്തും. ഇനി ഒരു ഫ്രൂട്ട് സലാഡ് നിറം മങ്ങാതെ പാക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി.

1.പഴങ്ങള്‍ വെള്ളത്തില്‍ വച്ച് മുറിക്കുക

പൈപ്പ് തുറന്ന് വെച്ച് മുറിക്കുകയോ, പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍വെച്ച് മുറിക്കുകയോ ചെയ്താല്‍ ഓക്‌സിഡൈസേഷന്‍ ഒഴിവാക്കാനാകും.

2.സിട്രിക് ജ്യൂസ് പുരട്ടുക

നാരങ്ങാ നീരോ, ഓറഞ്ച് നീരോ, പൈനാപ്പിള്‍ നീരോ മുറിച്ച പഴങ്ങളില്‍ പുരട്ടുക. ഇത് എന്‍സൈമാറ്റിക് റിയാക്ഷന്‍ ഇല്ലാതാക്കും. പഴങ്ങള്‍ക്ക് ഒരല്‍പം നാരങ്ങ-പുളിപ്പ് ചുവ ഉണ്ടാവുമെന്ന് മാത്രം

3.സോഡയില്‍ അല്‍പം സിട്രിക് ആസിഡ്

നാരങ്ങാ നീരോ, ഓറഞ്ച് നീരോ, പൈനാപ്പിള്‍ നീരോ അടക്കം സിട്രിക് ആസിഡ് ഉള്ള പഴച്ചാറുകള്‍ സോഡയുമായി ചേര്‍ത്ത് മുറിച്ച വെച്ച സാലഡില്‍ ചേര്‍ത്താല്‍ മതി.

4.ഉപ്പ് വെള്ളം

മുറിച്ചുവെച്ച ആപ്പിള്‍ അടക്കം ഫലങ്ങള്‍ ഉപ്പുവെള്ളത്തില്‍ ഒന്ന് കഴുകി എടുത്താല്‍ മതി. നിറവ്യത്യാസം ഉണ്ടാവില്ല

5.തേന്‍ വെള്ളത്തില്‍ മുക്കിയെടുക്കുക

രണ്ട് സ്പൂണ്‍ തേന്‍ നന്നായി ഒരു കപ്പ് വെള്ളത്തില്‍ മിശ്രിതമാക്കിയെടുത്ത് പഴങ്ങള്‍ മുക്കിയെടുത്താല്‍ ഫ്രൂട്ട് സലാഡുകളുടെ ബ്രൗണിംങ് ഒഴിവാക്കാം.