മുറിയിലെ നിറങ്ങള്‍ക്ക് ആളുകളുടെ സ്വഭാവം പറയാനാകുമോ?; വീട്ടിലെ ചുവരുകള്‍ പറയുന്ന ചില കാര്യങ്ങള്‍  

September 4, 2016, 5:12 pm
മുറിയിലെ നിറങ്ങള്‍ക്ക് ആളുകളുടെ സ്വഭാവം പറയാനാകുമോ?; വീട്ടിലെ ചുവരുകള്‍ പറയുന്ന ചില കാര്യങ്ങള്‍  
YOUR HOME
YOUR HOME
മുറിയിലെ നിറങ്ങള്‍ക്ക് ആളുകളുടെ സ്വഭാവം പറയാനാകുമോ?; വീട്ടിലെ ചുവരുകള്‍ പറയുന്ന ചില കാര്യങ്ങള്‍  

മുറിയിലെ നിറങ്ങള്‍ക്ക് ആളുകളുടെ സ്വഭാവം പറയാനാകുമോ?; വീട്ടിലെ ചുവരുകള്‍ പറയുന്ന ചില കാര്യങ്ങള്‍  

എന്താണോ നിങ്ങള്‍, അത് വീടിന് അതുപോലെ പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നിറങ്ങളും രീതികളും വ്യക്തിത്വത്തെ കുറിച്ച് സൂചന നല്‍കും. നിറവും പ്രകാശവുമാണ് ഒരു വീടിന്റെ പ്രധാനാകര്‍ഷണം. വീട്ടില്‍ താമസിക്കുന്നവരുടെ സ്വഭാവവുമായി ഉറപ്പായും നിറങ്ങള്‍ക്ക് ബന്ധമുണ്ടാവുമെന്ന് തറപ്പിച്ച് പറയാനാവില്ലെങ്കിലും മനുഷ്യ വികാരങ്ങളുമായുള്ള ഇവയുടെ ബന്ധത്തെ കുറച്ച് കാണാനാവില്ല.

ജീവിക്കുന്നയാളുടെ അഭിരുചിയേയും വികാരങ്ങളേയും മൂഡിനേയും സ്വാധീനിക്കുന്ന ചുവരുകളുടെ നിറങ്ങള്‍ക്ക് നെഗറ്റീവ് സ്വഭാവങ്ങളേയും ഉദ്ദീപിപ്പിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. ശ്രദ്ധയും സര്‍ഗാത്മകതയുമെല്ലാം വര്‍ധിപ്പിക്കാന്‍ നിറങ്ങളുടെ ഭാവങ്ങള്‍ക്ക് കഴിയും.

ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മുറിയിലെ നിറങ്ങള്‍ ആളുകളുടെ സ്വഭാവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ.

ചുവപ്പ്

ഹൃദയ നിരക്കിനെ ഉയര്‍ത്താന്‍ ചുവപ്പിന് കഴിയും. ശ്രദ്ധ കിട്ടാന്‍ ആഗ്രഹിക്കുന്നവരും ആകര്‍ഷണത്വം തോന്നാനാഗ്രഹിക്കുന്നവരുമാണ് ചുവപ്പിനെ മുറിയുടെ നിറമാക്കുക

കറുപ്പ്

അഴകും ശക്തിയും തോന്നിക്കുന്ന നിറം. അധികാരവും വിശ്വസ്തതയും ഇഷ്ടപ്പെടുന്നവര്‍

ഓറഞ്ച്

തമാശക്കാരും അമിതമായി മോഹങ്ങളുള്ളവരും ഇഷ്ടപ്പെടുന്ന നിറം. ഇത്തരക്കാരെ വളരെ പെട്ടെന്ന് ഏവരും ശ്രദ്ധിക്കുകയും ചെയ്യും.

വെള്ള

വൃത്തിയും വെടിപ്പും പരിശുദ്ധിയും വ്യക്തമാക്കുന്ന നിറം. തുറന്ന പുസ്തകം പോലെ എല്ലാകാര്യത്തിലും വ്യക്തത വരുത്താന്‍ ശ്രമിക്കുന്ന കൂട്ടര്‍

മഞ്ഞ

സന്തോഷവും ശുഭ പ്രതീക്ഷയുമുള്ളവര്‍. പഠനങ്ങള്‍ തെളിയിക്കുന്നത് വിഷാദ രോഗം മഞ്ഞ നിറമുള്ള ചുവരുകള്‍ക്കുള്ളില്‍ താമസിക്കുന്നവര്‍ക്ക് പിടിപെടാനുള്ള സാധ്യത കുറവാണെന്നാണ്.

വയലറ്റ്

ഐശ്വര്യവും പ്രൗഢിയും നിറഞ്ഞവര്‍. പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാന്‍ ഈ നിറം സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

പച്ച

വളര്‍ച്ചയ്‌ക്കൊപ്പം പ്രകൃതിയേയും പ്രകൃതിദത്തമായ കാര്യങ്ങളോടും അടുപ്പം പുലര്‍ത്തും. പണവും വലിയ ഘടകമാണ് ഇത്തരക്കാര്‍ക്ക്

നീല

സത്യസന്ധതയും വിശ്വാസ്യതയും സൂചിപ്പിക്കുന്ന നിറം. സമാധാനപ്രിയരും സുരക്ഷയാഗ്രഹിക്കുന്നവരും ഇഷ്ടപ്പെടുന്നുവെന്നാണ് പറയപ്പെടുന്നത്.

നിറവും ലൈറ്റുമെല്ലാം ഉപയോഗിക്കുന്നതിലെ വ്യത്യസ്തത അനുസരിച്ച് നിരവധി വ്യാഖ്യാനങ്ങള്‍ അടിക്കടി പുറത്തിറങ്ങാറുണ്ട്.